ക്ലെമന്റ് പിയാനിയസ്
വൈദികനും 1800നു മുൻപ് പൂർണ്ണമായും മലയാളഭാഷയിൽ ഇറങ്ങിയ ഒരേയൊരു ഗ്രന്ഥമായ സംക്ഷേപവേദാർത്ഥത്തിന്റെ രചയിതാവുമാണ് ഫാദർ ക്ലെമന്റ് പിയാനിയസ് (ജീവിതകാലം: ഏപ്രിൽ 1731 - 19 ഒക്ടോബർ 1782).
ജീവിതരേഖ
തിരുത്തുകഇറ്റലിയിലെ പീദ്മോണ്ട് പ്രദേശത്ത് ജനിച്ച ക്ലെമന്റ് പിയാനിയസ് 1749 ൽ കർമ്മലീത്താ സഭയിൽ ചേർന്നു. 1755 ൽ വൈദികനായി. റോമിൽ പ്രേഷിത ശാസ്ത്രവും ഗ്രീക്ക്, അറബി തുടങ്ങിയ ഭാഷകളും പഠിച്ചു. 1756 ഡിസംബറിൽ ഇന്ത്യയിലേക്കു തിരിച്ചു. 1757 ഏപ്രിലിൽ കേരളത്തിലെത്തി. വരാപ്പുഴയിൽ മിഷനറി പ്രവർത്തനത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. വൈദിക പഠനത്തിനായി ഇദ്ദേഹം സ്ഥാപിച്ച സെമിനാരിയാണ് ആലുവയിലെ പൊന്തിഫിക്കൽ സെമിനാരി.[1]
പത്തു വർഷത്തോളം മലയാളവും സംസ്കൃതവും പഠിച്ച് നിഘണ്ടു, വ്യാകരണ ഗ്രന്ഥം തുടങ്ങിയവ നിർമ്മിച്ചു. 1769 ൽ റോമിലേക്കു പുറപ്പെട്ടു. അഞ്ചു വർഷത്തോളം അവിടെ താമസിച്ചു. അതിനിടെയാണ് 1772 ൽ സംക്ഷേപവേദാർത്ഥം അച്ചടിച്ചത്. മലയാള ലിപിയെ കുറിച്ചുള്ള ആൽഫബെത്തും ഗ്രന്ഥാണിക്കോ മലബാറിക്കം എന്ന ലത്തീൻ കൃതിയും റോമിൽ അച്ചടിച്ചു.
സംക്ഷേപവേദാർത്ഥത്തിന്റെ പ്രതികളുമായി 1774 ൽ കേരളത്തിൽ വീണ്ടുമെത്തി. വരാപ്പുഴ മെത്രാന്റെ വികാരി ജനറലായി ജോലി ചെയ്തു. 1789 ൽ മട്ടാഞ്ചേരിയിൽ വച്ചു നിര്യാതനായി. വരാപ്പുഴയിലാണ് മൃതദേഹം സംസ്കരിച്ചത്
കൃതികൾ
തിരുത്തുക- സംക്ഷേപവേദാർത്ഥം
- ആൽഫബെത്തും ഗ്രന്ഥാണിക്കോ മലബാറിക്കം
- ഇറ്റാലിയൻ ഭാഷയിൽ മലബാറിനെക്കുറിച്ചുള്ള റിപ്പോർട്ടുകളുടെ സമാഹരണം (അപ്രകാശിതം)
- മലയാള ലത്തീൻ നിഘണ്ടു (അപ്രകാശിതം)
- ഗ്രമാറ്റിക്ക ലാറ്റിനോ മലബാറിക്കോ (അപ്രകാശിതം)
അവലംബം
തിരുത്തുക- ↑ ഫാ. ക്ലെമന്റ് പിയാനിയസ് (1980). സംക്ഷേപവേദാർത്ഥം. ഡി.സി.ബുക്ക്സ്. pp. prelims.