ക്ലീവ് മോളർ
ക്ലീവ് ബാരി മോളർ (ജനനം ഓഗസ്റ്റ് 17, 1939) ഒരു അമേരിക്കൻ ഗണിതശാസ്ത്രജ്ഞനും സംഖ്യാ വിശകലനത്തിൽ വൈദഗ്ധ്യമുള്ള കമ്പ്യൂട്ടർ പ്രോഗ്രാമറുമാണ്. 1970-കളുടെ പകുതി മുതൽ അവസാനം വരെ, സംഖ്യാ കമ്പ്യൂട്ടിംഗിനായുള്ള ഫോർട്രാൻ ലൈബ്രറികളായ ലിൻപാക്(LINPACK), എയ്സ്പാക്(EISPACK) എന്നിവയുടെ രചയിതാക്കളിൽ ഒരാളായിരുന്നു അദ്ദേഹം. ന്യൂ മെക്സിക്കോ യൂണിവേഴ്സിറ്റിയിലെ തൻ്റെ വിദ്യാർത്ഥികൾക്ക് ഫോർട്രാൻ എഴുതാതെ തന്നെ ഈ ലൈബ്രറികളിലേക്ക് എളുപ്പത്തിൽ പ്രവേശനം നൽകുന്നതിനായി അദ്ദേഹം മാറ്റ് ലാബ് എന്ന ഒരു സംഖ്യാ കമ്പ്യൂട്ടിംഗ് പാക്കേജ് സൃഷ്ടിച്ചു. 1984-ൽ, ഈ പ്രോഗ്രാമിനെ വാണിജ്യവൽക്കരിക്കാൻ ജാക്ക് ലിറ്റിലുമായി ചേർന്ന് അദ്ദേഹം മാത് വർക്ക്സ് സ്ഥാപിച്ചു.[1]
ക്ലീവ് ബാരി മോളർ | |
---|---|
ജനനം | ഓഗസ്റ്റ് 17, 1939 |
വിദ്യാഭ്യാസം | |
അറിയപ്പെടുന്നത് | MATLAB |
പുരസ്കാരങ്ങൾ |
|
ശാസ്ത്രീയ ജീവിതം | |
പ്രവർത്തനതലം | Mathematics, Computer science |
സ്ഥാപനങ്ങൾ | |
പ്രബന്ധം | Finite difference methods for the eigenvalues of Laplace's operator (1965) |
ഡോക്ടർ ബിരുദ ഉപദേശകൻ | George Forsythe |
ഡോക്ടറൽ വിദ്യാർത്ഥികൾ |
ജീവചരിത്രം
തിരുത്തുക1961-ൽ കാലിഫോർണിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്ന് ബിരുദവും പിഎച്ച്ഡിയും നേടി. 1965-ൽ സ്റ്റാൻഫോർഡ് സർവകലാശാലയിൽ നിന്ന് ബിരുദവും പിഎച്ച്ഡിയും നേടിയത് ഗണിതശാസ്ത്രത്തിലായിരുന്നു.[2]1961 ലും 1962 ലും ജെറ്റ് പ്രൊപ്പൽഷൻ ലബോറട്ടറിയിൽ ചാൾസ് ലോസണിനായി അദ്ദേഹം ജോലി ചെയ്തു.
യൂണിവേഴ്സിറ്റി ഓഫ് മിഷിഗൺ, സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റി, ന്യൂ മെക്സിക്കോ യൂണിവേഴ്സിറ്റി എന്നിവിടങ്ങളിൽ ഏകദേശം 20 വർഷത്തോളം ഗണിതശാസ്ത്രത്തിലും കമ്പ്യൂട്ടർ സയൻസിലും പ്രൊഫസറായിരുന്നു.[3]1989-ൽ മാത് വർക്കിൽ മുഴുവൻ സമയ ജോലിയിൽ ചേരുന്നതിന് മുമ്പ് അദ്ദേഹം ഇൻ്റൽ ഹൈപ്പർക്യൂബിലും ആർഡൻ്റ് കമ്പ്യൂട്ടർ കോർപ്പറേഷനിലും ജോലി ചെയ്തു. ഇൻ്റൽ ഹൈപ്പർക്യൂബിൽ ഉണ്ടായിരുന്ന കാലത്ത്, സ്വതന്ത്രമായ ജോലികളായി എളുപ്പത്തിൽ വിഭജിക്കാവുന്ന പ്രശ്‌നങ്ങളെ പരാമർശിച്ചുകൊണ്ട് "എംബ്രേസിംഗിലി പാരലൽ" എന്ന പദം അദ്ദേഹം ഉപയോഗിച്ചു. സംഖ്യാ രീതികളെക്കുറിച്ചുള്ള നാല് പുസ്തകങ്ങളുടെ സഹ-രചയിതാവ് കൂടിയായ അദ്ദേഹം അസോസിയേഷൻ ഫോർ കമ്പ്യൂട്ടിംഗ് മെഷിനറി അംഗവുമാണ്. സൊസൈറ്റി ഫോർ ഇൻഡസ്ട്രിയൽ ആൻഡ് അപ്ലൈഡ് മാത്തമാറ്റിക്സ് 2007-2008 കാലഘട്ടത്തിൽ പ്രസിഡൻ്റായിരുന്നു.[4]
1997 ഫെബ്രുവരി 14-ന് നാഷണൽ അക്കാദമി ഓഫ് എഞ്ചിനീയറിംഗ് അംഗമായി അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു, വ്യാപകമായി ഉപയോഗിക്കുന്ന ഗണിതശാസ്ത്ര സോഫ്റ്റ്‌വെയർ വികസിപ്പിച്ചതിന്റെ ആദരസൂചകമായിട്ടായിരുന്നു അത്. സ്വീഡനിലെ ലിങ്കോപ്പിംഗ് സർവകലാശാലയിൽ നിന്ന് അദ്ദേഹത്തിന് ഓണററി ബിരുദം ലഭിച്ചു. 2001-ൽ യൂണിവേഴ്സിറ്റി ഓഫ് വാട്ടർലൂവിൽ നിന്ന് ഗണിതശാസ്ത്രത്തിൽ ഡോക്ടറേറ്റ് ബിരുദം നേടി.[5] 2004 ഏപ്രിൽ 30-ന് ഡെൻമാർക്കിലെ ടെക്‌നിക്കൽ യൂണിവേഴ്‌സിറ്റിയിൽ ഹോണററി ഡോക്ടറായി (ഡോക്ടർ ടെക്‌നിസസ്, ഓണറിസ് കോസ) നിയമിതനായി. 2009-ൽ, മാറ്റ് ലാബിൻ്റെ കണ്ടുപിടുത്തം ഉൾപ്പെടെ, സംഖ്യാ വിശകലനത്തിനും സോഫ്റ്റ്‌വെയറിനുമുള്ള അദ്ദേഹത്തിൻ്റെ മികച്ച സംഭാവനകൾക്ക്, സൊസൈറ്റി ഫോർ ഇൻഡസ്ട്രിയൽ ആൻഡ് അപ്ലൈഡ് മാത്തമാറ്റിക്‌സ് അദ്ദേഹത്തെ സിയാം(SIAM) ഫെല്ലോയായി [6] അംഗീകരിച്ചു. 2012 ഏപ്രിലിൽ, ഐട്രിപ്പിൾഇ(IEEE) കമ്പ്യൂട്ടർ സൊസൈറ്റി ക്ലീവിന് 2012-ലെ കമ്പ്യൂട്ടർ പയനിയർ അവാർഡ് നൽകി. 2014 ഫെബ്രുവരിയിൽ, ഐട്രിപ്പിൾഇ, 2014 കോൺഫ്രൻസിൽ വെച്ച് ഐട്രിപ്പിൾഇ ജോൺ വോൺ ന്യൂമാൻ മെഡൽ നൽകി ക്ലീവിനെ ആദരിച്ചു.[6] 2017 ഏപ്രിലിൽ കമ്പ്യൂട്ടർ ഹിസ്റ്ററി മ്യൂസിയത്തിൻ്റെ ഫെല്ലോ ആയി തിരഞ്ഞെടുക്കപ്പെട്ടു.[7][8]
അവലംബം
തിരുത്തുക- ↑ Schwan, Henry. "MathWorks in Natick marks its 35th anniversary". MetroWest Daily News, Framingham, MA (in ഇംഗ്ലീഷ്). Archived from the original on 2021-04-11. Retrieved 2021-02-09.
- ↑ Cleve Moler Elected Next SIAM President Archived 2015-01-17 at the Wayback Machine., News of SIAM, December 16, 2005
- ↑ Math whiz stamps profound imprint on computing world Archived 2009-02-05 at the Wayback Machine., New Mexico Business Weekly, January 30, 2009
- ↑ SIAM Presidents http://www.siam.org/about/more/presidents.php Archived 2018-01-03 at the Wayback Machine.
- ↑ "Doctor of Mathematics Honorary Degree Recipients". University of Waterloo. Retrieved 2024-05-22.
- ↑ Recipients of the 2014 Medals and Awards Archived 2014-02-24 at the Wayback Machine., IEEE Computer Press Release, February 14, 2014
- ↑ Spicer, Dag (2017-04-06). "2017 CHM Fellow Cleve Moler: Mozart of the Matrix". Computer History Museum. Archived from the original on 2017-08-08. Retrieved 2017-08-08.
- ↑ Computer History Museum (2017-08-04). "Cleve Moler - 2017 CHM Fellow". YouTube. Archived from the original on 2018-01-04. Retrieved 2017-08-08.