പശ്ചിമഘട്ട മലനിരകളിൽനിന്നു കണ്ടെത്തിയ പുതിയ ഒരിനം സസ്യമാണ് ക്ലീനിയ സുബ്രഹ്മണ്യയാനി (Kleinia subrahmanianii). കുറ്റിച്ചെടിയായാണു വളരുന്നത്. ഇവ സൂര്യകാന്തിച്ചെടിയുടെ കുടുംബത്തിൽ ഉൾപ്പെടുന്നു.സമുദ്രനിരപ്പിൽ നിന്നും 792 മീറ്റർ ഉയരത്തിൽ വാരിയം വനങ്ങളിലെ പുൽമേടുകളിൽ ചെങ്കുത്തായ പാറയിടുക്കുകളിൽ നിന്നാണു ഇവയെ കണ്ടെത്തിയത്. വേനൽക്കാലങ്ങളിൽ ഇലപൊഴിക്കുന്ന ഇവ ഒന്നു മുതൽ രണ്ടര മീറ്റർ വരെ ഉയരത്തിൽ വളരുന്നു. ഇവയുടെ പൂക്കൾ മഞ്ഞ നിറത്തിലാണ്.[1]

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക