ക്ലിറ്റൊറിഡെക്റ്റമി എന്നത് ശസ്ത്രക്രിയയിലൂടെ കൃസരി അഥവ ക്ലിറ്റോറിസിന്റെ നീട്ടം കുറക്കുകയോ ഭാഗികമായി നീക്കം ചെയ്യുകയോ ചെയ്യുന്നതിന്റെ വിളിക്കുന്ന പേരാണ്.[1] ഇംഗ്ലീഷ്: Clitoridectomy or clitorectomy. അർബുദം ബാധിക്കുകയോ മറ്റൊ ഉണ്ടാവുമ്പോൾ ചെയ്യുന്ന ഒരു ചികിത്സ എന്ന രീതിയിലും സ്ത്രീകളിലെ ലൈംഗികഛേദത്തിന്റെ ഭാഗമായും ഇത് നടത്തിവരുന്നു. [2]

ക്ലിറ്റോറിഡെക്ടമി
Other namesClitorectomy
Specialtygynecology

പേരിനു പിന്നിൽ തിരുത്തുക

ഗ്രീക്ക് ഭാഷയിൽ ക്ലിറ്റോറിസ് എന്നാൽ കൃസരി. എക്റ്റമി എന്നാൽ മുറിച്ച് മാറ്റുക എന്നാണ്.

ചികിത്സ തിരുത്തുക

അർബുദം തിരുത്തുക

കൃസരിയിൽ അർബുദം ബാധിക്കുകയോ കോശമരണം സംഭവിക്കുകയോ ചെയ്യുന്ന ചില സന്ദർഭങ്ങളിൽ യോനീഗളത്തോടൊപ്പമോ അല്ലതെയോ കിറ്റോഡിഡെക്റ്റമി ചെയ്യാറുണ്ട്. ഇതോടൊപ്പം റേഡിയേഷൻ ചികിത്സയും വേണ്ടിവരാറുണ്ട്. [3]

അപകടങ്ങൾ തിരുത്തുക

വളരെ അപൂർവ്വമായി അപകടങ്ങൾ നിമിത്തവും ക്ലിറ്റോറിഡെക്റ്റമി ചെയ്യറുണ്ട്.[4][5]

അമിത വളർച്ചയും മറ്റു കാരണങ്ങളും തിരുത്തുക

പെൺ നവജാത ശിശുക്കളിൽ 46 എക്സ് എക്സ് ജീനോടൈപ്പ് ഉള്ളതും എന്നാൽ ലൈംഗികാവയവം അഡ്രീനൽ ഹൈപ്പെർപ്ലാസിയ ബാധിച്ചതുമായ ഘട്ടങ്ങളിൽ യോനിയുടെ ഭാഗികമായ നീക്കം ചെയ്യലിനോടൊപ്പം ക്ലിടോറിഡെക്റ്റമി ചെയ്തു വരാറുണ്ട്. കൃസരി ആവശ്യത്തിലധികം വളരുന്നത് ഗർഭാവസ്ഥയിലെ ഹോർമോൺ അസന്തുലനം മൂലമാണ്. .[6][7]

മൈക്രോഫാലസ് എന്ന അവസ്ഥയ്ക്കും ചികിത്സയായി ക്ലിറ്റോറിഡെക്റ്റമി ചെയ്തു വരുന്നു.

മേയർ-റോക്കിടാൻസ്കി-കുസ്റ്റെർ ഡിസോർഡർ (Mayer-Rokitansky-Kuster disorder) ബാധിച്ചവരിലും കൃസരി അമിത വളർച്ചപ്രാപിക്കാറുണ്ട്. ഇത്തരം സന്ദർഭങ്ങളിലും ക്ലിറ്റോറിഡെക്റ്റമി ശസ്ത്രക്രിയ ചെയ്യേണ്ടി വന്നേക്കാം. കുട്ടികളിൽ ഈ ശസ്ത്രക്രിയ ചെയ്യുന്നത് മനുഷ്യാവകാശ ധ്വംസനമായി കണക്കാക്കി വരുന്നു. [8]

റഫറൻസുകൾ തിരുത്തുക

  1. Hiort, O. (2014). Understanding differences and disorders of sex development (DSD). Basel: Karger. ISBN 9783318025583.
  2. "New study shows female genital mutilation exposes women and babies to significant risk at childbirth" (Press release). World Health Organization. 2006-06-02. Archived from the original on June 2, 2006.
  3. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; Hoffman2012 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  4. Hoffman, Barbara (2012). Williams gynecology. New York: McGraw-Hill Medical. ISBN 9780071716727.
  5. Horbach, Sophie E.R.; Bouman, Mark-Bram; Smit, Jan Maerten; Özer, Müjde; Buncamper, Marlon E.; Mullender, Margriet G. (2015). "Outcome of Vaginoplasty in Male-to-Female Transgenders: A Systematic Review of Surgical Techniques". The Journal of Sexual Medicine. 12 (6): 1499–1512. doi:10.1111/jsm.12868. ISSN 1743-6095. PMID 25817066.
  6. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; Hiort20142 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  7. Gundeti, Mohan (2012). Pediatric Robotic and Reconstructive Urology a Comprehensive Guide. City: Wiley-Blackwell. ISBN 9781444335538; Access provided by the University of Pittsburgh{{cite book}}: CS1 maint: postscript (link)
  8. Human Rights Watch (2017-07-25). I Want to Be Like Nature Made Me: Medically Unnecessary Surgeries on Intersex Children in the US (Report). Human Rights Watch. Retrieved 2021-12-17. {{cite report}}: Cite has empty unknown parameter: |authors= (help)
"https://ml.wikipedia.org/w/index.php?title=ക്ലിറ്റോറിഡെക്ടമി&oldid=3834071" എന്ന താളിൽനിന്ന് ശേഖരിച്ചത്