ക്ലിയോപാട്ര (അൽക്കെമിസ്റ്റ്)

ക്ലിയോപാട്ര ഒരു ഈജിപ്ത്യൻ അൽക്കെമിസ്റ്റും എഴുത്തുകാരിയും അതോടൊപ്പം ഒരു തത്ത്വചിന്തകയുമായിരുന്നു. അവർ 3ആം നൂറ്റാണ്ടിൽ ജീവിച്ചിരിക്കാനാണ് സാധ്യത. അവർ പ്രായോഗിക അൽക്കെമി ആണ് പരീക്ഷിച്ചിരുന്നത്. Philosopher's stone ഉൽപ്പാദിപ്പിച്ച 4 സ്ത്രീഅൽക്കെമിസ്റ്റുകളിൽ ഒരാളാണ് എന്ന കിംവദന്തിയുണ്ട്. അനലെറ്റിക് കെമിസ്ടിയുടെ മുൻകാല ഉപകരണമായ Alembic അവരാണ് കണ്ടെത്തിയത്.[1]

Cleopatra the alchemist
പ്രമാണം:File:Cleopatra the alchemist.jpg
Imaginative depiction of Cleopatra the Alchemist from Mylius' 1618 Basilica philosophica "Seals of the Philosophers".
ജനനംc. 3rd century
കാലഘട്ടംAncient philosophy
പ്രദേശംWestern philosophy
പ്രധാന താത്പര്യങ്ങൾAlchemy
ശ്രദ്ധേയമായ ആശയങ്ങൾAlembic
സ്വാധീനിച്ചവർ

ജീവിതവും കർമ്മമേഖലയും

തിരുത്തുക

ക്ലിയോപാട്രയുടെ ജനന, മരണതിയതികൾ അജ്ഞാതമാണ്. എന്നാൽ അവർ 3ഓ 4ഓ നൂറ്റാണ്ടുകളിൽ അവർ അലക്സാണ്ട്രിയയിൽ സജീവമായിരുന്നു. Mary the Jewess ന്റെ സഹപ്രവർത്തകയോ അനുയായിയോ ആകാനാണ് സാധ്യത. ക്ലിയോപാട്ര Mary the Jewess ന്റെ രസതന്ത്ര വിദ്യാലയവുമായി സഹകരിച്ചിരുന്നു. [2] അവരുടെ കൃതികളും Mary the Jewess ന്റെ പോലെതന്നെ പരിഗണിക്കുന്നു. അവർ സൂര്യനെ കുതിരയുടെ ചാണകം പുളിക്കാനുള്ള താപസ്രോതസ്സായാണ് ഉപയോഗിച്ചത്. അത് അവരുടെ പരീക്ഷണശാലയെ ചൂടുപിടിപ്പിച്ചേക്കാം. [3]

അൽക്കെമിയിലേക്കുള്ള സംഭാവനകൾ

തിരുത്തുക

സ്ത്രീ രസതന്ത്രജ്ഞകൾ ഗ്രെക്കോ-റോമൻ ഈജിപ്തിൽ സാധാരണമായിരുന്നു. പ്രധമമായും അവർ സുഗന്ധദ്രവ്യങ്ങൾ സൗന്ദര്യവർദ്ധകവസ്തുക്കൾ എന്നിവയുടെ നിർമ്മാണത്തിലായിരുന്നു അവർ പ്രഥമമായും സജീവമായിരുന്നത്. ആ സമയത്ത് ഇത് സ്ത്രീകൾ മേൽക്കൊയ്മ നേടിയിരുന്ന ശാസ്ത്രശാഖയായിരുന്നു. [4] Zosimos of Panopolis നു മുൻപ് ക്ലിയോപാട്ര അൽക്കെമിയിൽ ഒരു സ്ഥാപനരുപമായിരുന്നു. മൈക്കേൽ മയർ Maria the Jewess, മെദേറ, ടഫ് നുഷ്യ എന്നിവരോടൊപ്പം philosopher's stone നിർമ്മിക്കാനറിയുന്ന 4 സ്ത്രീകളിൽ ഒരാളായാണ് ക്ലിയോപാട്രയെ വിശേഷിപ്പിച്ചത്. [5] ക്രിസ്ത്യൻ നേതാക്കളിൽ നിന്ന് വിദ്വേഷം വളർന്ന സമയമായിരുന്നു ഇത്. അവർ ധാരാളം ശാസ്ത്രഗ്രന്ഥങ്ങൾ നശിപ്പിച്ചു. പിന്നീട് മുസ്ലിം പണ്ഡിതർ ക്ലിയോപാട്രയുടേതുൾപ്പെടെ ഇവയിൽ ചിലത് ശേഖരിക്കാൻ ശ്രമിച്ചു. [6] അറബിക്ക് വിജ്ഞാനകോശമായ കിതാബ് അൽ-ഫിഹ്രിസ്തിൽ 988 മുതൽ ക്ലിയോപാട്രയെ വളരെ ബഹുമാനത്തോടെയാണ് പരാമർശിച്ചിരിക്കുന്നത്. alembic കണ്ടുപിടിച്ചതിന്റെ അംഗീകാരം അവർക്കാണ്. [7] അളവുകളിലും തൂക്കങ്ങളിലും ഗവേഷണം നടത്തി അൽക്കെമിയേയും അതിന്റെ പരീക്ഷണങ്ങളേയും നിർണ്ണയിക്കാൻ ശ്രമിച്ചു. [8]

  • Apotheker, Jan & Sarkadi, Livia Simon. European Women in Chemistry Wiley-VCH GmbH & Co. KGaA (2011)
  • Alic. Margaret. Hypatia's Heritage. A History of Women in Science from Antiquity through the Nineteenth Century Beacon Press Boston (1999)
  • Klossowski de la Rola, Stanislas. The Golden Game: Alchemical Engravings of the Seventeenth Century Thames & Hudson. (1997)
  • Lindsay. Jack. The Origins of Alchemy in Graeco-Roman Egypt Barnes and Noble NY. (1970)
  • Mitter, Swasti & Rowbotham, Sheila. Women Encounter Technology: Changing Patterns of Employment in the Third World. Routledge (2003)
  • Patai, Raphael. The Jewish Alchemists: A History and Source Book Princeton University Press. (1995)
  • Stanton J. Linden. The alchemy reader: from Hermes Trismegistus to Isaac Newton Cambridge University Press. (2003)
  • Uglow, Jennifer S. The Macmillan dictionary of women's biography Macmillan. (1982)
  1. El Daly, Okasha (January 2013). Egyptology: The Missing Millennium, Ancient Egypt in Medieval Arabic Writings. London: University College London Press.
  2. Alic, Margaret (1986). Hypatia's Heritage: A history of women in science from antiquity through the nineteenth century. Boston: Beacon Press. p. 41.
  3. Alic, Margaret (1986). Hypatia's Heritage: A history of women in science from antiquity through the nineteenth century. Boston: Beacon Press. p. 39.
  4. Alic, Margaret (1986). Hypatia's Heritage: a history of women in science from antiquity through the nineteenth century. Boston: Beacon Press. p. 36.
  5. Raphael Patai. The Jewish Alchemists: A History and Source Book. p.78
  6. Yount, Lisa. "Cleopatra the Alchemist". Facts on File: History Database Search. Archived from the original on 2016-03-04. Retrieved 2016-03-30.
  7. Stanton J. Linden. The alchemy reader: from Hermes Trismegistus to Isaac Newton Cambridge University Press. 2003. p.44
  8. Rowbotham, Sheila (Sep 2, 2003). Mitter, Swasti; Rowbotham, Sheila (eds.). Women Encounter Technology: Changing Patterns of Employment in the Third World. Routledge. p. 56. ISBN 9781134799510.