പ്രശസ്ത സഞ്ചാരസാഹിത്യകാരൻ എസ്.കെ. പൊറ്റെക്കാട്ടിന്റെ മനോഹരമായ ഒരു സഞ്ചാരസാഹിത്യകൃതിയാണ് ക്ലിയോപാട്രയുടെ നാട്ടിൽ. ലോകം വാഴ്ത്തുന്ന മഹാറാണി ക്ലിയോപാട്രയുടെ നാടായ ഈജിപ്തിലൂടെ എസ്. കെ നടത്തിയ സഞ്ചാരങ്ങളാണ് ഈ പുസ്തകത്തിന്റെ ഇതിവൃത്തം. അദ്ദേഹത്തിന്റെ "കെയ്‌റോ കത്തുകൾ " എന്ന കൃതിയുടെ തുടർച്ചയാണ് ഈ കൃതി. പുസ്തകത്തിന്റെ ആമുഖത്തിൽ അദ്ദേഹം പറയുന്നത്, ഒട്ടേറെ പുസ്തകങ്ങൾ രചിച്ചിട്ടുണ്ടെങ്കിലും ഈ കൃതി രചിക്കുമ്പോൾ പ്രത്യേകമായ ഒരാവേശം തോന്നിയിട്ടുണ്ടെന്നാണ്. കാരണം ക്ലിയോപാട്ര ആണെന്ന് കൂടി അദ്ദേഹം പറയുന്നുണ്ട്.

ഇതിവൃത്തം തിരുത്തുക

 
ഗിസയിലെ പിരമിഡ്

ഈ പുസ്തകത്തിൽ ആദ്യഭാഗത്തു ഈജിപ്തിലേക്കുള്ള യാത്രയാണ് പറയുന്നത്.ഈ യാത്രയിൽ ഒരുപാട് മലയാളിസുഹൃത്തുക്കളെ പരിചയപ്പെടുന്നു.തുടർന്നുള്ള യാത്രയിൽ ഈ സുഹൃത്തുക്കൾ അദ്ദേഹത്തിന് വഴികാട്ടിയാവുന്നു. ആദ്യം അദ്ദേഹം ഗിസയിലെ പിരമിഡ്ഡുകളെക്കുറിച്ചാണ് പറയുന്നത്.അതിന്റെ ദീർഘമായ ചരിത്രവും പ്രതിപാദിക്കുന്നു. ഈജിപ്തിന്റെ തലസ്ഥാനമായ കെയ്‌റോ നഗരത്തെക്കുറിച്ചു പറയുന്നു. "ജേതാവിന്റെ നഗരം" എന്നർത്ഥമുള്ള കെയ്‌റോവിലെ രാജവംശങ്ങളും ചെറിയ മൂലകളും നഗരം ഉത്ഭവിച്ചതിന്റെ ഐതിഹ്യവും വളരെ മനോഹരമായി വർണിച്ചിരിക്കുന്നു. നൈലിന്റെ വരദാനമായ ഈജിപ്തിനെ നൂറ്റാണ്ടുകളോളം ഭരിച്ച രാജവംശങ്ങളെക്കുറിച്ചും പ്രതിപാദിക്കുന്നു. ഈജിപ്തിനെകുറിച്ച് പറയുമ്പോൾ ഒഴിച്ചു കൂടാനാവാത്തതാണ് മമ്മികൾ. ശവശരീരങ്ങൾ പ്രത്യേകരൂപത്തിലാക്കി പേടകങ്ങളിൽ നിക്ഷേപിക്കുന്നു. അതിനുശേഷം ശവകുടീരങ്ങളുണ്ടാക്കി മരിച്ചവർ ഉപയോഗിച്ച വസ്തുക്കളും വെക്കുന്നു. ഓരോരുത്തരുടെയും സാമ്പത്തികസ്ഥിതിയനുസരിച്ചു മോടിയിൽ വ്യത്യാസം വരുന്നുവെന്ന് അദ്ദേഹം പറയുന്നു. മമ്മികൾ മാത്രമല്ല പിരമിഡുകളും ശവകുടീരങ്ങളും മറ്റു നിർമിതികളും ഈജിപ്ഷ്യൻ നാഗരികതയുടെ അവശിഷ്ടങ്ങളായി ഈജിപ്ഷ്യൻ മ്യൂസിയത്തിൽ കുടികൊള്ളുന്നു.ഈജിപ്ഷ്യൻ മ്യൂസിയത്തിൽ പുരാതന ഈജിപ്ത്തുകാർ ഉപയോഗിച്ചിരുന്ന ആഭരണങ്ങളും പാത്രങ്ങളും ശിലകളും ദൈവങ്ങളുടെ പ്രതിമകളും ശവക്കല്ലറകളും കൊത്തുപണികളും പുരാതന ലിഖിതങ്ങളും പ്രദർശിപ്പിച്ചിരിക്കുന്നു. രചയിതാവിന്റെ വർണന വായിക്കുമ്പോൾ ഒരിക്കലെങ്കിലും ഇവിടം സന്ദർശിക്കുവാൻ തോന്നും. ഈജിപ്തിലെ നാട്ടുകാരുടെ ജീവിതരീതികൾ ലളിതമായി വർണിച്ചിരിക്കുന്നു. കൃതി രചിക്കുമ്പോൾ അവിടം ഭരിച്ചിരുന്ന ഫാറൂഖ് രാജാവിനെക്കുറിച്ചും അദ്ദേഹം പ്രതിപാദിക്കുന്നു. പുരാതന ഈജിപ്തിലെ വിശ്വാസസമ്പ്രദായങ്ങൾ, അവർ ഓരോ ദൈവങ്ങളെയും ജീവജാലങ്ങളുമായി ബന്ധപ്പെടുത്തിയാണ് ആരാധിച്ചിരുന്നത്.

ഈജിപ്തിലെ പ്രസിദ്ധ സർവകലാശാല എൽ -അസ്ഹറിനെക്കുറിച്ചും അവിടുത്തെ പ്രധാന പള്ളിയെക്കുറിച്ചും അദ്ദേഹം പ്രതിപാദിക്കുന്നു. കെയ്‌റോവിലെ പ്രധാന പത്രങ്ങളെക്കുറിച്ചും അറബ് സാഹിത്യകാരന്മാരുടെ വിരുന്നിനെക്കുറിച്ചും പുസ്തകത്തിൽ പറയുന്നു. ഈജിപ്തിലെ പ്രധാന രാജാവ് ടൂട്ടൺ ഖാമോണിന്റെ ശവക്കല്ലറയെക്കുറിച്ചു ദീർഘമായി അദ്ദേഹം വിവരിക്കുന്നുണ്ട്.9- ആം വയസ്സിൽ രാജാവായി 18-ആം വയസ്സിൽ അന്തരിച്ച വ്യക്തിയാണ് ഇദ്ദേഹം. കുടുംബചരിത്രത്തെക്കുറിച്ചു പരാമർശമുണ്ടെങ്കിലും കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. എന്നാൽ അദ്ദേഹത്തിന്റെ ശവക്കല്ലറയിൽനിന്ന് 3000-ത്തോളം വിലപിടിപ്പുള്ള വസ്തുക്കൾ ലഭിച്ചിട്ടുണ്ട്. ഈ ശവക്കല്ലറ അനാവരണം ചെയ്യുന്നതിൽ ഹോവാർഡ് കാർട്ടർ എന്ന പുരാവസ്തുഗവേഷകൻ മുഖ്യപങ്കുവഹിച്ചിട്ടുണ്ട്. ഈ പര്യവേക്ഷണത്തിന്റെ മുഴുവൻ ഘട്ടങ്ങളും വിശദമായി വിവരിച്ചിരിക്കുന്നു.ഈജിപ്ഷ്യൻ നാഗരികതയിലെ സുപ്രധാന നാഴികക്കല്ലാണ് ടൂട്ടൺ ഖാമോൺ ശവ കുടീരം. ലോകത്തിലെ ഏറ്റവും നീളം കൂടിയ നദിയായ നൈലിനെക്കുറിച്ചും എസ്. കെ. പറയുന്നുണ്ട്. ഈജിപ്തിന്റെ മുഖമുദ്രയായ പെരിയ പിരമിഡിനെക്കുറിച്ചും (Great Pyramid of Giza) പ്രതിപാദിക്കുന്നു.

ഈ വിവരണങ്ങളുക്കുശേഷം കെയ്‌റോ നഗരത്തിനോട് വിട പറയുന്ന അദ്ദേഹം ക്ലിയോപാട്രയുടെ നാടായ അലക്സാന്ദ്രിയയിലേക്കുള്ള യാത്രയാണ് അവസാനഭാഗത്തു പരാമർശിക്കുന്നത്. അവിടുത്തെ പ്രധാന ആകർഷണങ്ങളാണ് പുരാതന റോമാചക്രവർത്തിമാരുടെയും രാജവംശങ്ങളുടെയും മൃതദേഹങ്ങൾ അടക്കം ചെയ്ത അറകളുടെ പരമ്പരകളായ കാറ്റാംകൂബ്സ്, പോംപി ചക്രവർത്തിയുടെ അരമനയുടെ അവശിഷ്ടങ്ങൾ ചിതറിക്കിടക്കുന്ന സ്ഥലത്തെ കൂറ്റൻ ശിലാസ്തംഭമായ പോംപിസ്തംഭം എന്നിവ. പഴയകാലത്തെ ഗ്രന്ഥശാലയും പുരാതനകാലത്തെ ലോകാദ്‌ഭുതമായ അലക്സാന്ദ്രിയയിലെ ദീപസ്തംഭവും അവസാനഭാഗത്തെ പ്രതിപാദ്യവിഷയമാവുന്നു.ഈജിപ്തിലെ അവസാന രാജവംശമായ ടോളെമി രാജവംശത്തിലെ അവസാന ഭരണാധികാരിയും വംശത്തിന്റെ കീർത്തി എന്നർത്ഥം വരുന്ന പേരിനുടമയും ആയ ക്ലിയോപാട്രയുടെ ചരിത്രം അവതരിപ്പിച്ചു കൊണ്ടാണ് നോവൽ അവസാനിക്കുന്നത്.