വായനക്കാരെ തെറ്റിദ്ധരിപ്പിക്കുന്ന വിധത്തിലുള്ള തലക്കെട്ടുകളും ചിത്രങ്ങളും മറ്റുമുപയോഗിച്ചുകൊണ്ട് വെബ് ലിങ്കുകൾ തുറപ്പിക്കുവാൻ ഉപയൊഗപ്പെടുത്തുന്ന തന്ത്രത്തെയാ‌ണ്‌ ക്ലിക് ബെയ്റ്റ് എന്ന് അറിയപ്പെടുന്നത്. വായനക്കാരുടെ സ്വാഭാവികമായുള്ള ആകാംഷ ഇവിടെ ചൂഷണം ചെയ്യപ്പെടുന്നു. സോഷ്യൽ മീഡിയയിലൂടെയും മറ്റും വെബ് ഉള്ളടക്കങ്ങൾ വളരെപ്പെട്ടെന്ന് പ്രചരിപ്പിക്കാനും വെബ് സൈറ്റുകളുടെ ട്രാഫിക് വർദ്ധിപ്പിക്കാനും ഇത് പരക്കെ ഉപയോഗപ്പെടുത്തുന്നു.

ഇന്റർനെറ്റിന്റെ ആവിർഭാവത്തിനു മുൻപു തന്നെ മഞ്ഞപ്പത്രങ്ങൾ എന്ന പേരിൽ പ്രശസ്തമായ പത്രങ്ങൾ വായനക്കാരെ ആകർഷിക്കുന്നതിനു ഉപയോഗിക്കുന്ന അതേ തത്രങ്ങളുടെ ഒരു ഓ‌ൺലൈൻ രൂപമാ‌ണ്‌ ക്ലിക് ബൈറ്റ്. മിക്കപ്പോഴും തലക്കെട്ടുകളും അതിനോട് ചേർന്ന ചിത്രങ്ങളും ഉള്ളടക്കത്തോട് അത്രയധികം ബന്ധമുള്ളവയല്ലാത്തതിനാലും വായനക്കാരിൽ മുഷിച്ചിൽ ഉളവാക്കുന്ന ഒന്നായതിനാലും ക്ലിക് ബെയ്റ്റ് വലിയ തൊതിലുള്ള വിമർശനങ്ങൾക്ക് പാത്രമാവുകയും അതിലെ അധാർമ്മികത ചോദ്യം ചെയ്യപ്പെട്ടുകൊണ്ടിരിക്കുകയും ചെയ്യുന്നു. താല്കാലികമായ ഒരു ലാഭം ഉണ്ടാക്കുമെങ്കിലും വെബ് ഉള്ളടക്കങ്ങളുടെയും ക്ലിക് ബെയ്റ്റ് പ്രോത്സാഹിപ്പിക്കുന്ന വെബ് സൈറ്റുകളുടെയും വിശ്വാസ്യത ഇതുമൂലം തകരുന്നു.

"https://ml.wikipedia.org/w/index.php?title=ക്ലിക്‌‌_ബെയ്റ്റ്&oldid=2611021" എന്ന താളിൽനിന്ന് ശേഖരിച്ചത്