ക്ലാസ് ഡോജോ

ക്ലാസ് റൂം മാനേജ്മെന്റ് സോഫ്റ്റ്‌വെയർ

സ്കൂൾ ക്ലാസ് മുറിയിലെ പ്രവർത്തനങ്ങള് കൈകാര്യം ചെയ്യാനുള്ള (മാനേജ് ചെയ്യാൻ )ഒരു ആപ്ലിക്കേഷനാണ് ക്ലാസ് ഡോജോ. ഇതുവഴി അധ്യാപകർ,രക്ഷിതാക്കൾ,വിദ്യാർഥികൾ എന്നിവരെ ഒരേ ഇടത്തിൽ ബന്ധം സ്ഥാപിക്കാനും സഹായിക്കുന്നു.[3][4][5][6] ക്ലാസ് മുറിയിലെ വിദ്യാർഥിയുടെ ഓരോ നല്ല വ്യവഹാരവും (പെരുമാറ്റവും) പ്രോത്സാഹിപ്പിക്കാൻ ക്ലാസ് ഡോജോ സഹായിക്കുന്നു.വിദ്യാർഥിയുടെ ഓരോ വ്യവഹാരവും നടക്കുന്ന യഥാസമയത്ത് തന്നെ അധ്യാപകൻ/ അധ്യാപിക അവ നിരീക്ഷിക്കുയും അതിന് ഉടനെ തന്നെ ഫീഡ്ബാക്ക് നൽകാനും ഈ ആപ്ലിക്കേഷൻ വഴി സാധ്യമാകുന്നു.മൊബൈൽ ഫോൺ, ടാബ്, കംപ്യൂട്ടർ ഉപയോഗിച്ച് ഇത് ക്ലാസ് മുറിക്കകത്ത് വെച്ച് തന്നെ ഫീഡ് ബാക്ക് നൽകാൻ സഹായിക്കുന്നു.[3][4][5][6][7] ഓട്ടോമാറ്റിക്കായി സോഫ്ട് വെയർ വ്യവഹാരത്തിൻറെ സംക്ഷിപ്ത റിപ്പോർട്ട് തയ്യാറാക്കും.ഇത് രക്ഷിതാക്കൾക്കും വിദ്യാർഥികൾക്കും പങ്കുവെക്കുകയും ചെയ്യാനുള്ള സംവിധാനവുമുണ്ട്. ക്ലാസ് മുറിയിലെ വ്യവഹാരങ്ങളായ കഠിനാധ്വാനം,സംഘ പ്രവർത്തനം,സർഗാത്മകത, നിഷ്ഠ,ഉത്കണ്ഠ,നേതൃപാടവം തുടങ്ങിയ വ്യവഹാര രീതികളെല്ലാം ഇത്തരത്തിൽ രേഖപ്പെടുത്തപ്പെടുന്നു.[4] അമേരിക്കയിലെ കാലിഫോർണിയയിലെ സാൻസ്ഫ്രാൻസിസ്കോ ആസ്ഥാനമാക്കിയുള്ള കമ്പനിയാണ് ഈ ആപ്ലിക്കേഷൻ വികസിപ്പിച്ചെടുത്തിട്ടുള്ളതും പരിപാലിക്കുന്നതും.[7]

ClassDojo
പ്രമാണം:ClassDojo logo.png
വിഭാഗം
Private
സ്ഥാപിതംAugust 2011
ആസ്ഥാനംSan Francisco, California
സേവന മേഖലWorldwide
സ്ഥാപകൻ(ർ)Sam Chaudhary
Liam Don
വ്യവസായ തരംEducation[1]
ഉൽപ്പന്നങ്ങൾEducational technology
ഉദ്യോഗസ്ഥർ40 (2019)[2]
യുആർഎൽclassdojo.com

2011 ആഗസ്റ്റിലാണ് ക്ലാസ് ഡോജോ ലോഞ്ച് ചെയ്തത്.2012 ആഗസ്റ്റ് ആയപ്പോഴേക്കും 60 ഓളം രാജ്യങ്ങളിലായി 3.5 മില്യൺ അധ്യാപകരും വിദ്യാർഥികളും ഈ ആപ്ലിക്കേഷനിൽ അംഗമായി.[5] ഇമേജിൻകെ 12 എന്ന സ്ഥാപനമാണ് പ്രാരംഭ പ്രവർത്തനങ്ങൾക്കുള്ള ഫണ്ട് നൽകിയത്.പിന്നീട് റോൺ കോൺവെ,മിച്ച് കൂപൂർ,ജെഫ് ക്ലാവിയർ,ജനറൽ കാറ്റലിസ്റ്റ്, പോൾ ഗാർഹം എന്നീ നിക്ഷേപകരിൽ നിന്നാണ് പ്രവർത്തന ഫണ്ട് ലഭിച്ചത്.[8][9]

ചരിത്രം

തിരുത്തുക

2011 ൽ സാം ചൗധരി, ലിയാം ഡോൺ എന്നിവർ സംയുക്തമായാണ് ഈ സോഫ്ട് വെയർ തയ്യാറാക്കിയത്.[10] ശേഷം ഇവർ യുകെയിൽ നിന്ന് കാലിഫോർണിയയിലേക്ക് മാറുകയും പ്രവർത്തനമാരംഭിക്കുകയും ചെയ്തു.[7]

പ്ലാറ്റ് ഫോം

തിരുത്തുക

വെബ് ആപ്ലിക്കേഷനായി തയ്യാറായിട്ടുള്ള ക്ലാസ് ഡോജോ ഐഫോൺ ,ആൻഡ്രോയിഡ് ഫോണുകളിലും പ്രവർത്തിക്കും.[4]

അവാർഡുകളും അംഗീകാരങ്ങളും

തിരുത്തുക
  • എൻബിസി ടുഡൈ വിദ്യാഭ്യാസ ഇന്നോവേഷൻ അവാർഡ് (2011)[11][12]
  • ഫോർബ്സ്  "30 Under 30: Education" includes the cofounders of ClassDojo, Sam Chaudhary and Liam Don (December 2012)[11]
  • ഫോർബ്സ് "100 Most Promising Companies of the United States" (February 2013)[13]
  • Fast Company, 10 most innovative education companies in the world (2013)[14]
  • TechCrunch's Crunchie award for Best Education Startup (2015)[15]
  • Inc. "30 Under 30" includes the cofounders of ClassDojo (2015)[16]
  1. Chaykowski, Kathleen (May 22, 2017). "How ClassDojo Built One of the Most Popular Classroom Apps by Listening to Teachers". Forbes. Retrieved August 4, 2017.
  2. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; techcrunch19 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  3. 3.0 3.1 Colao, J. J. (August 15, 2012). "Can Software Build Character? Applying The 'Marshmallow Test' To The Classroom". Forbes. Retrieved August 8, 2015.
  4. 4.0 4.1 4.2 4.3 "Crunchbase: ClassDojo". Crunchbase. Retrieved August 8, 2015.
  5. 5.0 5.1 5.2 Empson, Rip (August 15, 2012). "ClassDojo Lands $1.6M From Paul Graham, Ron Conway To Help Teachers Control Their Classrooms". TechCrunch. Retrieved August 8, 2015.
  6. 6.0 6.1 Sawers, Paul (August 15, 2012). "ClassDojo taps $1.6m in seed funding, as its student behaviour-improvement platform rolls out of beta". TheNextWeb. Retrieved August 8, 2015.
  7. 7.0 7.1 7.2 Salter, Philip (April 23, 2012). "Insights from a young Silicon Valley startup". City A.M. Retrieved August 8, 2015.
  8. Solon, Olivia (March 21, 2012). "Startup of the week: ClassDojo". Wired UK. Archived from the original on 2012-08-14. Retrieved August 8, 2015.
  9. DeAmicis, Carmel (March 12, 2014). "The edtech startup that's shucking the playbook by acting like a consumer company". PandoDaily. Archived from the original on 2016-11-10. Retrieved August 8, 2015.
  10. James, Andrew (August 15, 2012). "ClassDojo Raises $1.6M, Announces Upcoming iPhone and iPad Apps". PandoDaily. Archived from the original on 2016-11-10. Retrieved August 8, 2015.
  11. 11.0 11.1 Casserly, Meghan (December 17, 2012). "30 Under 30: The Millennials Overhauling Education And Leaving No Child (Or Teacher) Behind". Forbes. Retrieved August 8, 2015.
  12. Barseghian, Tina (September 27, 2011). "Class Dojo Wins Innovation Challenge at Education Nation". KQED. Retrieved August 8, 2015.
  13. "America's Most Promising Companies". Forbes. May 2013. Archived from the original on May 23, 2013. Retrieved August 8, 2015.
  14. "The World's Top 10 Most Innovative Companies in Education". Fast Company. 2013. Retrieved August 8, 2015.
  15. Williams, Felicia (February 5, 2015). "ClassDojo: 2015 Best Education Startup Winner". TechCrunch. Retrieved August 8, 2015.
  16. Fenn, Donna (2015). "Remember These Names: The 2015 30 Under 30 List Is Here". Inc. Retrieved August 8, 2015.
"https://ml.wikipedia.org/w/index.php?title=ക്ലാസ്_ഡോജോ&oldid=3803669" എന്ന താളിൽനിന്ന് ശേഖരിച്ചത്