ക്ലാഷ് ( ഈജിപ്ഷ്യൻ ചലച്ചിത്രം)
കേരളത്തിന്റെ ഇരുപത്തിയൊന്നാമത് രാജ്യാന്തര ചലച്ചിത്രമേളയിൽ മികച്ച ചിത്രത്തിനുള്ള സുവർണ ചകോരവും പ്രേക്ഷകർ തിരഞ്ഞെടുത്ത മികച്ച ചിത്രത്തിനുള്ള രജത ചകോരവും നേടിയ ചിത്രമാണ് ക്ലാഷ് (അറബി: Eshtebak). മുഹമ്മദ് ദിയാബ് സംവിധാനം ചെയ്ത ചിത്രം കാൻ ചലച്ചിത്രോത്സവത്തിലും തെരഞ്ഞെടുക്കപ്പെട്ടിരുന്നു.[1] [2][3] മികച്ച വിദേശ ചിത്രത്തിനുള്ള ഓസ്കാർ നാമനിർദ്ദേശം ലഭിച്ചുവെങ്കിലും തെരഞ്ഞെടുക്കപ്പെട്ടില്ല..[4]
Clash | |
---|---|
സംവിധാനം | Mohamed Diab |
നിർമ്മാണം | Moez Masoud Mohamed Hefzy Eric Lagesse |
രചന | Mohamed Diab |
അഭിനേതാക്കൾ | Nelly Karim |
സംഗീതം | Khaled Dagher |
ഛായാഗ്രഹണം | Ahmed Gabr |
റിലീസിങ് തീയതി |
|
രാജ്യം | Egypt |
ഭാഷ | Arabic |
സമയദൈർഘ്യം | 97 minutes |
പ്രമേയം
തിരുത്തുകഈജിപ്തിലെ മുല്ലപ്പൂ വിപ്ലവത്തിന്റെ പശ്ചാത്തലത്തിൽ തയ്യാറാക്കിയ ചിത്രമാണ് ക്ലാഷ്. പോലീസ് ട്രക്കിന്റെ ചുരുങ്ങിയ സ്ഥലപരിധിയ്ക്കുള്ളിലാണ് സിനിമയിലെ സംഭവങ്ങളെല്ലാം നടക്കുന്നത്. സിനിമയിലെ ദൃശ്യങ്ങളെല്ലാം വാനിനുള്ളിലെ സംഭവങ്ങളും ഉള്ളിൽ നിന്ന് പുറത്തേയ്ക്കുള്ള കാഴ്ചകളുമാണ് .
അഭിനേതാക്കൾ
തിരുത്തുക- നെല്ലി കരീം
- മൊഹമ്മദ് ആല
അവലംബം
തിരുത്തുക- ↑ "'Clash':Cannes Review". Screen Daily. Retrieved 12 May 2016.
- ↑ "2016 Cannes Film Festival Announces Lineup". IndieWire. Retrieved 14 April 2016.
- ↑ "Cannes 2016: Film Festival Unveils Official Selection Lineup". Variety. Retrieved 14 April 2016.
- ↑ Ritman, Alex (1 September 2016). "Oscars: Egypt Selects 'Clash' for Foreign-Language Category". The Hollywood Reporter. Retrieved 1 September 2016.