ക്ലാവരിയോഡ് ഫംഗസ് ബാസിഡിയോമൈക്കോട്ടയിലെ ഒരുകൂട്ടം ഫംഗസുകളാണ്. ലഘുവായതും, നിവർന്നുനില്ക്കുന്നതും, ക്ലബ് ഘടനയുള്ളതും, ശാഖകളോടുകൂടിയതുമായ ബാസിഡിയോകാർപ്സുകൾ ജീർണ്ണിച്ച സസ്യാവശിഷ്ടങ്ങളിലും, തറയിലും, ജീർണ്ണിച്ച തടികളിലും, തറയിലും ഇത് സാധാരണയായി കണ്ടുവരുന്നു. ക്ലാവരിയോഡ് ഫംഗസ് ക്ലബ് ഫംഗസുകൾ, കോറൽ ഫംഗസുകൾ എന്നീ പേരുകളിലറിയപ്പെടുന്നു. ഈ ഫംഗസുകൾ ആദ്യം ജീനസ് ക്ലവേറിയയിലാണ് പ്രതിപാദിച്ചിട്ടുള്ളതെങ്കിലും ഇപ്പോൾ ക്ലാവരിയോഡ് സ്പീഷീസിലാണ് അറിയപ്പെടുന്നത്. എന്നാൽ ഇവകൾ തമ്മിൽ അടുത്ത ബന്ധം കാണപ്പെടുന്നില്ല.

Clavaria zollingeri
The clavarioid fungus Artomyces pyxidatus, USA
Clavaria fragilis, Austria

ചരിത്രം

തിരുത്തുക

1753-ൽ ക്ലവേറിയയെ യഥാർത്ഥ ജീനസുകളിലൊന്നായിട്ടാണ് കാൾ ലിനേയസിന്റെ പ്ലാന്റാറം സ്പീഷീസിൽ സൃഷ്ടിച്ചിരിക്കുന്നത്. ഇപ്പോൾ ആസ്കോമൈക്കോട്ടയിലാണ് ഇതിനെ പ്രതിപാദിച്ചിട്ടുള്ളത്. ഇതിനെ തുടർന്ന് വന്ന എഴുത്തുകാർ 1200 ഓളം സ്പീഷീസുകളെ ഈ ജീനസിൽ വിവരിക്കുന്നുണ്ട്. [1]


"https://ml.wikipedia.org/w/index.php?title=ക്ലാവരിയോഡ്_ഫംഗസുകൾ&oldid=2845733" എന്ന താളിൽനിന്ന് ശേഖരിച്ചത്