ക്ലാര ബാർട്ടൺ
അമേരിക്കയിൽ നിന്നുമുള്ള ആതുരശുശ്രൂഷകയും, അമേരിക്കൻ റെഡ്ക്രോസ്സിന്റെ സ്ഥാപകയുമായിരുന്നു ക്ലാരിസ്സ ഹാർലൊ ബാർട്ടൺ എന്ന ക്ലാര ബാർട്ടൺ (ജനനം 25 ഡിസംബർ 1821 – മരണം 12 ഏപ്രിൽ, 1912). 1861 ലെ അമേരിക്കൻ ആഭ്യന്തര യുദ്ധകാലത്ത് ഒരു ആശുപത്രിയിലെ നേഴ്സ് ആയിരുന്നു ക്ലാര. സ്ത്രീകൾ അധികം പുറത്തുപോയി ജോലി ചെയ്യാതിരുന്ന കാലഘടത്തിലായിരുന്നു ക്ലാര യുദ്ധമേഖലയിൽ ശുശ്രൂഷകയായി സേവനമനുഷ്ഠിച്ചിരുന്നത്.
ക്ലാര ബാർട്ടൺ | |
---|---|
പ്രമാണം:Clara Barton 1903.jpg | |
ജനനം | ക്ലാരിസ്സ ക്ലാര ഹാർലൊ ബാർട്ടൺ ഡിസംബർ 25, 1821 മസാച്ചുസെറ്റ്സ്, അമേരിക്ക |
മരണം | ഏപ്രിൽ 12, 1912 മേരിലാൻഡ്, അമേരിക്ക | (പ്രായം 90)
അന്ത്യ വിശ്രമം | ഓക്സ്ഫഡ്, മസ്സാച്ചുസെറ്റ്സ് |
തൊഴിൽ | ആതുരശുശ്രൂഷകയും, അമേരിക്കൻ റെഡ്ക്രോസ്സ് സ്ഥാപക |
ഒപ്പ് | |
ആദ്യകാല ജീവിതം
തിരുത്തുക1821 ഡിസംബർ 25 ന് അമേരിക്കയിലെ മസാച്ചുസെറ്റ്സിലാണ് ക്ലാര ജനിച്ചത്.[1] സ്റ്റീഫൻ ബാർട്ടണും, സാറ സ്റ്റോൺ ബാർട്ടണുമായിരുന്നു മാതാപിതാക്കൾ. പ്രാദേശിക സേനയിലെ ഒരു ക്യാപ്റ്റനായിരുന്നു പിതാവ്. തന്റെ സഹോദരങ്ങളെ പ്രത്യേക കരുതലോടെ ശുശ്രൂഷിക്കാൻ ചെറുപ്പകാലത്തു തന്നെ ക്ലാര ശ്രദ്ധിച്ചിരുന്നു. മരുന്നുകൾ കൃത്യസമയത്തു നൽകുന്നതിലും, മുറിവുകൾ കഴുകി വൃത്തിയാക്കുന്നതും ക്ലാര തന്നെയായിരുന്നു. അവർ പൂർണ്ണമായും രോഗവിമുക്തരാവുന്നതുവരെ ക്ലാര തന്നെയാണ് അവരുടെ കാര്യങ്ങൾ ശ്രദ്ധിച്ചിരുന്നത്.
ലജ്ജാശീലയായിരുന്ന ക്ലാരക്ക് സുഹൃത്തുക്കൾ വളരെ കുറവായിരുന്നു, ഇതറിയാവുന്ന മാതാപിതാക്കൾ അവളുടെ ഈ ശീലം മാറുവാനായി ക്ലാരയെ സെന്റ്.ജോൺസ് സ്കൂളിൽ ചേർത്തു എന്നാൽ ഭക്ഷണം കഴിക്കാതെയായിരുന്നു ക്ലാര ഇതിനെതിരേ പ്രതിഷേധിച്ചത്. വൈകാതെ ക്ലാര സെന്റ്.ജോൺസിലെ പഠനം മതിയാക്കി.[2] ക്ലാരയുടെ സ്വഭാവം നന്നായി മനസ്സിലാക്കിയ മാതാപിതാക്കൾ അവളെ ഒരു സ്കൂൾ അധ്യാപികയായിക്കാണാൻ ആഗ്രഹിച്ചു.
ഔദ്യോഗിക ജീവിതം
തിരുത്തുക1839 ൽ അധ്യാപികയാവാനുള്ള പരീക്ഷ ക്ലാര വിജയിച്ചു.[3] 1852 ൽ ക്ലാര ഒരു ഓപ്പൺ സ്കൂൾ ആരംഭിച്ചു. ഏതാണ്ട് 600 ഓളം കുട്ടികളുള്ള ഈ സ്കൂൾ ഒരു വിജയസംരംഭം ആയിരുന്നു.[4] സ്കൂളിന്റെ വളർച്ചയിൽ അതിന്റെ പ്രിൻസിപ്പാൾ സ്ഥാനത്തു നിന്നും ക്ലാരയെ ഭരണസമിതി ഒഴിവാക്കി. ഈ സ്ഥാനം വഹിക്കാൻ ഒരു വനിത മതിയാവില്ല എന്നതായിരുന്നു കാരണം. അധികം വൈകാതെ ക്ലാര ഈ ഉദ്യോഗം ഉപേക്ഷിച്ചു.
അവലംബം
തിരുത്തുക- എലിസബത്ത് ബ്രൗൺ, പ്രയോർ (1987). ക്ലാര ബാർട്ടൺ പ്രൊഫഷണൽ ഏഞ്ചൽ. പെൻസിൽവാനിയ സർവ്വകലാശാല പ്രസ്സ്. ISBN 0-8122-8060-1.
- ↑ ക്ലാര ബർട്ടൺ - പ്രൊഫഷണൽ ഏഞ്ചൽ - എലിസബത്ത് ബ്രൗൺ പുറം 3
- ↑ ക്ലാര ബർട്ടൺ - പ്രൊഫഷണൽ ഏഞ്ചൽ - എലിസബത്ത് ബ്രൗൺ പുറം 32
- ↑ "ക്ലാര ബർട്ടൺ". അമേരിക്കൻ നാഷണൽ ബയോഗ്രഫി ഓൺലൈൻ. Retrieved 2016-03-29.
- ↑ ക്ലാര ബർട്ടൺ - പ്രൊഫഷണൽ ഏഞ്ചൽ - എലിസബത്ത് ബ്രൗൺ വിവിധ പുറങ്ങൾ