പ്രമുഖ നിക്കരാഗ്വൻ കവിയും നോവലിസ്റ്റും പത്രപ്രവർത്തകയുമാണ് ക്ലാരിബെൽ അലിഗ്രിയഎന്ന തൂലികാ നാമത്തിൽ എഴുതുന്ന ക്ലാരാ ഇസബെൽ അലിഗ്രിയ വിദെസ് (ജനനം :12 മേയ് 1924). 2006 ലെ സാഹിത്യത്തിനു നൽകുന്ന ന്യൂസ്റ്റാഡ് പുരസ്കാരം ലഭിച്ചിട്ടുണ്ട്. നിക്കരാഗ്വൻ മോചന സമരത്തിന്റെ ശക്തമായ പ്രതിധ്വനിയാണ് അലിഗ്രിയയുടെ കവിതകൾ.[1]

ക്ലാരിബെൽ അലിഗ്രിയ
ക്ലാരിബെൽ അലിഗ്രിയ നിക്കരാഗ്വെയിൽ നടന്ന മൂന്നാം അന്താരാഷ്ട്ര കവി സമ്മേളനത്തിൽ
ക്ലാരിബെൽ അലിഗ്രിയ നിക്കരാഗ്വെയിൽ നടന്ന മൂന്നാം അന്താരാഷ്ട്ര കവി സമ്മേളനത്തിൽ
ജനനംMay 12, 1924
നിക്കരാഗ്വ
തൂലികാ നാമംക്ലാരിബെൽ അലിഗ്രിയ
തൊഴിൽകവി, നോവലിസ്റ്റ്
ദേശീയതനിക്കരാഗ്വ നിക്കരാഗ്വൻ

ജീവിതരേഖ

തിരുത്തുക

നിക്കരാഗ്വെയിൽ ജനിച്ച അലിഗ്രിയ വളർന്നത് പടിഞ്ഞാറൻ എൽസാൽവഡോറിലായിരുന്നു. 1943 ൽ അമേരിക്കിലേക്ക് പോയി. ജോർജ് വാഷിംഗ്ടൺ സർവകലാശാലയിൽ നിന്ന് തത്ത്വശാസ്ത്രത്തിൽ ബിരുദം നേടി.രാഷ്ട്രീയത്തിൽ സജീവമായിരുന്നു. സാൻഡനിസ്റ്റ ദേശീയ വിമോചന മുന്നണിയിൽ സജീവമായിരുന്നു. അക്രമരാഹിത്യത്തിലൂന്നിയ പ്രതിരോധ പ്രവർത്തനങ്ങളിലൂടെ 1979 ൽ നിക്കരാഗ്വെയിലെ അനസ്റ്റാസിയോ സൊമോസ ഡിബെയ്ലിന്റെ ഏകാധിപത്യ ഗവൺമെന്റിനെ പുറത്താക്കുന്നതിൽ പങ്ക് വഹിച്ചു.[2] 1985 ൽ നിക്കരാഗ്വെയിലേത്ത് മടങ്ങിയ അവർ രാജ്യത്തിന്റെ പുനസൃഷ്ടിയിൽ പ്രധാന പങ്ക് വഹിച്ചു.

നിരവധി കാവ്യ സമാഹാരങ്ങളും നോവലുകളും കുട്ടികളുടെ കൃതികളും പ്രസിദ്ധപ്പെടുത്തി.

പുരസ്കാരങ്ങൾ

തിരുത്തുക
  • 2006 ലെ സാഹിത്യത്തിനു നൽകുന്ന ന്യൂസ്റ്റാഡ് പുരസ്കാരം
  • 1978 ൽ ക്യൂബ നൽകുന്ന കാസ ഡെ ലാസ് അമേരിക്കാസ് പുരസ്കാരം (ഐ സർവൈവ്) (ജിയോകോൺട ബെല്ലിയോടൊപ്പം)
  1. വൈക്കം മുരളി (2013). "നിശ്ശബ്ദതയുടെ കഴുകൻ ധൈര്യത്തെ കാർന്നു തിന്നും". മാതൃഭൂമി ആഴ്ചപ്പതിപ്പ്. 91 (6): 80–81. doi:2013 ഏപ്രിൽ 8 - 14. {{cite journal}}: |access-date= requires |url= (help); Check |doi= value (help); Unknown parameter |month= ignored (help)
  2. http://www.poets.org/poet.php/prmPID/275

അധിക വായനയ്ക്ക്

തിരുത്തുക

പുറം കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ക്ലാരിബെൽ_അലിഗ്രിയ&oldid=3779429" എന്ന താളിൽനിന്ന് ശേഖരിച്ചത്