ക്രൗസ് നെസ്റ്റ് ദേശീയോദ്യാനം
ഓസ്ട്രേലിയയിലെ സൗത്തേൺ ക്യൂൻസ് ലാന്റിൽ, ഡാർലിങ് ഡൗൺസിൽ സ്ഥിതിചെയ്യുന്ന ദേശീയോദ്യാനമാണ് ക്രൗസ് നെസ്റ്റ് ദേശീയോദ്യാനം. ക്രൗസ് നെസ്റ്റ്, ഗ്രേപ്പ് ട്രീ എന്നീ പ്രദേശങ്ങളിലായി വ്യാപിച്ചിരിക്കുന്ന ദേശീയോദ്യാനത്തെ പല മേഖലകളായി തരംതിരിച്ചിരിക്കുന്നു. ഈ രണ്ടു പ്രദേശങ്ങളും സൗത്ത് ഈസ്റ്റ് ക്യൂൻസ് ലാന്റ് ജൈവമേഖലയിലെ എസ്ക്കിൽ നിന്നും 40 കിലോമീറ്റർ പടിഞ്ഞാറായാണിത്. [2] 236 ഹെക്റ്റർ പ്രദേശമുണ്ടായിരുന്ന ഈ ദേശീയോദ്യാനത്തെ 1967 ലാണ് പ്രഖ്യാപിച്ചത്. [1]ഗ്രേറ്റ് ഡിവൈഡിങ് റേഞ്ചുവഴി തെക്കൻ ഭാഗത്തിലൂടെ വ്യാപിപ്പിച്ച ഈ ദേശീയോദ്യാനം ഇപ്പോൾ 17.9 ചതുരശ്രകിലോമീറ്റർ പ്രദേശത്തായി വ്യാപിച്ചു കിടക്കുന്നു. [2]
ക്രൗസ് നെസ്റ്റ് ദേശീയോദ്യാനം Queensland | |
---|---|
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Nearest town or city | Crows Nest |
നിർദ്ദേശാങ്കം | 27°15′14″S 152°4′27″E / 27.25389°S 152.07417°E |
സ്ഥാപിതം | 1967[1] |
വിസ്തീർണ്ണം | 17.9 കി.m2 (6.91 ച മൈ)[2] |
Managing authorities | Queensland Parks and Wildlife Service |
Website | ക്രൗസ് നെസ്റ്റ് ദേശീയോദ്യാനം |
See also | Protected areas of Queensland |
സൗകര്യങ്ങൾ
തിരുത്തുകഈ ദേശീയോദ്യാനത്തിൽ നിരീക്ഷണം നടത്താനുള്ള സൗകര്യം, നടപ്പാതകൾ എന്നിവയുണ്ട്. പിക്നിക്, കാമ്പിങ് എന്നിവയ്ക്കുള്ള സൗകര്യങ്ങളുമുണ്ട്. ഇവയ്ക്കു പണം നൽകണം.
അവലംബം
തിരുത്തുക- ↑ 1.0 1.1 "About Crows Nest". Department of National Parks, Recreation, Sport and Racing. 4 November 2013. Archived from the original on 2016-09-29. Retrieved 7 January 2015.
- ↑ 2.0 2.1 2.2 "Crows Nest National Park". WetlandInfo. Department of Environment and Heritage Protection. Retrieved 7 January 2015.