ക്രോണിക് പോവെർട്ടി റിസേർച്ച് സെന്റർ

ബ്രിട്ടീഷ് ഐക്യരാജ്യത്തിന്റെ അന്തർദ്ദേശീയ വികസനവകുപ്പിൽ നിന്നുള്ള പ്രാരംഭസാമ്പത്തികസഹായം കൊണ്ട് 2000-ൽ സ്ഥാപിച്ച, വിവിധ സർവ്വകലാശാലകളുടെയും, ഗവേഷണസ്ഥാപനങ്ങളുടെയും സർക്കാരിതരസംഘടനകളുടെയും ഒരു അന്തർദ്ദേശീയ പങ്കാളിത്തസംരംഭമാണു് ക്രോണിക് പോവെർട്ടി റിസേർച്ച് സെന്റർ (Chronic Poverty Research Centre).[1] നിത്യദാരിദ്ര്യം എന്ന ലോകവ്യാപകമായപ്രശ്നത്തെ പഠനാത്മകമായി അഭിമുഖീകരിക്കുകയും അതിന്റെ കാരണങ്ങൾ പഠിച്ചെടുത്തു് പരിഹാരമാർഗ്ഗങ്ങൾ കണ്ടുപിടിക്കുകയും നിർദ്ദേശിക്കുകയും ആണു് ഈ കേന്ദ്രത്തിന്റെ പ്രവർത്തനലക്ഷ്യം. ലോകത്തിന്റെ പല മേഖലകളിലും സനാതനമായി നിലനിൽക്കുന്ന ദരിദ്രാവസ്ഥ പരിഹരിക്കുക എന്നതു് ഐക്യരാഷ്ട്രസഭയുടെ സഹസ്രാബ്ദവികസനലക്ഷ്യങ്ങളുടെയും പൊതുവായ ആഗോളദാരിദ്ര്യനിർമ്മാർജ്ജനപദ്ധതികളുടേയും പ്രഖ്യാപിതനയങ്ങളിൽ പെട്ടതാണു്.

ക്രോണിക് പോവെർട്ടി റിസേർച്ച് സെന്ററിന്റെ മുഖ്യപങ്കാളികൾ

തിരുത്തുക

'ക്രോണിക് പോവെർട്ടി റിസേർച്ച് സെന്ററിന്റെ അനുബദ്ധസ്ഥാപനങ്ങൾ

തിരുത്തുക

വികസനപഠനസ്ഥാപനം, നെയ്റോബി, കെനിയ

അവലംബങ്ങൾ

തിരുത്തുക
  1. ക്രോണിക് പോവെർട്ടി റിസേർച്ച് സെന്ററിന്റെ ഔദ്യോഗിക ശൃംഖലാസ്ഥാനം