ക്രൈസ്റ്റ് കത്തീഡ്രൽ (ഗാർഡൻ ഗ്രോവ്, കാലിഫോർണിയ)

കാലിഫോർണിയയിലെ ഗാർഡൻ ഗ്രൂവിൽ സ്ഥിതിചെയ്യുന്ന ഒരു പള്ളികെട്ടിടം.

മുൻപ് ക്രിസ്റ്റൽ കത്തീഡ്രൽ എന്നറിയപ്പെട്ടിരുന്ന ക്രൈസ്റ്റ് കത്തീഡ്രൽ, ഓറഞ്ച് റോമൻ കത്തോലിക്കാ രൂപതയുടെ കീഴിലെ ആരാധനാലയമാണ്. കാലിഫോർണിയയിലെ ഗാർഡൻ ഗ്രോവിൽ സ്ഥിതിചെയ്യുന്നു. ഫിലിപ്പ് ജോൺസൺ, ജോൺ ബർഗി എന്നീ ആർക്കിടെക്ടുകളാണ് ഇതിനു ഡിസൈൻ നൽകിയത്. 2,248 പേർക്ക് ഇരിക്കുവാനുള്ള സൗകര്യം ഇവിടെ ഉണ്ട്. 1981 ൽ പണി പൂർത്തിയായി. "ലോകത്തിലെ ഏറ്റവും വലിയ ഗ്ലാസ് കെട്ടിടം" എന്നാണ് പള്ളി അറിയപ്പെടുന്നത്. ലോകത്തിലെ ഏറ്റവും വലിയ സംഗീത ഉപകരണങ്ങളിലൊന്നായ ഹാസൽ റൈറ്റ് മെമ്മോറിയൽ ഓർഗൻ ഈ കെട്ടിടത്തിലുണ്ട്.[1][2] ആദ്യ ഉടമസ്ഥരായ ക്രിസ്റ്റൽ കത്തീഡ്രൽ മിനിസ്ട്രി 2010 ഒക്ടോബറിൽ പാപ്പരത്തത്തിനായി അപേക്ഷിക്കുകയും 2012 ഫെബ്രുവരിയിൽ കെട്ടിടവും അതിനടുത്തുള്ള കാമ്പസും റോമൻ കത്തോലിക്കാ രൂപതയുടെ ഓറഞ്ച് രൂപതയ്ക്ക് വിൽക്കുകയും രൂപത ആ പള്ളിയെ രൂപതയുടെ പുതിയ കത്തീഡ്രലായി ഉപയോഗിക്കുകയും ചെയ്തു.

Christ Cathedral

Cathedral in 2018

രാജ്യംUnited States
ക്രിസ്തുമത വിഭാഗംRoman Catholic
മുൻ ക്രിസ്തുമത വിഭാഗംReformed Church in America
(1980–2013)
വെബ്സൈറ്റ്christcathedralcalifornia.org
ചരിത്രം
സ്ഥാപിതം1955
സ്ഥാപകർRobert H. Schuller
(as Crystal Cathedral)
സമർപ്പിച്ച ദിവസം1980 (as Crystal Cathedral)
2019 (as Christ Cathedral)
പ്രതിഷ്‌ഠാപനം1980 (as Reformed Church in America)
2019 (as Catholic Church)
വാസ്തുവിദ്യ
Architect(s)Philip Johnson
John Burgee
ശൈലിModern architecture
Groundbreaking1977
പൂർത്തിയാക്കിയത്1980
ഭരണസമിതി
രൂപതOrange
മതാചാര്യന്മാർ
മെത്രാൻKevin Vann
പാതിരിChristopher H. Smith

നിർമ്മാണം

തിരുത്തുക

ഇരുമ്പ് ചട്ടക്കൂടിൽ ഗ്ലാസ് പാളികൾ പശ ചേർത്ത് ഫ്രെയിമിൽ ഒട്ടിച്ചാണ് കെട്ടിടം നിർമ്മിച്ചിരിക്കുന്നത്. സ്ക്രൂ ഉപയോഗിക്കാതെയാണ് ഗ്ലാസുകൾ ഉറപ്പിച്ചിരിക്കുന്നത്. റിക്ടർ സ്കെയിലിൽ 8 വരെയുള്ള ഭൂകമ്പത്തെ കെട്ടിടം പ്രതിരോധിക്കും.

  1. „Crystal Cathedral“: Megakirche ist nun katholische Bischofskathedrale, idea.de, Artikel vom 18. Juli 2019.
  2. Weltberühmte „Crystal Cathedral“ wird katholische Bischofskirche, jesus.de, Artikel vom 17. Juli 2019.