പുസ്തക പ്രസിദ്ധീകരണത്തിലൂടെയും വിപണനത്തിലൂടെയും കേരള ക്രൈസ്തവ സമൂഹത്തിൽ ശ്രദ്ധിക്കപ്പെടുന്ന എക്യൂമെനിക്കൽ പുസ്തക പ്രസാധകസംഘമാണ് ക്രൈസ്തവ സാഹിത്യ സമിതി (സി.എസ്.എസ്).

ചരിത്രം

തിരുത്തുക

മലയാള ക്രൈസ്തവ സാഹിത്യ സമിതി (എം.സി.എൽ.സി) എന്ന പേരിൽ 1925-ലാണ് തുടക്കം. റവ. ഡബ്‌ള്യൂ മാത്യു, ശ്രീ. പി.ഒ. ഫിലിപ്പ് തുടങ്ങിയവർ ആദ്യകാല പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. 1952 മുതൽ മദ്രാസ് കേന്ദ്രീകരിച്ചു പ്രവർത്തിച്ചിരുന്ന ക്രിസ്ത്യൻ ലിറ്ററേച്ചർ സൊസൈറ്റി (സി.എൽ.എസ്)യുടെ മലയാള ശാഖയായി പ്രവർത്തിച്ചിരുന്ന സമിതി, 1994-ൽ തിരുവല്ല ക്രൈസ്തവ സാഹിത്യ സമിതി എന്ന പേര് സ്വീകരിച്ചു.[1]

ക്രൈസ്തവ സാഹിത്യ സമിതിയുടെ വളർച്ചയിൽ ബിഷപ്പ് ഡോ. ഐ. യേശുദാസൻ, റവ. ജോർജ് അലക്‌സാണ്ടർ, ഡോ. എം.എം. തോമസ്, റവ.പി.റ്റി. തോമസ്, റവ. ഡോ. റ്റി.എം.ഫിലിപ്പ്, തുടങ്ങിയവരുടെ സംഭാവനകൾ പ്രധാനപ്പെട്ടതാണ്.

സി.എസ്.എസ് ബുക്ക്‌ഷോപ്പ്

തിരുത്തുക

തിരുവല്ല കുരിശുകവലയിലുള്ള സി.എസ്.എസ് ബുക്ക്‌ഷോപ്പിലൂടെ മലയാളത്തിലും ഇംഗ്ലീഷിലുമുള്ള എല്ലാ ക്രൈസ്തവ ഗ്രന്ഥങ്ങളും വിതരണം ചെയ്യപ്പെടുന്നു. ഇന്ന് കേരളത്തിലെ പ്രധാന ക്രൈസ്തവ പുസ്തകശാലകളിലൊന്നാണിത്. സഹോദരസ്ഥാപനമായ തിയോളജിക്കൽ ലിറ്ററേച്ചർ കമ്മറ്റി(റ്റി.എൽ.സി.) യിലൂടെ ക്രൈസ്തവ ദൈവശാസ്ത്ര ഗ്രന്ഥങ്ങൾ പ്രസിദ്ധീകരിക്കുന്നു. മലങ്കര ഓർത്തഡോക്‌സ് സുറിയാനി സഭ, യാക്കോബായ സുറിയാനി സഭ, മലങ്കര മാർത്തോമ്മാ സുറിയാനി സഭ, സി.എസ്.ഐ സഭ എന്നിങ്ങനെ കേരളത്തിലെ നാല് എപ്പിസ്‌കോപ്പൽ സഭകളുടെ പ്രതിനിധികൾ ഉൾക്കൊള്ളുന്ന ഗവേണിംഗ് ബോർഡാണ്, സി.എസ്.എസ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. അഭിവന്ദ്യ ബിഷപ്പ് ഡോ. സാം മാത്യു ചെയർമാനായും റവ. ഡോ. മാത്യു ഡാനിയൽ സെക്രട്ടറിയായും ശ്രീ. ജോർജ് ഉമ്മൻ ട്രഷറാറായും ഇപ്പോൾ സേവനമനുഷ്ഠിക്കുന്നു.

മലയാളത്തിലും ഇംഗ്ലീഷിലുമായി പ്രതിവർഷം നൂറിലേറെ പുസ്തകങ്ങൾ പ്രസിദ്ധീകരിക്കുന്നു.

  1. "CHRISTAVA SAHITYA SAMITHI". cssbooks.com. Retrieved 6 ഒക്ടോബർ 2014.

പുറം കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ക്രൈസ്തവ_സാഹിത്യ_സമിതി&oldid=2038946" എന്ന താളിൽനിന്ന് ശേഖരിച്ചത്