ജീവകം (സസ്യം)
ഓർക്കിഡേസീ സസ്യകുടുംബത്തിലെ ക്രെപ്പിഡിയം ജനുസിൽപ്പെട്ട സപുഷ്പി സസ്യ സ്പീഷീസാണ് ജീവകം. പച്ചിലപ്പെരുമാൾ എന്നും അറിയപ്പെടുന്നു. സംസ്കൃതം പേര് : ജീവക (जीवक ) ശാസ്ത്രനാമം Crepidium resupinatum അർദ്ധ നിത്യഹരിത വനങ്ങളിലും ഇലകൊഴിയും ഈർപ്പവനങ്ങളിലും കാണപ്പെടുന്ന ഇതിനെ കേരളത്തിൽ വ്യാപകമായി കണ്ടുവരുന്നു. [1][2]
ജീവകം | |
---|---|
![]() | |
ജീവകം | |
ശാസ്ത്രീയ വർഗ്ഗീകരണം | |
Kingdom: | Plantae
|
Order: | Asparagales
|
Family: | Orchidaceae
|
Subfamily: | Epidendroideae
|
Genus: | Crepidium
|
Species: | C.resupinatum
|
Binomial name | |
Crepidium resupinatum | |
Synonyms | |
Crepidium plantagineum (Hook. & Arn.) M.A.Clem. & D.L.Jones
|
വിവരണം തിരുത്തുക
15 സെമീ വരെ നീളമുള്ള തണ്ട് കീഴ്ഭാഗം വണ്ണം കൂടുതലുള്ളതാണ്. ഇലകൾ അണ്ഡാകൃതിയിൽ പർപ്പിൾ നിറഭേദം ഉള്ളവയാണ്. ഓറഞ്ച് കലർന്ന മഞ്ഞനിറമുള്ള പൂക്കൾ ജൂലൈ സെപ്റ്റംബർ മാസങ്ങളിലാണ് വിരിയുന്നത്. [1]
വിതരണം തിരുത്തുക
ഇന്ത്യ, ബംഗ്ലാദേശ്, കിഴക്കൻ ഹിമാലയം, നേപ്പാൾ, പടിഞ്ഞാറൻ ഹിമാലയം, ഭൂട്ടാൻ, ആൻഡമാൻ ദ്വീപുകൾ, മ്യാൻമർ, തായ്ലൻഡ്, മലേഷ്യ, ലാവോസ്, കംബോഡിയ, ചൈന വിയറ്റ്നാം, ജാവ, സുമാത്ര, ഫിലിപ്പീൻസ്, ഓസ്‌ട്രേലിയയുടെ വടക്കൻ പ്രദേശങ്ങൾ എന്നിവിടങ്ങളിലെ താഴ്ന്ന പ്രദേശങ്ങളിലെ നിത്യഹരിത പ്രദേശങ്ങളിൽ കാണപ്പെടുന്നു.[3]
ആയുർവേദ ഉപയോഗം തിരുത്തുക
അഷ്ടവർഗ്ഗത്തിൽ ഉപയോഗിക്കുന്ന ഒരു ഔഷധസസ്യമാണ് ഇത്. ഇതിന്റെ കിഴങ്ങാണ് ഔഷധത്തിനുപയോഗിക്കുന്നത്. അറ്റം കൂർത്ത് വെളുത്തുള്ളിപോലെയുള്ളതും ജലാംശം തീരെയില്ലാത്തതുമാണ്. ഇലക്ക് മധുരരസവും ശീതവീര്യവും ആണ് ഉള്ളത്.[4]
ഔഷധഗുണം തിരുത്തുക
ശരീരത്തിന് ബലവും; ശുക്ലം, കഫം എന്നിവ ഉണ്ടാക്കുന്ന ഔഷധം കൂടിയാണിത്. കൂടാതെ രക്തക്കുറവ്, ശരീരത്തിന്റെ മെലിച്ചിൽ, അധികമായുള്ള വെള്ളദാഹം, ക്ഷയം, രക്തവികാരം, വാതം എന്നീ അസുഖങ്ങളുടെ ചികിത്സക്കായും ഇത് ഉപയോഗിക്കുന്നു.[4]
അവലംബം തിരുത്തുക
- ↑ 1.0 1.1 https://indiabiodiversity.org/species/show/263733
- ↑ https://indiabiodiversity.org/species/show/258938
- ↑ http://www.orchidspecies.com/malacuminata.htm
- ↑ 4.0 4.1 ഡോ.കെ.ആർ.രാമൻ നമ്പൂതിരിയുടെ അത്ഭുത ഔഷധച്ചെടികൾ എന്ന പുസ്തകത്തിൽ നിന്നും. താൾ 20 & 21. H&C Publishers, Thrissure.