ക്രൂസിഫിക്ഷ്യൻ (ആഫ്റ്റർ വാൻ ഐയ്ക്?)

ക്രൂസിഫിക്ഷൻ (Crucifixion) സി. 1440-50 കാലഘട്ടത്തിൽ, ആദ്യകാല നെതർലാന്റ്സ് മാസ്റ്റർ ജാൻ വാൻ ഐക്ക് വരച്ച ഒരു എണ്ണഛായാചിത്രം ആണ്. തന്റെ ആദ്യ ഡിസൈനുകളിൽ ഒന്ന് അല്ലെങ്കിൽ അദ്ദേഹത്തിന്റെ മൂത്ത സഹോദരൻ ഹൂബർട്ട് വരച്ചതായിരിക്കാം ഇതെന്ന് കരുതുന്നു. ക്രൂശിക്കപ്പെട്ട ക്രിസ്തു, അമ്മ മറിയയും സെന്റ് ജോൺ ദി ഇവാഞ്ചലിസ്റ്റിനെയുമാണ് ഇതിൽ കാണിച്ചിരിക്കുന്നത്. യെരുശലേം വിപുലമാക്കുന്നതിനു മുമ്പ് ഈ രംഗം ചിത്രീകരിച്ചിരിക്കുന്നു. മറിയയും യോഹന്നാനും അഗാധദുഃഖത്തിൽ അവതരിപ്പിക്കപ്പെടുന്നു, എന്നാൽ ഇടതുഭാഗത്തുള്ള സ്ത്രീകളെക്കാൾ വലതുഭാഗം കൂടുതൽ നന്നായി ചിത്രീകരിച്ചിരിക്കുന്നു. വലതുഭാഗത്ത്, കുതിരപ്പടയാളികളുടെ കൂട്ടം, ശിക്ഷ നടപ്പാക്കുന്നത് പോലെയോ അവരുടെ ദൈനംദിന പ്രവൃത്തി പോലെയോ പെരുമാറി നടക്കുന്നു. [1]

Crucifixion, 46 x 31cm. Ca' d'Oro, Venice

15-ആം നൂറ്റാണ്ടിന്റെ മദ്ധ്യത്തോടെ ഇറ്റലിയിലെ വെന്റോയിൽ ചിത്രീകരിച്ചത് വാൻ ഐക്കിന്റെ നഷ്ടപ്പെട്ട പകർപ്പ് ആണെന്നാണ് കരുതുന്നത്.

അവലംബം തിരുത്തുക

  1. Ferrari, 130

ഉറവിടങ്ങൾ തിരുത്തുക

  • Ferrari, Simone. Van Eyck: Masters of Art. Munich: Prestel, 2013. ISBN 3-7913-4826-4