ക്രിസ്റ്റൈന സോളോവി

ഉക്രേനിയൻ-ലെംകോ നാടോടി ഗായിക

ക്രിസ്റ്റൈന ഇവാനിവ്ന സോളോവി (ഉക്രേനിയൻ: Христина Іванівна Соловій; ജനനം. 17 ജനുവരി 1993, ഉക്രെയ്നിലെ ലിവ് ഒബ്ലാസ്റ്റിലെ ഡ്രോഹോബിചിൽ ) ഒരു ഉക്രേനിയൻ-ലെംകോ [1][2] നാടോടി ഗായികയാണ്.

ക്രിസ്റ്റൈന സോളോവി
Христина Іванівна Соловій
പശ്ചാത്തല വിവരങ്ങൾ
ജന്മനാമംക്രിസ്റ്റ്യാന ഇവാനിവ്‌ന സോളോവി
ജനനം (1993-01-17) 17 ജനുവരി 1993  (31 വയസ്സ്)
ഡ്രോഹോബിച്, ലിവ് ഒബ്ലാസ്റ്റ്, ഉക്രെയ്ൻ
വിഭാഗങ്ങൾനാടോടി
തൊഴിൽ(കൾ)ഗായിക

ജീവിതരേഖ

തിരുത്തുക

കോറൽ കണ്ടക്ടർമാരുടെ കുടുംബത്തിൽ 1993 ജനുവരി 17 ന് ഡ്രോഹോബിചിലാണ് സോളോവി ജനിച്ചത്.

കുടുംബത്തോടൊപ്പം ലിവിവ്ലേക്ക് താമസം മാറിയ അവർ മൂന്നുവർഷമായി "ലെംകോവിന" എന്ന ഗായകസംഘത്തിൽ ലെംകോയുടെ നാടോടി ഗാനങ്ങൾ ആലപിച്ചു.[3]ക്രിസ്റ്റൈന ലിവിലെ ഇവാൻ ഫ്രാങ്കോ നാഷണൽ യൂണിവേഴ്സിറ്റിയിലെ ഫിലോളജിക്കൽ ഫാക്കൽറ്റിയിൽ നിന്ന് ബിരുദം നേടി.[4][5]

സംഗീത ജീവിതം

തിരുത്തുക

2013-ൽ ദി വോയ്‌സ് - ഹോളോസ് ക്രെയിനി ഉക്രേനിയൻ പതിപ്പിൽ ക്രിസ്റ്റൈന പങ്കെടുത്തു. അവർക്ക് സ്വ്യാറ്റോസ്ലാവ് വകാർചുക്കിന്റെ ടീം ലഭിക്കുകയും മത്സരത്തിന്റെ സെമി ഫൈനലിലെത്തുകയും ചെയ്തു. പങ്കെടുക്കുമ്പോൾ അവർ കൂടുതലും ഉക്രേനിയൻ നാടൻ പാട്ടുകൾ പാടുകയും ചെയ്തു. [6]


2015 ൽ സോളോവി തന്റെ ആദ്യ ആൽബം "ഷിവ വോഡ" (ഉക്രേനിയൻ: Жива Living; ലിവിംഗ് വാട്ടർ) പുറത്തിറക്കി. അതിൽ 12 ഗാനങ്ങൾ (ലെംകോ, ഉക്രേനിയൻ വംശജരുടെ പത്ത് നാടൻ പാട്ടുകൾ, രണ്ട് എണ്ണം സ്വയം എഴുതിയത്) ഉൾപ്പെടുന്നു. [7][8]

ഒക്ടോബർ 24 ന് ക്രിസ്റ്റീന തന്റെ രണ്ടാമത്തെ സ്റ്റുഡിയോ ആൽബം "ല്യൂബി ഡ്രു" (ഉക്രേനിയൻ: Любий друг; പ്രിയ സുഹൃത്ത്) പുറത്തിറക്കി.

  1. "«Принцеса лемків» Христина Соловій // vezha.vn.ua 07.04.2017". Archived from the original on 2018-11-18. Retrieved 2021-02-27.
  2. "Христина Соловій продовжує традицію популяризації лемківської пісні // lemky.lviv.ua 25.03.2013". Archived from the original on 2022-02-18. Retrieved 2021-02-27.
  3. Христина Соловій — дівчина, що змусила плакати Святослава Вакарчука // ogo.ua 07.05.2013
  4. "Христина Соловій шокована популярністю після «Голосу країни» // 1plus1.ua". Archived from the original on 2016-03-05. Retrieved 2021-02-27.
  5. Запис зі сторінки Христини у Facebook
  6. "* Лемківскій соловій * Łemkowski słowik *". Archived from the original on 3 November 2018. Retrieved 10 July 2016.
  7. На Гогольfesti презентували альбом львівської співачки Христини Соловій // Zaxid.net 22.09.2015
  8. "Христина Соловій виклала дебютний альбом онлайн // musicinua.сom 22.09.2015". Archived from the original on 2015-11-12. Retrieved 2021-02-27.
"https://ml.wikipedia.org/w/index.php?title=ക്രിസ്റ്റൈന_സോളോവി&oldid=3926846" എന്ന താളിൽനിന്ന് ശേഖരിച്ചത്