ക്രിസ്റ്റിൻ ബോണെവി

നോർവീജിയൻ ജീവശാസ്ത്രജ്ഞ

ക്രിസ്റ്റിൻ എലിസബത്ത് ഹ്യൂച്ച് ബോണേവി (ജീവിതകാലം: 8 ഒക്ടോബർ 1872 - 30 ഓഗസ്റ്റ് 1948) ഒരു നോർവീജിയൻ ജീവശാസ്ത്രജ്ഞയും നോർവേയിലെ ആദ്യത്തെ വനിതാ പ്രൊഫസറുമായിരുന്നു. സൈറ്റോളജി, ജനിതകശാസ്ത്രം, ഭ്രൂണശാസ്ത്രം എന്നിവയായിരുന്നു അവരുടെ ഗവേഷണ മേഖലകൾ.

ക്രിസ്റ്റിൻ ബോണെവി
ജനനം(1872-10-08)8 ഒക്ടോബർ 1872
മരണം30 ഓഗസ്റ്റ് 1948(1948-08-30) (പ്രായം 75)
പൗരത്വംNorway
അറിയപ്പെടുന്നത്First female professor in Norway
First female member of the Norwegian Academy of Science and Letters
Bonnevie-Ullrich Syndrome
Studies on Papillary of Patterns Human Fingers
പുരസ്കാരങ്ങൾKing's Medal of Merit in gold 1920
Order of St. Olav, 1st class
"Fridtjof Nansen's reward", 1935
Norwegian Academy of Science and Letters, 1911
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലംCytology
genetics
embryology
സ്ഥാപനങ്ങൾRoyal Frederick University
ഡോക്ടർ ബിരുദ ഉപദേശകൻArnold Lang
Theodor Boveri
Johan Hjort
ഡോക്ടറൽ വിദ്യാർത്ഥികൾThor Heyerdahl
സ്വാധീനങ്ങൾTheodor Boveri
Arnold Lang
Kristine Bonnevie with her brother in law Vilhelm Bjerknes (right) and his brother Ernst Wilhelm Bjerknes at her cabin, Snefugl (snow bird).circa 1946

സ്വകാര്യ ജീവിതം

തിരുത്തുക

ജേക്കബ് ഓൾ ബോണെവി (1838–1904), ആൻ ജോഹാൻ ഡെയ് (1839–1876) എന്നിവരുടെ ഏഴു മക്കളിൽ അഞ്ചാമനായിരുന്നു ബോണെവി. രണ്ടാമത്തെ ഭാര്യ സൂസൻ ബ്രൈനിൽ (1848-1927) ജേക്കബ് ഓൾ ബോണേവിക്ക് എട്ടാമത്തെയും ഒമ്പതാമത്തെയും മക്കളുണ്ടായിരുന്നു. അവരുടെ കുടുംബം 1886-ൽ ട്രോണ്ട്ജെമിൽ നിന്ന് ക്രിസ്റ്റ്യാനിയയിലേക്ക് മാറി. [1]

ബോണേവി ഒരിക്കലും വിവാഹം കഴിച്ചിട്ടില്ല.[2] അവരുടെ സഹോദരി ഹോണോറിയ, ജേക്കബിന്റെയും ആന്റെയും മൂത്തമകൻ, നോർവീജിയൻ ഭൗതികശാസ്ത്രജ്ഞനും കാലാവസ്ഥാ നിരീക്ഷകനുമായ വിൽഹെം ബെർക്നെസിനെ വിവാഹം കഴിച്ചു.

1892-ൽ ബോണെവി പരീക്ഷാ ആർട്ടിയം നേടുകയും 1892-ൽ സുവോളജി പഠിക്കാൻ തുടങ്ങുകയും ചെയ്തു. പിന്നീട് പഠനം ബയോളജിയിലേക്ക് മാറി. 1906 ൽ "അണ്ടർ‌സെഗൽസർ ഓവർ കിംസെല്ലെർ ഹോസ് എന്ററോക്സെനോസ് ഓസ്റ്റർഗ്രെനി" (എന്ററോക്സെനോസ് ഓസ്റ്റർഗ്രെനിയുടെ ബീജകോശങ്ങളെക്കുറിച്ചുള്ള പഠനങ്ങൾ) ഡോക്ടറൽ പ്രബന്ധം പൂർത്തിയാക്കി. 1898 മുതൽ 1899 വരെ സൂറിച്ചിലെ അർനോൾഡ് ലാങിനു കീഴിലും 1900 മുതൽ 1901 വരെ തിയോഡോർ ബോവേരിയുടെ കീഴിലും 1906 മുതൽ 1907 വരെ ന്യൂയോർക്കിലെ കൊളംബിയ യൂണിവേഴ്സിറ്റിയിൽ എഡ്മണ്ട് ബീച്ചർ വിൽസന്റെ കീഴിലും അവൾ പഠനം നടത്തി. 1900 ൽ ജോഹാൻ ഹോർട്ടിന് ശേഷം സൂട്ടോമിക് ലബോറട്ടറിയുടെ നേതൃസ്ഥാനത്തെത്തി. 1912 മുതൽ 1937 വരെ റോയൽ ഫ്രെഡറിക് സർവകലാശാലയിൽ പ്രൊഫസറായിരുന്നു. 1916 ൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഹെറിറ്റൻസ് റിസർച്ച് സ്ഥാപിച്ചു.

1911 ൽ നോർവീജിയൻ അക്കാദമി ഓഫ് സയൻസ് ആന്റ് ലെറ്റേഴ്സിന്റെ ആദ്യ വനിതാ അംഗമായി. പിന്നീട്, നോർവീജിയൻ അസോസിയേഷൻ ഫോർ ഫീമെയ്ൽ അക്കാദമിക്സ് സ്ഥാപിക്കുകയും 1922 മുതൽ 1925 വരെ നയിക്കുകയും ചെയ്തു. 1916 ൽ പെൺകുട്ടികൾക്കായി ഒരു പഠന കേന്ദ്രവും 1923 ൽ ഒരു വിദ്യാർത്ഥികൾക്കുള്ള വീടും സ്ഥാപിച്ചു. 1927 മുതൽ 1937 വരെ സർവകലാശാലയുടെ പ്രക്ഷേപണ സമിതിയിൽ അംഗമായിരുന്നു ബോണെവി. അവരുടെ വിദ്യാർത്ഥികളിൽ തോർദാർ ക്വെൽപ്രഡ്, തോർ ഹെയർഡാൽ എന്നിവരും ഉൾപ്പെടുന്നു.

1909 മുതൽ 1918 വരെ ലിബറൽ ലെഫ്റ്റ് പാർട്ടിയുടെ സെൻട്രൽ ബോർഡ് അംഗമായിരുന്നു ബോണെവി. [3] 1908 മുതൽ 1919 വരെ ക്രിസ്റ്റ്യാനിയ സിറ്റി കൗൺസിൽ അംഗമായും 1915 ൽ നോർവേ പാർലമെന്റിന്റെ ഡെപ്യൂട്ടി പ്രതിനിധിയായും തിരഞ്ഞെടുക്കപ്പെട്ടു. ഗാംലെ അക്കർ നിയോജകമണ്ഡലത്തിൽ ഓട്ടോ ബഹർ ഹാൽവോർസന്റെ ഡെപ്യൂട്ടി ആയി 1916–1918 കാലഘട്ടത്തിൽ സേവനമനുഷ്ഠിച്ചു. [4][5]

1920 ൽ ബോണേവിക്ക് കിംഗ്സ് മെഡൽ ഓഫ് മെറിറ്റ്, 1946 ൽ ഓർഡർ ഓഫ് സെന്റ് ഒലവ്, ഒന്നാം ക്ലാസ്, 1945 ൽ "ഫ്രിഡ്ജോഫ് നാൻസന്റെ റിവാർഡ്" എന്നിവ ലഭിച്ചു. ഓസ്ലോ സർവകലാശാലയിലെ ബ്ലൈൻഡെർണിലെ ബയോളജി കെട്ടിടത്തിന് ക്രിസ്റ്റീൻ ബോണവീസ് ഹൗസ് എന്നാണ് പേര് നൽകിയിരിക്കുന്നത്. [4]

1922 നും 1933 നും ഇടയിൽ, ലീഗ് ഓഫ് നേഷൻസിന്റെ ബൗദ്ധിക സഹകരണ സമിതിയുടെ പ്രവർത്തനങ്ങളിൽ (ഹെൻ‌റി ബെർഗ്‌സൺ, ആൽബർട്ട് ഐൻ‌സ്റ്റൈൻ, മാരി ക്യൂറി എന്നിവരോടൊപ്പം) ബോണെവി സംഭാവന നൽകിയിരുന്നു. [6]

  1. "Jacob Aall Bonnevie". Erik Berntsen's genealogy sites. Retrieved 7 May 2017.
  2. Arne, Arnesen (1936). "Hamar-Krøniken". Norsk Geografisk Tidsskrift - Norwegian Journal of Geography. 6 (1): 476–477. doi:10.1080/00291953608551583. ISSN 0029-1951.
  3. Carstens, Svein (1987). Det Frisinnede Venstre 1909–1927 (in Norwegian). Trondheim: University of Trondheim.{{cite book}}: CS1 maint: unrecognized language (link)
  4. 4.0 4.1 Semb-Johansson, Arne. "Kristine Bonnevie". In Helle, Knut (ed.). Norsk biografisk leksikon (in Norwegian). Oslo: Kunnskapsforlaget. Retrieved 27 December 2011.{{cite encyclopedia}}: CS1 maint: unrecognized language (link)
  5. ഫലകം:Stort15
  6. Grandjean, Martin (2018). Les réseaux de la coopération intellectuelle. La Société des Nations comme actrice des échanges scientifiques et culturels dans l'entre-deux-guerres [The Networks of Intellectual Cooperation. The League of Nations as an Actor of the Scientific and Cultural Exchanges in the Inter-War Period] (in ഫ്രഞ്ച്). Lausanne: Université de Lausanne.

കൂടുതൽ വായനയ്ക്ക്

തിരുത്തുക

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ക്രിസ്റ്റിൻ_ബോണെവി&oldid=3591321" എന്ന താളിൽനിന്ന് ശേഖരിച്ചത്