ക്രിസ്റ്റിൻ നെൽസൺ

അമേരിക്കന്‍ ചലചിത്ര നടന്‍

ഷാരോൺ ക്രിസ്റ്റിൻ നെൽസൺ (മുമ്പ്, ഹാർമോൺ; ജൂൺ 25, 1945 - ഏപ്രിൽ 27, 2018) ഒരു ചിത്രകാരി, നടി, എഴുത്തുകാരി എന്നീ നിലകളിൽ പ്രശസ്തയായ വനിതയായിരുന്നു. അഭിനേതാക്കളായ മാർക്ക് ഹാർമൺ, കെല്ലി ഹാർമൺ എന്നിവരുടെ സഹോദരിയായ അവർ നടനും സംഗീതജ്ഞനുമായിരുന്ന റിക്കി നെൽസണുമായി 19 വർഷത്തെ വിവാഹ ജീവിതം നയിച്ചു.

ക്രിസ്റ്റിൻ നെൽസൺ
ക്രിസ്റ്റിൻ നെൽസൺ 1964 ൽ
ജനനം
ഷാരോൺ ക്രിസ്റ്റിൻ ഹാർമോൺ

(1945-06-25)ജൂൺ 25, 1945
മരണംഏപ്രിൽ 27, 2018(2018-04-27) (പ്രായം 72)
ദേശീയതഅമേരിക്കൻ
മറ്റ് പേരുകൾക്രിസ്റ്റിൻ നെൽസൺ ടിങ്കർ
തൊഴിൽ
  • നടി
  • ചിത്രകാരി
  • രചയിതാവ്
ജീവിതപങ്കാളി(കൾ)
(m. 1963; div. 1982)
(m. 1988; div. 2000)
കുട്ടികൾട്രേസി, മത്യു, ഗണ്ണാർ , സാം നെൽസൺ
മാതാപിതാക്ക(ൾ)ടോം ഹാർമോൺ
എലിസ് നോക്സ്
ബന്ധുക്കൾമാർക്ക് ഹാർമോൺ
(സഹോദരൻ)
കെല്ലി ഹാർമോൺ
(സഹോദരി)
പാം ഡോബർ
(സഹോദരി)
ഹാരിയറ്റ് ഹില്യാർഡ് നെൽസൺ
(അമ്മായിയമ്മ)
ഓസി നെൽസൺ
(അമ്മായിയപ്പൻ)
ഡേവിഡ് നെൽസൺ
(അളിയൻ)

ആദ്യകാല ജീവിതം

തിരുത്തുക

അമേരിക്കൻ ഫുട്ബോൾ താരം ടോം ഹാർമന്റെയും മോഡലും നടിയുമായിരുന്ന എലിസ് നോക്സിന്റെയും മകളായിരുന്നു ക്രിസ്റ്റിൻ നെൽസൺ. മോഡലും നടിയുമായ കെല്ലി ഹാർമൺ, നടൻ മാർക്ക് ഹാർമൺ എന്നിവർ അവളുടെ ഇളയ സഹോദരങ്ങളാണ്.[1] ബെൽ എയറിലെ പെൺകുട്ടികൾക്കായുള്ള കത്തോലിക്കാ വിദ്യാലയമായ മേരിമൗണ്ട് ഹൈസ്‌കൂളിൽ, ഏറ്റവും അടുത്ത സ്‌കൂൾ സുഹൃത്തുക്കളിൽ ഒരാളായിരുന്ന മിയ ഫാരോ ഉൾപ്പെടെയുള്ള പിൽക്കാല സെലിബ്രിറ്റികളായ മറ്റ് കുട്ടികൾക്കൊപ്പമാണ് അവർ പഠനം നടത്തിയത്.[2] 1963-ൽ, 17-ാം വയസ്സിൽ കൌമാരക്കാരനായിരുന്ന റിക്കി നെൽസണെ വിവാഹം കഴിക്കുകയും അവരുടെ ആദ്യത്തെ കുഞ്ഞിന് ജന്മം നൽകുകയും ചെയ്തു.[3]

1963-ൽ റിക്കുമായുള്ള വിവാഹത്തെത്തുടർന്ന്, അയാളുടെ കുടുംബത്തോടൊപ്പം അവരുടെ ടെലിവിഷൻ ഷോയായ ദി അഡ്വഞ്ചേഴ്‌സ് ഓഫ് ഓസി ആൻഡ് ഹാരിയറ്റിൽ ഒരു സ്ഥിരം അഭിനേതാവായി ചേർന്ന അവർ ആദ്യമായി "റിക്ക്സ് വെഡ്ഡിംഗ് റിംഗ്" എന്ന എപ്പിസോഡിൽ പ്രത്യക്ഷപ്പെട്ടു.[4][5] 1965-ൽ, റൊമാന്റിക് കോമഡിയായ ലവ് ആൻഡ് കിസ്സസിൽ റിക്കിനൊപ്പം അഭിനയിച്ച അവർ അതിൽ വിവാഹിതരായ സ്കൂൾ പ്രായത്തിലുള്ള യുവ ദമ്പതികളുടെ പ്രശ്‌നങ്ങൾ അവതരിപ്പിച്ചു.[6]

ആദം-12 എന്ന ടെലിവിഷൻ പരമ്പരയിൽ പോലീസ് ഉദ്യോഗസ്ഥനായ ജിം റീഡിന്റെ ഭാര്യ ജീൻ ആയി വേഷമിട്ട അവർ മറ്റ് പരമ്പരകളിൽ അതിഥി താരമായി അഭിനയിച്ചതു കൂടാതെ മികച്ച ലൈവ്-ആക്ഷൻ ഹൃസ്വ ചിത്രത്തിനുള്ള അക്കാദമി പുരസ്കാരം നേടിയ ദി റിസറക്ഷൻ ഓഫ് ബ്രോങ്കോ ബില്ലി ഉൾപ്പെടെയുള്ള ഏതാനും നാടകീയ സിനിമകളിലും അഭിനയിച്ചു. 1982-ൽ ലയേഴ്‌സ് മൂൺ എന്ന ചിത്രത്തിന് ശേഷം അവർ അഭിനയത്തിൽ നിന്ന് വിരമിച്ചു.

  1. Nash, Eric P. "Books in Brief: Nonfiction; California Dreamin' ", The New York Times, November 16, 1997; retrieved February 24, 2010.
  2. Wilkins, Barbara (1974-05-24). "The Rick Nelsons Come of Age". PEOPLE.com (in ഇംഗ്ലീഷ്). Retrieved 2019-12-14.
  3. "Inside the Tragic Downfall of Kristin Harmon: Mark Harmon's Late Sister and Former Member of TV Royalty". PEOPLE.com (in ഇംഗ്ലീഷ്). Retrieved 2019-12-15.
  4. Bashe 145
  5. Selvin 150
  6. "Nelsons combine teenage fun romance in 'Love and Kisses'", The Dispatch, Lexington, p. 34, September 14, 1965.
"https://ml.wikipedia.org/w/index.php?title=ക്രിസ്റ്റിൻ_നെൽസൺ&oldid=3983391" എന്ന താളിൽനിന്ന് ശേഖരിച്ചത്