ക്രിസ്റ്റിന ജേൺ
ഒരു പ്രമുഖ സ്വീഡിഷ് വനിതാ ശാസ്ത്രജ്ഞയാണ് ക്രിസ്റ്റിന ജേൺ - Christina Jern. [1] സ്വീഡനിവെ ഗോഥെൻബർഗ് സർവ്വകലാശാലയിലെ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ബയോമെഡിസിനിൽ പ്രഫസറും കൺസൽറ്റന്റുമാണ് ക്രിസ്റ്റിന ജേൺ. ഗാഥെൻബർഗ് സർവ്വകലാശാലയിലെ സഹ്ല്‌ഗ്രേൻസ്‌ക യുനിവേഴ്‌സിറ്റി ആശുപത്രി, സഹ്ല്‌ഗ്രേൻസ്‌ക അക്കാദമി (Sahlgrenska Academy) എന്നിവിടങ്ങളിൽ നിരവധി വർഷത്തെ ഭരണ പരിചയമുള്ളയാളാണ് ക്രിസ്റ്റിന.പത്തുവർഷത്തോളം അക്കാദമിയിലെ Medi-SAMന്റെ ചെയർമാനായിരുന്നു.രണ്ടിൽ അധികം തവണ അക്കാദമിയുടെ ഫാക്കൽറ്റി ബോർഡ് അംഗമായിരുന്നിട്ടുണ്ട്.
ന്യൂറോളജി പ്രൊഫസർ, രക്തക്കുഴൽ രോഗങ്ങൾ, രക്തക്കുഴൽ ജനിതക രോഗങ്ങൾ എന്നിവയിൽ വിദഗ്ദ്ധയാണ്. ന്യൂറോളജി ക്ലിനിക്കൽ ജനറ്റിക്‌സ് എന്നിവയിൽ സ്‌പെഷ്യലിസ്റ്റാണ്.[2] സ്വീഡിഷ് റിസർച്ച് കൗൺസിൽ, സ്വീഡിഷ് ഹാർട്ട്് - ലംഗ് ഫൗണ്ടേഷൻ എന്നിവയുടെ ധനസഹായത്തോടെ പിച്ച്ഡി ചെയ്യുന്ന വിദ്യാർഥികളുടെ മുഖ്യ പര്യവേഷകയായിരുന്നു. 2012മുതൽ സ്‌ട്രോക്ക് പഠന ഗവേഷണ കേന്ദ്രമായ സ്‌ട്രോക് സെന്റർ വെസ്റ്റിന്റെ സ്റ്റിയറിങ് കമ്മിറ്റി അധ്യക്ഷയാണ്.[3], [4]
അവലംബം
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2017-03-24. Retrieved 2017-02-26.
- ↑ http://www.akademiliv.se/2017/02/38342/[പ്രവർത്തിക്കാത്ത കണ്ണി]
- ↑ http://www.akademiliv.se/2017/02/38342/[പ്രവർത്തിക്കാത്ത കണ്ണി]
- ↑ http://strokecentrumvast.gu.se