27 കൊല്ലക്കാലം കാട്ടില് ഏകാന്തനായി താമസിച്ച് മാധ്യമ ശ്രദ്ധനേടിയ അമേരിക്കക്കാരനാണു ക്രിസ്റ്റഫർ തോമസ് നൈറ്റ് (ജനനം 7 ഡിസംബർ 1965) 1986 മുതല് 2013 വരെയുള്ള 27 വർഷക്കാലം അമേരിക്കയിലെ വടക്ക് കിഴക്കൻ ഭാഗത്തുള്ള സംസ്ഥാനമായി മെയിനിലെ ബെല്ഗ്രൈഡ് തടാകത്തിനടുത്തുള്ള നോർത്ത് പോണ്ടിലെ കാട്ടിലായിരുന്നു ഇദ്ദേഹത്തിന്റെ ഏകാന്ത വാസം. [1]

Christopher Thomas Knight
ജനനം (1965-12-07) ഡിസംബർ 7, 1965  (58 വയസ്സ്)
ദേശീയതAmerican
മറ്റ് പേരുകൾNorth Pond Hermit
തൊഴിൽHermit
സജീവ കാലം1986–2013
അറിയപ്പെടുന്നത്Living isolated for 27 years

തന്റെ സന്യാസകാലത്ത്, സമ്മർ കാബിനുകളിൽ നിന്നും 1.6 കിലോമീറ്റർ അകലത്തിലാണു നൈറ്റ് താമസിച്ചത്. ചോ‍‍‍‌‍ർ‌ച്ച വരാത്ത രീതിയിൽ മരക്കഷ്ണങ്ങളുപയോഗിച്ച് ചെറിയ കുടിൽ ഇയാൾ നിർമ്മിച്ചിരുന്നു. [2] മിക്കവാറും വസ്തുവകകളില്ലാതെ കാടുകളിൽ പ്രവേശിച്ച അദ്ദേഹത്തിന്റെ ജീവിത ക്യാമ്പ് പൂർണ്ണമായും ആശ്രയിച്ചിരുന്നത് അടുത്തുള്ള ക്യാബിനുകളെയായിരുന്നു.ഇവിടെ നിന്നും മോഷ്ടിച്ച വസ്തുക്കളാണ് ഉപയോഗിച്ചിരുന്നത്. പ്രതിവർഷം ഏകദേശം 40 എന്ന നിരക്കിൽ പ്രദേശത്തെ വീടുകൾക്കെതിരെ ഏകദേശം 1,000 കവർച്ചകൾ നടത്തിയാണ് ഇദ്ദേഹത്തിനാവശ്യമായ വസ്തുവകകൾ കണ്ടെത്തിയിരുന്നത്.

ഈ പ്രദേശത്ത് അദ്ദേഹം നടത്തിയ നിരവധി മോഷണങ്ങൾക്ക് പേടിയും കുപ്രസിദ്ധിയുമുണ്ടാക്കി എന്നതിനപ്പുറം നൈറ്റിന്റെ അസാധാരണമായ ജീവിതം ലോക മാധ്യമ ശ്രദ്ധയാകർഷിച്ചു. [3]

പരാമർശങ്ങൾ തിരുത്തുക

  1. Jonsson, Patrik. "Eric Frein sightings: How 'wilderness ninja' has outfoxed 1,000 cops". Christian Science Monitor. Retrieved 27 February 2015.
  2. Finkel, Michael. "Into the woods: how one man survived alone in the wilderness for 27 years". theguardian. Retrieved 8 August 2017.
  3. New York Times article: "‘The Stranger in the Woods’ for 27 Years: Maine’s ‘North Pond Hermit’