ക്രിസ്തുവിന്റെ സ്മാരകാചരണം
യേശുക്രിസ്തുവിന്റെ മരണത്തിന്റെ ഒർമ്മയ്ക്കായി യഹൂദ കലണ്ടറിലെ നീസാൻ മാസം 14 കണക്കാക്കി യഹോവയുടെ സാക്ഷികൾ വാർഷികമായി നടത്തുന്ന ആചരണമാണ് ക്രിസ്തുവിന്റെ സ്മാരകാചരണം (Memorial of Christ's death).[1] ഇതു സാധരണ ക്രൈസ്തവർ ആചരിക്കുന്ന ദുഃഖവെള്ളിയല്ല.[2]"എന്റെ ഒർമ്മയ്ക്കായി ഞാൻ വരുവോളം ഇത് ചെയ്‌വിൻ" എന്ന് യേശു പറഞ്ഞതിനാൽ, ഈ ഒരാചരണം മാത്രമെ ബൈബിളധിഷ്ഠിതമായി ഉള്ളു എന്ന് ഇവർ പഠിപ്പിക്കുന്നു. ഈ ആചരണത്തെ അവർ "കർത്താവിന്റെ സന്ധ്യഭക്ഷണം", "സ്മാരകം" എന്നൊക്കെ പറയുന്നു.
അന്നേദിവസം സന്ധ്യാസമയത്ത് സൂര്യാസ്ത്മയത്തിനു ശേഷമാണ് യഹോവയുടെ സാക്ഷികൾ ലോകവ്യാപകമായി അവരുടെ ആരാധനാലയങ്ങളിലോ മറ്റ് സ്ഥലങ്ങളിലോ ഇതാചരിക്കുന്നത്. ഇതിനു പങ്കുപറ്റാൻ അവർ പൊതുജനങ്ങളെ ക്ഷണിക്കുന്നു. യേശു മറുവില നൽകി മരിച്ചതിന്റെ പ്രാധാന്യം എടുത്തുകാട്ടി അതിന്റെ പ്രയോജനം എന്താണെന്ന് വിശദീകരിക്കുന്ന ഒരു അരമണിക്കുർ പ്രസംഗം ഇവർ നടത്തുന്നു. തുടർന്ന് അപ്പവും വിഞ്ഞും അവിടെ ഹാജരാകുന്ന സ്വർഗ്ഗീയ പ്രത്യാശയുള്ളവർ(യേശു സ്വർഗ്ഗത്തേക്ക് വിളിക്കുന്ന 1,44,000 വിശുദ്ധന്മാർ എന്ന് അവർ വിശ്വസിക്കുന്നവർ) മാത്രം ഭക്ഷിക്കുന്നു. യഹോവയുടെ സാക്ഷികൾ ലോകവ്യാപകമായി ഇങ്ങനെ കൂടുമ്പോൾ ഏകദേശം ഒരു കോടി എൺപതുലക്ഷത്തിൽ പരം ആളുകൾ ഹാജരാവുമെങ്കിലും അവരിൽ അപ്പവും വീഞ്ഞും ഭക്ഷിച്ചുകൊണ്ട് തങ്ങൾ സ്വർഗ്ഗിയപ്രത്യാശയുള്ളവരാണെന്ന് സ്വയം തെളിയിക്കുന്ന ഏകദേശം പതിനായിരം വിശ്വാസികളെ ഉള്ളൂ. ദൈവം തിരഞ്ഞെടുത്ത ഈ അഭിഷിക്തരുടെ മനസ്സിൽ പരിശുദ്ധാത്മാവ് മുന്നമെ അത് അറിയിക്കുമെന്ന് ചില തിരുവെഴുത്തുകളുടെ അടിസ്ഥാനത്തിൽ യഹോവയുടെ സാക്ഷികൾ പഠിപ്പിക്കുന്നു. ഈ വിശ്വാസികൾ എല്ലാവർഷവും ഇങ്ങനെ പങ്കുപറ്റികൊണ്ട് ആദിമക്രിസ്ത്യാനിത്വം മുതൽ സ്വർഗ്ഗത്തിലെക്ക് ക്രിസ്തുവിനേടുകൂടെ ഭരിക്കാൻ ദൈവം തിരഞ്ഞെടുക്കുന്ന 1,44,000 വ്യക്തികളുടെ ശേഷിപ്പാണെന്ന് തങ്ങളെന്ന് ഇവർ വിശ്വസിക്കുന്നു. യേശു പറഞ്ഞ ചെറിയാട്ടിൻ കൂട്ടം സ്വർഗ്ഗീയ പ്രത്യാശയുള്ള 1,44,00 വിശുദ്ധന്മാരെയാണെന്ന് യഹോവയുടെ സാക്ഷികൾ പഠിപ്പിക്കുന്നു. ഇവർക്ക് എന്തെങ്കിലും പ്രത്യേക പദവികൾ നൽകി ആദരിക്കുന്നില്ല. അവർ പാപം ചെയ്യാത്തവരാണെന്നും പഠിപ്പിക്കുന്നില്ല. യഹോവയുടെ സാക്ഷികളുടെ ഭരണസംഘത്തിലെ അംഗങ്ങളെല്ലാം തന്നെ സ്വർഗ്ഗീയ പ്രത്യാശ വച്ചുപുലർത്തുന്നവരായിരിക്കണമെന്ന് നിഷ്കർഷിച്ചിരിക്കുന്നു. ഭരണസംഘത്തെ അന്ത്യകാലത്ത് തന്റെ ജനത്തിന് താൻ ആക്കിവയ്ക്കുമെന്ന് യേശു പറഞ്ഞ വിശ്വസ്തനും ബുദ്ധിമാനുമായ ദാസനായി ഇവർ പഠിപ്പിക്കുന്നു. പരിശുദ്ധാത്മാവ് സാക്ഷ്യം പറഞ്ഞു എന്ന് വ്യാജമായി അവകാശപ്പെട്ട് പങ്കുപറ്റുന്നത് പാപമാണെന്ന് പഠിപ്പിക്കുന്നു. എന്നിരുന്നാലും പങ്കുപറ്റുന്നവരുടെ കാര്യത്തിൽ ആരെയും വിധിക്കരുതെന്ന് പഠിപ്പിക്കുന്നു.
മറ്റുള്ള ഭൗമീക പ്രത്യാശയുള്ളവർ(ഭൂമിയിലെ പറുദീസയിൽ ജീവിക്കാൻ പ്രത്യാശയുള്ളവർ) ആദരപൂർവ്വം കാഴ്ചക്കാരായി ഇരിക്കുന്നു. ബൈബിളിൽ കാണപ്പെടുന്ന മഹാപുരുഷാരവും,വെറെയാടുകളും ഇവരാണെന്ന് പഠിപ്പിക്കുന്നു. മിക്ക രാജ്യഹാളുകളിലും സ്വർഗ്ഗിയപ്രത്യാശയുള്ളവർ ഉണ്ടാവില്ല. കേരളത്തിൽ ഇവരുടെ ചില സഭകളിൽ സ്വർഗ്ഗീയ പ്രത്യാശയുള്ളവർ ഉണ്ടെന്ന് ഇവരുടെ വാർഷികകണക്കുകൾ സൂചിപ്പിക്കുന്നു. ചില ക്രൈസ്തവ സഭകൾ പഠിപ്പിക്കുന്നതു പോലെ പെസഹാവേളയിൽ വിഞ്ഞ് യേശുവിന്റെ അക്ഷാർത്ഥ രക്തമാകുമെന്നോ അപ്പം അക്ഷാർത്ഥ ദേഹമാകുമെന്നോ(Transubstantiation) ഇവർ വിശ്വസിക്കുന്നില്ല.മറിച്ച് അപ്പവും വിഞ്ഞും എന്തിനെയാണ് ആലങ്കാരികമായി ചിത്രീകരിക്കുന്നതെന്ന് വിശദീകരിച്ച് ഇവരുടെ വിശ്വാസം അന്നത്തെ പ്രസംഗത്തിലൂടെ വ്യക്തമാക്കുന്നു.