ക്രിസ്തുവിന്റെ മേലങ്കി
യേശുവിന്റെ കുരിശുമരണത്തിനു മുൻപായി യേശു ധരിച്ചിരുന്ന വസ്ത്രമാണ് ക്രിസ്തുവിന്റെ മേലങ്കി എന്നറിയപ്പെടുന്നത്. ഈ വസ്ത്രം തുന്നലില്ലാതെ ഒറ്റത്തുണിയിലാണ് തയ്യാറാക്കിയിരുന്നത്. വിശുദ്ധ നാട്ടിൽ നിന്നും കോൺസ്റ്റന്റൈൻ ചക്രവർത്തിയുടെ അമ്മയായ വിശുദ്ധ ഹെലേന രാജ്ഞി ഈ വസ്ത്രം വിശുദ്ധ നാട്ടിൽ കണ്ടെത്തിയതായി ഒരു പാരമ്പര്യം ഉണ്ട്. ഇതനുസരിച്ച്, ട്രയറിലെ മെത്രാപ്പോലീത്തായായിരുന്ന വിശുദ്ധ അഗ്രിസീയൂസിന് പിന്നീട് ഹെലേന ഇത് കൈമാറ്റം ചെയ്തു. 1512ൽ ട്രയറിലാണ് ആദ്യമായി ഇത് പൊതുദർശനത്തിനു വച്ചത്. ഈ വേളയുടെ 500 ആമത് വാർഷികാചരണമായി 2012ൽ ഇത് ഏപ്രിൽ 13 മുതൽ മേയ് 13 വരെ പൊതുദർശനത്തിനു വച്ചു.