ക്രിസ്തുമസ് ദ്വീപ് ദേശീയോദ്യാനം
ഇന്തോനേഷ്യയുടെ തെക്കു-പടിഞ്ഞാറായി, ഇന്ത്യൻ മഹാസമുദ്രത്തിലായുള്ള ആസ്ത്രേലിയയുടെ അതിർത്തിപ്രദേശമായ ക്രിസ്തുമസ് ദ്വീപിന്റെ ഭൂരിഭാഗം ഭാഗങ്ങളും ഉൾക്കൊള്ളുന്ന ഒരു ദേശീയോദ്യാനമാണ് ക്രിസ്തുമസ് ദ്വീപ് ദേശീയോദ്യാനം.[1] സ്വന്തം പേരിൽ അറിയപ്പെടുന്ന റെഡ് ക്രാബ് ഉൾപ്പെടെയുള്ള അനേകം സ്പീഷീസുകളിൽപ്പെട്ട സസ്യജന്തുജാലങ്ങളുടെ വാസസ്ഥലമാണ് ഈ ദേശീയോദ്യാനം. ഒരോവർഷവും മുട്ടയിടാനായി സമുദ്രത്തിലേക്കു കുടിയേറ്റത്തിനു പോകുന്ന 100 മില്ല്യൺ എണ്ണം റെഡ് ക്രാബുകളെയെങ്കിലും കാണാം. വംശനാശഭീഷണി നേരിടുന്ന അബോട്ട്സ് ബൂബിയും ഗുരുതരമായ വംശനാശഭീഷണി നേരിടുന്ന ക്രിസ്തുമസ് ഐലന്റ് ഫ്രിഗേറ്റ്പക്ഷിയും കൂടുകൂട്ടുന്ന ഏകസ്ഥലമാണിത്. ഇവയോടൊപ്പം തനതായ സ്പീഷീസുകളും മൂലം ഈ ദ്വീപ് ശാസ്ത്രസമൂഹത്തിൽ കാര്യമായ താത്പര്യമുണ്ടാക്കുന്നു. [2]
ക്രിസ്തുമസ് ദ്വീപ് ദേശീയോദ്യാനം Australia | |
---|---|
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Nearest town or city | Flying Fish Cove |
സ്ഥാപിതം | 1980 |
വിസ്തീർണ്ണം | 85 km2 (32.8 sq mi) |
Managing authorities | Department of the Environment and Heritage |
Website | ക്രിസ്തുമസ് ദ്വീപ് ദേശീയോദ്യാനം |
ഇതും കാണുക
തിരുത്തുകഅവലംബം
തിരുത്തുക- ↑ "Christmas Island National Park". Department of the Environment, Water, Heritage and the Arts. 8 ജൂലൈ 2008. Archived from the original on 22 June 2008. Retrieved 2008-07-31.
- ↑ Christmas Island National Park Management Plan. Environment Australia. 2002. ISBN 0-642-54828-9.