ദീർഘമായ ഒരു തന്ത്രഗ്രന്ഥമാണ് ക്രിയാസാരം. ʻനവശ്രേണിʼ എന്ന ഇല്ലത്തെ സുബ്രഹ്മണ്യൻ നമ്പൂരിയുടെ പുത്രനായ രവിനമ്പൂരിയാണിത് നിർമ്മിച്ചതെന്ന് ഉള്ളൂർ ചൂണ്ടിക്കാട്ടുന്നു. . നവശ്രേണി (പുതുശ്ശേരി) എവിടെയുള്ള ഇല്ലമാണെന്നോ സുബ്രഹ്മണ്യൻ ഏതുകാലത്തു ജിവിച്ചിരുന്നു എന്നോ അറിവില്ല. ആകെ അറുപത്തൊൻപതു പടലങ്ങൾ ഈ ഗ്രന്ഥത്തിലുണ്ട്. ഗ്രന്ഥം ഇങ്ങനെ ആരംഭിക്കുന്നു

ഉള്ളടക്കം

തിരുത്തുക

ഗണപതി, വിഷ്ണു, ശാസ്താവു്, എന്നിങ്ങനെ അനേകം ദേവതകളുടെ ബിംബപ്രതിഷ്ഠ, നവീകരണം, പൂജാവിധി, ഉത്സവവിധി മുതലായ വിഷയങ്ങളെയാണു് പ്രസ്തുത ഗ്രന്ഥത്തിൽ പ്രതിപാദിച്ചിരിക്കുന്നതു്. ഒടുവിൽ സപ്തമാതൃക്കളുടെ സ്ഥാപനം സംബന്ധിച്ചുള്ള വിധികൾ ക്രോഡീകരിച്ചിരിക്കുന്നു. ഓരോ ദേവതെപ്പറ്റിയുള്ള വിധികൾ ഭാഗങ്ങൾ ഓരോ ഭാഗമായി തിരി‌ച്ചു് അവയെ പല പടലങ്ങളായി വീണ്ടും വിഭജിച്ചിരിക്കുന്നു. [1]

  1. ഉള്ളൂർ എസ്. പരമേശ്വര അയ്യർ (1964). കേരള സാഹിത്യ ചരിത്രം ഭാഗം 2. കേരള സാഹിത്യ അക്കാദമി.
"https://ml.wikipedia.org/w/index.php?title=ക്രിയാസാരം&oldid=1896521" എന്ന താളിൽനിന്ന് ശേഖരിച്ചത്