ആന്റി ബാക്ടീരിയൽ സോപ്പാണ് ക്യുട്ടിക്കുറ സോപ്പ്. 1865 മുതൽ ഉപയോഗത്തിലുള്ള ഇത് പോട്ടർ ഡ്രഗ് ആന്റ് കെമിക്കൽ കമ്പനിയാണ് നിർമ്മിക്കുന്നത്. പ്രശസ്ത ബോസ്റ്റൺ ജീവകാരുണ്യ പ്രവർത്തകൻ ജോർജ്ജ് റോബർട്ട് വൈറ്റ് (1847-1922) ഒരു കാലത്ത് പോട്ടർ ഡ്രഗ് ആന്റ് കെമിക്കൽ പ്രസിഡന്റും ഉടമയുമായിരുന്നു. ഈ സോപ്പ് ഇന്നും വലിയ മാറ്റങ്ങളില്ലാതെ 1865 മുതൽ ഉപയോഗത്തിലുണ്ട്.

1894 ജൂൺ മുതൽ ഒരു മാസികയിൽ വന്ന ക്യൂട്ടിക്കുറ സോപ്പിന്റെ പരസ്യം

ചർമ്മരോഗങ്ങൾ ചികിത്സിക്കുന്നതിനായി ഒറ്റമൂലി എന്ന നിലയിൽ പരസ്യം ചെയ്യുന്നതിനെക്കുറിച്ച് 1908-ൽ ബ്രിട്ടീഷ് മെഡിക്കൽ ജേണൽ അന്വേഷിച്ചു. അമേരിക്കൻ മെഡിക്കൽ അസോസിയേഷൻ [1] റിപ്പോർട്ട് ചെയ്തതനുസരിച്ച്, ആന്തരിക പ്രതിവിധിയായി അറിയപ്പെടുന്ന ക്യുട്ടിക്കുറ റിസോൾവെന്റ് ചേർത്ത് തയ്യാറാക്കുമ്പോൾ സിഫിലിസ് ചികിത്സയിൽ ക്യുട്ടിക്കുറ സോപ്പ് ഫലപ്രദമാകുമെന്ന് സൂചിപ്പിച്ചിരുന്നു.

അവലംബം തിരുത്തുക

  1. Nostrums and Quackery. Chicago: American Medical Association Press. 1912. pp. 594. cuticura soap.
"https://ml.wikipedia.org/w/index.php?title=ക്യൂട്ടിക്കുറ_സോപ്പ്&oldid=3465109" എന്ന താളിൽനിന്ന് ശേഖരിച്ചത്