ക്യൂട്ടിക്കിൾ
ക്യൂട്ടിക്കിൾ /ˈkjuːtɪkəl/ എന്നാൽ ഒരു ജീവിയുടേയോ, അല്ലെങ്കിൽ ഒരു ജീവിയുടെ ഭാഗമായതോ ആയ കട്ടിയുള്ളതും എന്നാൽ വളയുന്നതും, ലവണങ്ങളാൽ നിർമ്മിതമല്ലാത്തതുമായ സംരക്ഷണത്തിനുവേണ്ടിയുള്ളതുമായ പുറം പാളിയാണ്. വിവിധ തരം ക്യൂട്ടിക്കിളുകൾ സാമ്യതയില്ലാത്തവയാണ്. ഉൽഭവം, ഘടന, പ്രവർത്തനം, നിർമ്മിച്ചിരിക്കുന്ന രാസവസ്തുക്കൾ എന്നിവയിൽ അവ വ്യത്യാസപ്പെട്ടിരിക്കുന്നു.
മനുഷ്യ ശരീരഘടന
തിരുത്തുകമനുഷ്യ ശരീരഘടനയിൽ ക്യൂട്ടിക്കിൾ എന്നത് അനേകം ഘടനകളെ സൂചിപ്പിക്കുന്നു. ഇത് കൊമ്പിന്റെ നിർമ്മാണത്തിനുള്ള കെരാറ്റിൻ എന്ന മാസ്യം ഉൽപ്പാദിപ്പിക്കുന്ന എപ്പിഡെർമൽ കോശങ്ങൾ അല്ലെങ്കിൽ കെരാറ്റിനോസൈറ്റ്സിനേയോ സൂചിപ്പിക്കുന്നു. അതോടൊപ്പം തലമുടിയെ പൊതിഞ്ഞുകൊണ്ട് ഫൊല്ലിക്കിളിൽ തലമുടിയെ (ക്യൂട്ടിക്കുല പിലി) ഉറപ്പിക്കുന്ന അടുക്കായുള്ള ഉപരിതലപാളിയേയും സൂചിപ്പിക്കുന്നു.
ഇൻവെർട്ടെബ്രേറ്റ് ജീവശാസ്ത്രം
തിരുത്തുകജീവശാസ്ത്രത്തിൽ, ഇൻവെർട്ടെബ്രേറ്റ് ക്യൂട്ടിക്കിൾ അല്ലെങ്കിൽ ക്യൂട്ടിക്കുല എന്നത് നട്ടെല്ലില്ലാത്ത ജീവികളുടെ എപ്പിഡെർമിസിനു പുറത്തുള്ള ബഹുകോശ ഘടനയാണ്. പ്രത്യേകിച്ച് നിമറ്റോഡ, [1]ആർത്രോപോഡ എന്നിവയിൽ ഇവ ഒരു ബാഹ്യാസ്തികൂടമായി മാറുന്നു.
സസ്യശാസ്ത്രം
തിരുത്തുകസസ്യശാസ്ത്രത്തിൽ, സസ്യക്യൂട്ടിക്കിളുകൾ സംരക്ഷണം നൽകുന്നതും, വെള്ളം പറ്റാത്തതും, മെഴുകുരൂപത്തിലുള്ളതുമായ ഇലകളുടേയും, തളിരുകളുടേയും, വായുമണ്ഡലത്തിലുള്ള എല്ലാ സസ്യാവയവങ്ങളുടേയും എപ്പിഡെർമൽ കോശങ്ങളിൽ ഉൽപ്പാദിപ്പിക്കപ്പെടുന്ന ആവരണങ്ങളാണ്. ക്യൂട്ടിക്കിളുകൾ ജലനഷ്ടം കുറയ്ക്കുകയും മെഴുകിന്റെ സ്രവം കൊണ്ട് രോഗകാരികളുടെ പ്രവേശനം നന്നായി കുറയ്ക്കുന്നു.
സസ്യക്യൂട്ടിക്കിളുകളുടെ ഘടനാപരമായ വസ്തുക്കൾ പോളിമെറുകളായ ക്യൂട്ടിനും ക്യൂട്ടാനുമാണ്. അവ മെഴുകു കൊണ്ട് നിറയ്ക്കുന്നു.
അവലംബം
തിരുത്തുക- ↑ "About the roundworm cuticle". Archived from the original on 2007-03-11. Retrieved 2015-08-15.