കോക്സിയെല്ല ബർനെറ്റി[1] എന്ന ബാക്ടീരിയം മനുഷ്യരിലും മറ്റ് മൃഗങ്ങളിലും ഉണ്ടാക്കുന്ന രോഗമാണ് ക്യു പനി. കാലികളിലും വളർത്തുമൃഗങ്ങളായ പൂച്ചകളിലും പട്ടികളിലും ഈ അസുഖം കാണപ്പെട്ടുവരുന്നുണ്ട്. ബാക്ടീരിയയുടെ ബീജകോശം ശ്വസിക്കുന്നതിലൂടെയാണ് ഈ അസുഖം പിടിപെടുന്നത്. കൂടാതെ, രോഗമുള്ള മൃഗങ്ങളുടെ മൂത്രം, മലം, ശുക്ലം എന്നിവയുമായി സമ്പർക്കം ഉണ്ടാവുന്നതിലൂടെയും അസുഖം പിടിപെടുന്നു. ശരീരത്തിൽ പ്രവേശിച്ച ശേഷം 9 മുതൽ 90 വരെ ദിവസങ്ങളിൽ ബാക്ടീരിയം നിർജ്ജീവാവസ്ഥയിലായിരിക്കും. കോക്സിയെല്ല പൂർണ്ണ അന്തർകോശ ജീവിയാണ്.

ക്യു പനി
SpecialtyInfectious disease Edit this on Wikidata

ചരിത്രംതിരുത്തുക

 
Image A: A normal chest X-ray Image B: Q fever pneumonia

എഡ്വാർഡ് ഹോൾബ്രൂക് ഡെറിക്ക്[2] എന്ന ഓസ്ട്രേലിയൻ ശാസ്ത്രജ്ഞനാണ് ക്യു പനിയെ ആദ്യമായി വിവരിച്ചത്. ക്യു എന്നത് ഇംഗ്ലിഷ് ഭാഷയിലെ 'ക്വറി' എന്ന വാക്കിനെ സൂചിപ്പിക്കുന്നു. ക്വറി എന്നാൽ ചോദ്യം എന്നാണർത്ഥം. രോഗത്തിനു കാരണകാരിയായ ജീവിയെ കണ്ടുപിടിക്കാനാവാതിരുന്നതുകൊണ്ടാണ് രോഗത്തിന് ഈ പേര് നൽകിയത്. ക്വീൻസ്ലാന്റ് പനി എന്ന് ഈ രോഗത്തെ നാമകരണം ചെയ്യാൻ ശ്രമമുണ്ടായെങ്കിലും, അത് ഓസ്ട്രേലിയയിലെ കാലിവിപണനത്തെ പ്രതികൂലമായി ബാധിച്ചേക്കാമെന്ന് കണ്ട് ക്വറി പനി എന്ന് നാമകരണം ചെയ്യുകയായിരുന്നു.[3]ഫ്രാങ്ക് ബർണെറ്റ്, മെവിസ് ഫ്രീമാൻ എന്നീ ശാസ്ത്രജ്ഞരാണ് ഡോ. ഡെറിക്കിന്റെ രോഗികളിൽ നിന്നും ഈ ബാക്ടീരിയയെ ആദ്യമായി വേർതിരിച്ചത്.[4] ഇത് റിക്കറ്റ്സിയ ജനുസ്സിൽ പെട്ട ബാക്ടീരിയ ആണെന്നായിരുന്നു ആദ്യകാലങ്ങളിൽ കരുതിപ്പോന്നിരുന്നത്. എന്നാൽ പിന്നീട് റിക്കറ്റ്സിയ,ഫ്രാൻസിസെല്ല, ലീജിയൊണെല്ല എന്നീ ബാക്ടീരിയകളുമായി സാമ്യം പുലർത്തുന്ന മറ്റൊരു ജനുസ്സാണ് ഇവയെന്ന് കണ്ടെത്തി. മേൽപ്പറഞ്ഞ ബാക്ടീരിയകളെപ്പോലെ ഇതും ഒരു പ്രോട്ടോബാക്ടീരിയയാണ്.

രോഗലക്ഷണങ്ങൾതിരുത്തുക

ബാക്ടീരിയ ശരീരത്തിൽ പ്രവേശിച്ച് മൂന്നോ-നാലോ ആഴ്ചകൾക്കുള്ളിൽ രോഗലക്ഷണങ്ങൾ പ്രകടമാകും. പനി, ക്ഷീണം, പേശിവേദന, തലവേദന, സന്ധിവേദന, അമിത വിയർപ്പ്, വിശപ്പില്ലായ്മ, കഫമില്ലാത്ത ചുമ, നെഞ്ചുവേദന, വയറിളക്കം എന്നിവ രോഗലക്ഷണങ്ങളാണ്. പനി ഏകദേശം 14 ദിവസങ്ങളോളം നീണ്ടുനിൽക്കും. രോഗബാധിതരിൽ പകുതി പേർക്കും രോഗലക്ഷണങ്ങൾ ഉണ്ടാവുകയില്ല.[5]അസുഖം മൂർച്ഛിച്ച് അപ്രാരൂപിക ന്യുമോണിയയായോ, അക്യൂട്ട് റെസ്പിരേറ്ററി ഡിസ്ട്രസ് സിൻഡ്രോം ആയോ മാറിയേക്കാം. അപൂർവ്വമായി കരൾവീക്കവും, എന്റോകാർഡൈറ്റിസും[6] ക്യു പനി മൂലം ഉണ്ടാവാറുണ്ട്. ക്യു പനി ബാധിച്ച മൃഗങ്ങളിൽ ന്യുമോണിയയും, പനിയും, വിശപ്പില്ലായ്മയും കാണപ്പെടുന്നു.

രോഗനിർണ്ണയംതിരുത്തുക

രോഗനിർണ്ണയം നടത്തുന്നത് രക്തപരിശോധനയിലൂടെയാണ്. ബാക്ടീരിയയ്ക്കെതിരായ ആന്റിബോഡികളുടെ സാന്നിധ്യമുണ്ടെങ്കിൽ രോഗം സ്ഥിതീകരിക്കാം. ബാക്ടീരിയൽ ഡി.എൻ.എ യുടെ തന്മാത്രകൾ കണ്ടുപിടിച്ചാൽ രോഗം ഉറപ്പിക്കാം. കൾച്ചർ ചെയ്യാൻ ബുദ്ധിമുട്ടായതുകൊണ്ട് സാധാരണഗതിയിൽ ചെയ്യാറില്ല.

ചികിത്സതിരുത്തുക

ഡൊക്സിസൈക്ലിൻ, ടെട്രാസൈക്ലിൻ, ക്ലോറാമ്പെനിക്കോൾ, സിപ്രോഫ്ലോക്സാസിൻ, ഓഫ്ലോക്സാസിൻ എന്നീ മരുന്നുകൾ ഫലം ചെയ്യും. ഗർഭിണികളായ യുവതികളിൽ കോട്രിമോക്സസോൾ ആണ് ചികിത്സയ്ക്കായി ഉപയോഗിക്കുന്നത്.

അവലംബംതിരുത്തുക

  1. Beare PA, Samuel JE, Howe D, Virtaneva K, Porcella SF, Heinzen RA (2006). "Genetic diversity of the Q fever agent, Coxiella burnetii, assessed by microarray-based whole-genome comparisons". J. Bacteriol. 188 (7): 2309–24. doi:10.1128/JB.188.7.2309-2324.2006. PMC 1428397. PMID 16547017. Unknown parameter |month= ignored (help)CS1 maint: multiple names: authors list (link)
  2. Derrick EH. Q" fever a new fever entity: clinical features. diagnosis, and laboratory investigation. Med J Aust. 1937;11:281-299.
  3. Joseph E. McDade (1990). "Historical Aspects of Q Fever". എന്നതിൽ Thomas J. Marrie (ed.). Q Fever, Volume I: The Disease. CRC Press. p. 8. ISBN 0-8493-5984-8.
  4. Burnet FM, Freeman M. Experimental studies on the virus of “Q” fever. Med J Aust 1937; 2: 299-305.
  5. Anderson, Alicia & McQuiston, Jennifer (2011). "Q Fever". എന്നതിൽ Brunette, Gary W. മറ്റുള്ളവർക്കൊപ്പം. (eds.). CDC Health Information for International Travel: The Yellow Book. Oxford University Press. p. 270. ISBN 978-0-19-976901-8. Explicit use of et al. in: |editors= (help)CS1 maint: multiple names: authors list (link) CS1 maint: uses editors parameter (link)
  6. Karakousis PC, Trucksis M, Dumler JS (2006). "Chronic Q fever in the United States". J. Clin. Microbiol. 44 (6): 2283–7. doi:10.1128/JCM.02365-05. PMC 1489455. PMID 16757641. Unknown parameter |month= ignored (help)CS1 maint: multiple names: authors list (link)
"https://ml.wikipedia.org/w/index.php?title=ക്യു_പനി&oldid=1808678" എന്ന താളിൽനിന്ന് ശേഖരിച്ചത്