മധ്യ ചൈനയിലെ ഹെനാൻ പ്രവിശ്യയിൽ കാണുന്ന ഒരു ശിലാക്രമം ആണ് ക്യിപാ ഫോർമെഷൻ(Qiupa Formation) അഥവാ ക്യിപാ ശിലാക്രമം. ഇത് അന്ത്യ ക്രിറ്റേഷ്യസ്‌ കാലത്ത് നിന്നും ഉള്ള ശിലാക്രമം ആണ്. ഈ ശിലക്രമത്തിന്റെ പ്രത്യേകത എന്തെന്നാൽ ഇവ അന്ത്യ ക്രിറ്റേഷ്യസ് മുതൽ തുടക്ക പാലിയോജീൻ (പാലിയോസീൻ) വരെ ഉള്ള ശിലകൾ പൂർണമായും ഉൾകൊള്ളുന്നു എന്നതാണ് ഇത് കൂടാതെ ഇതിൽ കെ ടി ബൌണ്ടറി ഉൾകൊള്ളുന്നു എന്നതും ഇതിനെ പ്രമുഖമായ ശിലക്രമം ആകുന്നു . [1]

ക്യിപാ ഫോർമെഷൻ
Stratigraphic range: അന്ത്യ ക്രിറ്റേഷ്യസ്
TypeGeological formation
Location
RegionHenan Province, ചൈന

ഫോസ്സിലുകൾ

തിരുത്തുക

ഇവിടെ നിന്നും നിരവധി ദിനോസർ ഫോസ്സിലുകളും , മുട്ടയുടെ ഫോസ്സിലും കിട്ടിയിട്ടുണ്ട് . കിട്ടിയിടുള്ള പല ഫോസ്സിലുകളും ഇനിയും വർഗ്ഗികരിച്ചിട്ടില്ല . കണ്ടു കിട്ടിയതിൽ തിരിച്ചറിഞ്ഞിടുള്ള ദിനോസർ കുടുംബങ്ങൾ ഇവയാണ് ഡ്രോമയിയോസോറിഡ്, ഓവിറാപ്റ്റോർ , അങ്കയ്ലോസൗർ , ഓർനിത്തോപോഡ് , ഓർനിത്തോമിമിഡ് , ട്രൂഡോൺറ്റിഡ്.

ദിനോസറുകൾ

തിരുത്തുക
  • Luanchuanraptor henanensis - ഇടത്തരം വലിപ്പമുള്ള ഡ്രോമയിയോസോറിഡ് വിഭാഗത്തിൽ പെട്ട ദിനോസർ . കണ്ടെത്തി വർഗ്ഗീകരിച്ച വർഷം 2007. [2]
  • Qiupalong henanensis - ഏഷ്യയിൽ നിന്നും കണ്ടെത്തിയ ആദ്യത്തെ ഓർനിത്തോമിമിഡ് വിഭാഗം ദിനോസർ . കണ്ടെത്തി വർഗ്ഗീകരിച്ച വർഷം 2011.[3]
  • Tyrannosaurus luanchuanensis - റ്റിറാനോസോറിഡ് വിഭാഗത്തിൽ പെട്ട വലിയ മാംസഭോജി . ഇത് ടർബോസോറസ് തന്നെ ആണ് എന്നും അല്ല പുതിയ ഒരു വകഭേദം ആണെന്നും വാദങ്ങൾ ഉണ്ട് . കണ്ടെത്തിയ വർഷം 1977-79.[4]
  • Yulong mini - ഒരു ഓവിറാപ്റ്റോർ, ഈ വിഭാഗത്തിലെ ഏക ഉപവർഗം ആണ് ഇത് . അഞ്ചു ഫോസ്സിലുകൾ ലഭ്യമാണ് . HGM 41HIII-0107 - ഒരു ഏകദേശം പൂർണമായ തലയോട്ടി , HGM 41HIII-0108 - കിഴ് താടി ഇല്ലാത്ത ഒരു തലയോട്ടി , HGM 41HIII-0109 - ഭാഗികമായ ഒരു അസ്ഥികൂടം തലയോട്ടിയും കീഴ് തടിയും ഉണ്ട്, HGM 41HIII-0110 - ഭാഗികമായ തലയോട്ടി കീഴ് താടി , കഴുത്തിലെ കശേരുകികൾ , HGM 41HIII-0111 ഭാഗികമായ അരകെട്ട് . വർഗ്ഗീകരിച്ച വർഷം 2013. [5]

മുട്ടകൾ

തിരുത്തുക

ക്യിപാ ശിലാക്രമത്തിൽ നിന്നും നൂറു കണക്കിന് ദിനോസർ മുട്ടകളും മുട്ട തോടുകളും കിട്ടിയിടുണ്ട് . ഇവ മിക്കതും മൂന്ന് അവസ്ഥകളിൽ ആണ് ,ഒന്ന് പൂർണമായും ഫോസ്സിലായ മുട്ടകൾ , രണ്ടു കൂട്ടിൽ തന്നെ ഫോസ്സിൽ ആയ രീതിയിൽ ഉള്ള മുട്ടകൾ , ദിനോസർ ഫോസ്സിളിനുള്ളിൽ ഫോസ്സിൽ ആയ നിലയിൽ.[6]

മറ്റു ജീവികൾ

തിരുത്തുക
  • Funiusaurus luanchuanensis - ഒരു പുരാതന ഇനം പല്ലി ആണ് , ഈ പല്ലിയുടെ ഒരു അപൂർണമായ തലയോട്ടി ഇവിടെ നിന്നും 2014 കിട്ടിയിട്ടുണ്ട് . ടൈപ്പ് സ്പെസിമെൻ HGM 4IHIII-114 ഒരു ഭാഗികമായ തലയോട്ടി , കിഴ് താടി എല്ല് എന്നിവയാണ് . [7]
  • Yubaartar zhongyuanensis - മൾടിട്യുബർക്യുലേറ്റ് എന്ന വിഭാഗത്തിൽ പെട്ട ഒരു പുരാതന സസ്തിനി ആണ് ഇത് . കിട്ടിയ ഭാഗങ്ങൾ തലയോട്ടി , കിഴ് താടി എല്ല് , ഭാഗികമായ അസ്ഥികൂടം , മുൻ കാലുകൾ എന്നിവയാണ് . ഹോലോ ടൈപ്പ് 41HIII0111 ഇപ്പോൾ ഹെനാൻ ജിയോളോജിക്കൽ മ്യൂസിയത്തിൽ പ്രദർശനത്തിൽ ഉണ്ട് .[8]
  1. Dinosaur-bearing strata and K/T boundary in the Luanchuan-Tantou Basin of western Henan Province, China 02 June 2011 - XiaoJun Jiang , YongQing Liu, ShuAn Ji, XingLiao Zhang, Li Xu, SongHai Jia, JunChang Lü, ChongXi Yuan, Ming Li
  2. Lü, J.-C.; Xu, L.; Zhang, X.-L.; Ji, Q.; Jia, S.-H.; Hu, W.-Y.; Zhang, J.-M.; Wu, Y.-H. (2007). "New dromaeosaurid dinosaur from the Late Cretaceous Qiupa Formation of Luanchuan area, western Henan, China". Geological Bulletin of China. 26 (7): 777–786.
  3. Xu, L.; Kobayashi, Y.; Lü, J.; Lee, Y. N.; Liu, Y.; Tanaka, K.; Zhang, X.; Jia, S.; Zhang, J. (2011). "A new ornithomimid dinosaur with North American affinities from the Late Cretaceous Qiupa Formation in Henan Province of China". Cretaceous Research. 32 (2): 213. doi:10.1016/j.cretres.2010.12.004.
  4. Z. Dong. 1979. Cretaceous dinosaurs of Hunan, China. Mesozoic and Cenozoic Red Beds of South China: Selected Papers from the "Cretaceous-Tertiary Workshop", Institute of Vertebrate Paleontology and Paleoanthropology & Nanjing Institute of Paleontology (eds.), Science Press, Nanxiong, China 342-350
  5. Lü, J.; Currie, P. J.; Xu, L.; Zhang, X.; Pu, H.; Jia, S. (2013). "Chicken-sized oviraptorid dinosaurs from central China and their ontogenetic implications". Naturwissenschaften. 100 (2): 165–175. Bibcode:2013NW....100..165L. doi:10.1007/s00114-012-1007-0. PMID 23314810.
  6. http://earth.wanfangdata.com.cn/Journal/Paper/dzxb-e201101005[പ്രവർത്തിക്കാത്ത കണ്ണി]
  7. Nydam, R.L., Eaton, J.G., and Sankey, J., 2007 New taxa of transversely-toothed lizards (Squamata: Scincomorpha) and new information on the evolutionary history of ‘teiids’. Journal of Paleontology, 81: 538–549. (doi:10.1666/03097.1)
  8. http://www.nature.com/articles/srep14950
"https://ml.wikipedia.org/w/index.php?title=ക്യിപാ_ഫോർമെഷൻ&oldid=3803623" എന്ന താളിൽനിന്ന് ശേഖരിച്ചത്