മുംബൈയിലെ ഏറ്റവും പഴയ തിയേറ്ററുകളിൽ ഒന്നാണ് ക്യാപിറ്റോൾ സിനിമ. ഇത് ഛത്രപതി ശിവജി മഹാരാജ് ടെർമിനസിന് എതിർവശത്തായി സ്ഥിതി ചെയ്യുന്നു.[1]

ക്യാപിറ്റോൾ സിനിമ
ക്യാപിറ്റോൾ സിനിമ
ക്യാപിറ്റോൾ സിനിമ is located in Mumbai
ക്യാപിറ്റോൾ സിനിമ
ക്യാപിറ്റോൾ സിനിമ
Addressഛത്രപതി ശിവജി ടെർമിനസിന് എതിർവശം
മുംബൈ
ഇന്ത്യ
നിർദ്ദേശാങ്കം18°56′22″N 72°50′04″E / 18.939343°N 72.834313°E / 18.939343; 72.834313
തുറന്നത്1928

ചരിത്രം

തിരുത്തുക

പെർഫോമിംഗ് ആർട്‌സിന്റെ ഒരു വേദി എന്ന നിലയിൽ 1879-ൽ ഒരു പാർസി വ്യാപാരിയായ കുംവാർജി പഘ്ടിവാലയാണ് ഈ തീയേറ്റർ നിർമ്മിച്ചത്. ടിവോലി എന്നായിരുന്നു ഇതിന്റെ ആദ്യകാലനാമം. അക്കാലത്ത് ഇവിടെ പാർസി, മറാഠി, ഗുജറാത്തി, ഉർദു നാടകങ്ങൾ അരങ്ങേറിയിരുന്നു.

പിന്നീട് 1928-ൽ ഒരു സിനിമാ തിയേറ്ററായി മാറിയപ്പോഴാണ് ക്യാപിറ്റോൾ സിനിമ എന്ന് പുനർനാമകരണം ചെയ്യപ്പെട്ടത്.[2] ഈ സമയത്ത് ഹോൺബി റോഡിൽ (ഇന്നത്തെ ഡി.ബി. റോഡ്) നിന്നുള്ള പ്രവേശനകവാടം നിർമ്മിച്ചതടക്കം കെട്ടിടത്തിന്റെ ഘടനയിലും ചില മാറ്റങ്ങൾ വരുത്തിയിരുന്നു. ക്യാപിറ്റോൾ സിനിമ ഒരു ഗ്രേഡ് II പൈതൃകമന്ദിരമാണ്.

  1. Sangeet natak, Volume 36, Issue 1. Sangeet Natak Akademi.Page 13
  2. "Mumbai's oldest theatre may get a mall makeover". Indian Express. 7 May 2005. Archived from the original on 16 May 2005. Retrieved 12 April 2011.
"https://ml.wikipedia.org/w/index.php?title=ക്യാപിറ്റോൾ_സിനിമ&oldid=3706723" എന്ന താളിൽനിന്ന് ശേഖരിച്ചത്