ക്നാനായ യാക്കോബായ അതിഭദ്രാസനം
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. (2023 ഒക്ടോബർ) ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
ക്നാനായ ഭദ്രാസനം കേരളത്തിൽ നിലനിൽക്കുന്ന സമൂഹമാണ്, മാർത്തോമ്മ ശ്ളീഹാ കേരളത്തിൽ വന്നു ഏഴു കുരിശുകൾ സ്ഥാപിച്ചു അവ പിന്നീട് പാളികളായി മാറി. മോർ ക്നാനായ തോമ്മായും, കൂടെ ഒരു സമൂഹവും കേരളത്തിൽ വന്നിറങ്ങി അവരുടെ കൂടെ ഒരു യൗസേഫ് എന്ന് പേരുള്ള ഒരു എപ്പിസ്കോപ്പയുമുണ്ടായിരുന്നു. എപ്പിസ്‌കോപ്പ എന്നാൽ മെത്രാൻ എന്നും അര്ഥമാക്കുന്നു.
ക്നാനായ തോമ്മായുടെ പാര്യമ്പര്യം പിൻപറ്റുന്ന സമൂഹമാണ് ക്നാനായക്കാർ എന്ന് വിളിക്കുന്നത്. ക്നാനായ വിഭാഗം കേരളത്തിൽ രണ്ടു വിഭാഗമുണ്ട്. അതിലൊന്ന് ക്നനായ കത്തോലിക്കയാണ്, രണ്ടാമത് യാക്കോബായ ക്നാനായക്കാർ എന്നും അറിയപ്പെടുന്നു.
ക്നാനായ യാക്കോബായക്കാരുടെ സമൂഹം ക്നാനായ അതിഭദ്രാസനം എന്ന് അറിയപ്പെടുന്നു. സുറിയാനി ഓർത്തോഡോക്സ് സഭയുടെ പരിശുദ്ധ പാത്രിയർക്കിസുമായി ഇതിൻ്റെ ബന്ധം നിലനിർത്തപ്പെട്ടിരിക്കുന്നു.