കോർക്ബോൾ
ഒരു ബേസ്ബോളിനു സമാനമായ തുന്നിയ 1.6 ഓൺസ്(45 ഗ്രാം) വലിപ്പമുള്ള ഒരു ബോളുപയോഗിച്ചുകളിക്കുന്ന കളിയാണ് കോർക്ബോൾ. ഈ കളിയ്ക്കുപയോഗിക്കുന്ന ബോളിനും കോർക്ബോൾ എന്നു പറയുന്നു. ഇതു കളിക്കുന്ന ബാറ്റിന്റെ ബാരലിനു 1.5 inches (3.8 സെ.മീ) വ്യാസമുണ്ട്. 1890കളിൽ മിസൂറിയിലെ സെന്റ് ലൂയിസിലെ തെരുവുകളിൽ തുടക്കമിട്ടതാണ് ഈ കളി. പിന്നീട് ഇവിടെനിന്ന് പട്ടാളത്തിൽ ചേർന്നവർ രണ്ടാം ലോകമഹായുദ്ധകാലത്തും കൊറിയൻ യുദ്ധകാലത്തും സഹപ്രവർത്തകരുടെയിടയിൽ പ്രചാരം കൊടുത്ത് യിൽ ഇന്ന് അമേരിക്കൻ ഐക്യനാടുകളിലൊട്ടാകെ പല കോർക്ബോൾ ഗെയിം ലീഗുകളുമുണ്ട്. ബേസ്ബോളുമായി കളിയ്ക്കു ഏറെ സമാനതകളുണ്ടെങ്കിലും ബേസ് റണ്ണിങ് ഇല്ലാത്തതിനാൽ ബേസ്ബോളിനു വേണ്ടതിനേക്കാൽ കുറച്ച് സ്ഥലമേ കോർക്ബോൾ കളിക്കാൻ വേണ്ടൂ. [1]
അവലംബം
തിരുത്തുക- ↑ Pierce, Charles P. (June 1, 2000). "The Sport That Time Forgot". Esquire Magazine. Archived from the original on 2011-06-11. Retrieved 2009-08-13.