കോൺസ്റ്റൻസ് സിമ്മർ

അമേരിക്കന്‍ ചലചിത്ര നടന്‍

കോൺസ്റ്റൻസ് ആലീസ് സിമ്മർ (ജനനം: ഒക്ടോബർ 11, 1970) ഒരു അമേരിക്കൻ നടിയും സംവിധായികയുമാണ്. എൻടൂറേജ് (2005-2011) എന്ന ടെലിവിഷൻ പരമ്പരയിലെ ഡാന ഗോർഡൻ, ബോസ്റ്റൺ ലീഗൽ (2006-2007) എന്ന ടെലിവിഷൻ പരമ്പരയിലെ ക്ലെയർ സിംസ് എന്നീ കഥാപാത്രങ്ങളെ അവതരിപ്പിച്ചതിലൂടെ അവർ പ്രശസ്തിയിലേക്ക് ഉയർന്നു. പ്രധാനമായും ലവ് ബൈറ്റ്സ് (2011), ഹൗസ് ഓഫ് കാർഡ്സ് (2013-2018) തുടങ്ങി നിരവധി ടെലിവിഷൻ പരമ്പരകളിൽ അവർ പ്രത്യക്ഷപ്പെട്ടു. അൺറിയൽ (2015-2018) എന്ന ടെലിവിഷൻ പരമ്പരയിലെ അഭിനയത്തിലൂടെ വ്യാപകമായ അംഗീകാരം ലഭിച്ച സിമ്മറിന് അതിലെ അഭിനയത്തിന് 2016-ൽ ക്രിട്ടിക്സ് ചോയ്സ് ടെലിവിഷൻ അവാർഡും പ്രൈംടൈം എമ്മി അവാർഡ് നാമനിർദ്ദേശവും ലഭിച്ചു.

കോൺസ്റ്റൻസ് സിമ്മർ
Zimmer at the 2014 Inspiration Awards Gala
ജനനം
കോൺസ്റ്റൻസ് ആലീസ് സിമ്മർ

(1970-10-11) ഒക്ടോബർ 11, 1970  (54 വയസ്സ്)
വിദ്യാഭ്യാസംഅമേരിക്കൻ അക്കാദമി ഓഫ് ഡ്രാമാറ്റിക് ആർട്ട്സ്
തൊഴിൽനടി
സജീവ കാലം1993–ഇതുവരെ
ജീവിതപങ്കാളി(കൾ)
(m. 1999; div. 2001)

റസ് ലാമറക്സ്
(m. 2010)
കുട്ടികൾ1

ആദ്യകാലം

തിരുത്തുക

മുൻ കിഴക്കൻ പ്രഷ്യയിൽ നിന്നുള്ള ജർമ്മൻ കുടിയേറ്റക്കാരായ മാതാപിതാക്കളുടെ മകളായി വാഷിംഗ്ടണിലെ സിയാറ്റിലിലാണ് സിമ്മർ ജനിച്ചത്. നന്നായി ജർമ്മൻ സംസാരിക്കുന്ന അവർ, 2015 ലെ ഒരു അഭിമുഖത്തിൽ പറഞ്ഞത് മാതാപിതാക്കൾ തന്നോട് കുട്ടിക്കാലത്ത് ഇംഗ്ലീഷാണ് സംസാരിച്ചിരുന്നതെങ്കിലും, എല്ലാ വേനൽക്കാലത്തും ആറാഴ്ച അവൾ ജർമ്മനിയിൽ ജർമ്മൻ മാത്രം സംസാരിക്കുന്ന മുത്തശ്ശിക്കൊപ്പം ചെലവഴിച്ചിരുന്നുവെന്നാണ്.[1] സ്കൂൾ വിദ്യാർത്ഥിയായിരിക്കെ അഭിനയകലയിൽ അഭിനിവേശം തോന്നിയതിനു ശേഷമാണ് സിമ്മർ അഭിനയ ജീവിതം പുന്തുടരാൻ തീരുമാനിച്ചത്.[2] ഹൈസ്കൂൾ വിദ്യാഭ്യാസത്തിന് ശേഷം, പസഡെനയിലെ അമേരിക്കൻ അക്കാദമി ഓഫ് ഡ്രമാറ്റിക് ആർട്സിൽ സിമ്മർ പ്രവേശനം നേടി.[3]

  1. "Episode 609 - Constance Zimmer". WTF with Marc Maron. Retrieved July 6, 2015. (subscription required)
  2. "Biography". Constance Zimmer official website. Archived from the original on July 30, 2012. Retrieved September 29, 2013.
  3. "Biography". Constance Zimmer official website. Archived from the original on July 30, 2012. Retrieved September 29, 2013.
"https://ml.wikipedia.org/w/index.php?title=കോൺസ്റ്റൻസ്_സിമ്മർ&oldid=3940574" എന്ന താളിൽനിന്ന് ശേഖരിച്ചത്