കോൺസ്റ്റൻസ് ഫ്രോസ്റ്റ്
ന്യൂസിലാന്റ് മെഡിക്കൽ ഡോക്ടർ, ബാക്ടീരിയോളജിസ്റ്റ്, പാത്തോളജിസ്റ്റ് എന്നീ മേഖലകളിൽ പ്രവർത്തിച്ചിരുന്ന വ്യക്തിയാണ് കോൺസ്റ്റൻസ് ഹെലൻ ഫ്രോസ്റ്റ് ( c. 1863 - 29 ജനുവരി 1920). 1863 ൽ ഇംഗ്ലണ്ടിലെ ലണ്ടനിലാണ് ജനനം. [1] ഏകദേശം 17 വയസ്സുള്ളപ്പോൾ ഫ്രോസ്റ്റിന്റെ കുടുംബം ന്യൂസിലൻഡിലേക്ക് മാറി, ഒനെഹംഗയിൽ താമസമാക്കി.
കരിയർ
തിരുത്തുകഫ്രോസ്റ്റ് 1900-ൽ ഒറ്റാഗോ മെഡിക്കൽ സ്കൂളിൽ നിന്ന് എം.ബി, സി.ബി.യിൽ ബിരുദം നേടി. [1] തുടർന്ന് സൗത്ത് ഓസ്‌ട്രേലിയയിലേക്ക് താമസംമാറുകയും അഡ്‌ലെയ്ഡ് ആശുപത്രിയിൽ താൽക്കാലിക റെസിഡൻസി സ്ഥാനം നേടുകയും ചെയ്തു.
1902-ൽ ഫ്രോസ്റ്റിനെ 18 മാസത്തേക്ക് ലബോറട്ടറിയുടെ ചുമതലയുള്ള അസിസ്റ്റന്റ് ബാക്ടീരിയോളജിസ്റ്റായി നിയമിച്ചു. [1] എന്നിരുന്നാലും, 1903-ൽ ഫ്രോസ്റ്റ് ന്യൂസിലൻഡിലേക്ക് മടങ്ങി ഒരു ഡോക്ടറായി സ്വന്തം പരിശീലനം ആരംഭിച്ചു. [2] ഓക്ക്ലാൻഡ് ഹോസ്പിറ്റലിൽ ഓണററി ബാക്ടീരിയോളജിസ്റ്റും പാത്തോളജിസ്റ്റുമായി . ഈ പദവി വഹിക്കുന്ന രണ്ടാമത്തെ വനിതയാണ് ഫ്രോസ്റ്റ്.
17 വർഷത്തോളം ഓക്ക്ലാൻഡ് ഹോസ്പിറ്റൽ സ്റ്റാഫിന്റെ ഭാഗമായി തുടർന്ന ഫ്രോസ്റ്റ് 1913 വരെ അവിടത്തെ ഏക വനിതാ ഡോക്ടറായിരുന്നു. [1] ജോലിഭാരം വർദ്ധിച്ചതിന്റെയും സ്ഥാനങ്ങളിൽ വന്ന മാറ്റങ്ങളുടെയും ഫലമായി 1913 ൽ അവർക്ക് ഒരു ചെറിയ ഓണറേറിയം ലഭിച്ചു. ഒടുവിൽ 1918-ൽ ഫ്രോസ്റ്റിന്റെ സ്ഥാനം മുഴുവൻ സമയമായിത്തീർന്നു, അവർക്ക് പ്രതിവർഷം 500 ഡോളർ പ്രതിഫലം ലഭിച്ചു.
മരണം
തിരുത്തുകഅവിവാഹിതയായിരുന്ന ഫ്രോസ്റ്റ് 1920 ൽ ഇൻഫ്ലുവൻസ ബാധിച്ച് മരിച്ചു. [2] [3]
അവലംബങ്ങൾ
തിരുത്തുക- ↑ 1.0 1.1 1.2 1.3 Anderson, Kathleen. "Frost, Constance Helen". Dictionary of New Zealand Biography. Ministry for Culture and Heritage. Retrieved 27 September 2019.
- ↑ 2.0 2.1 "The 'hidden figures' of New Zealand science". Nine to Noon. RNZ. 8 March 2017. Retrieved 6 August 2017.
- ↑ "Dr Constance Frost". New Zealand Medical Journal. 19: 28. 1920.