കോൺസ്റ്റിറ്റുവെന്റ് അസംബ്ലി ഓഫ് ഇന്ത്യ
ഇന്ത്യക്ക് സ്വാതന്ത്ര്യം നേടുന്നതോടെ ഭരണഘടന തയ്യാറാക്കാനായി രൂപപ്പെട്ട സഭയാണ് കോൺസ്റ്റിറ്റുവെന്റ് അസംബ്ലി ഓഫ് ഇന്ത്യ. ഇന്ത്യയുടെ ആദ്യ പാർലമെന്റ് ആയി പ്രവർത്തിച്ചത് ഈ സഭയായിരുന്നു. 1950 ജനുവരി 26 വരെ ഈ അസംബ്ലി നിലനിന്നു. പ്രവിശ്യകളെ പ്രതിനിധീകരിച്ച് 292 പേരും, നാട്ടുരാജ്യങ്ങളെ പ്രതിനിധീകരിച്ച് 93 പേരും മറ്റ് നാല് പേരുമടക്കം 389 അംഗങ്ങളാണ് സഭയിലുണ്ടായിരുന്നത്.
ചരിത്രം
തിരുത്തുക1934-ൽ എം.എൻ. റോയ് ആണ് ഭരണഘടനാ അസംബ്ലി എന്ന ആശയം മുന്നോട്ടുവെക്കുന്നത്. പിന്നീട് 1935 മുതൽ കോൺഗ്രസ് ഔദ്യോഗിക ആവശ്യമായി ഇതിനെ ഉയർത്തിക്കാട്ടി. 1940-ൽ ഈ ആവശ്യത്തെ അംഗീകരിച്ച ബ്രിട്ടീഷ് ഇന്ത്യൻ ഭരണകൂടം, 1946-ൽ അതിനായി തെരഞ്ഞെടുപ്പ് നടത്തിയിരുന്നു.
1946 ആഗസ്റ്റിൽ നടന്ന പ്രവിശ്യാ തെരഞ്ഞെടുപ്പിൽ 203 സീറ്റുകളിൽ കോൺഗ്രസ്സും 73 സീറ്റുകളിൽ മുസ്‌ലിം ലീഗും വിജയിച്ചു. എന്നാൽ സാമുദായിക സൗഹാർദ്ധം തകരുകയും കലാപങ്ങൾ പുറപ്പെടുകയും ചെയ്തതോടെ 1947-ലെ ഇന്ത്യൻ ഇൻഡിപെൻഡൻസ് ആക്റ്റ് നടപ്പിലാക്കപ്പെടുകയും വിഭജനം നടക്കുകയും ചെയ്തു.
1946 ഡിസംബർ 9-ന് ഭരണഘടനാ അസംബ്ലി അതിന്റെ ആദ്യ യോഗം ചേർന്നു. 1947 ആഗസ്റ്റ് 14-ന് ഒരു പരമാധികാര സഭയായി മാറിയ അസംബ്ലി 1950 ജനുവരി 26 വരെ അങ്ങനെ തുടർന്നു.
ഗാലറി
തിരുത്തുക-
അംഗങ്ങളുടെ സത്യപ്രതിജ്ഞ
-
ഡോ. ബാബാസാഹെബ് അംബേദ്കറും മറ്റ് അംഗങ്ങളും, 1947 ഓഗസ്റ്റ് 29-ന്.
-
ഇന്ത്യൻ ഭരണഘടനയുടെ അന്തിമ കരട് സമർപ്പിക്കുന്നു
-
ഇന്ത്യൻ ഭരണഘടനാ അസംബ്ലി.
-
ജവഹർലാൽ നെഹ്റു 1946-ൽ ഭരണഘടനാ അസംബ്ലിയെ അഭിസംബോധന ചെയ്യുന്നു