കോൺസെപ്റ്റ് മാപ്പ് അഥവാ കൺസെപ്ച്വൽ ഡയഗ്രം എന്നാൽ ആശയങ്ങൾ തമ്മിലുള്ള ബന്ധങ്ങളെ ചിത്രീകരിക്കുന്ന ഒരു രൂപരേഖയാണ്.[1] ഇത് ഡിസൈനർ, എൻജ്ജീനിയർ, ടെക്നിക്കൽ റൈറ്റർ മുതലായവർ തങ്ങളുടെ വിജ്ഞാനത്തെ ക്രമപ്പെടുത്തുവാനും രൂപപ്പെടുത്തുവാനും ഉപയോഗിക്കുന്ന ഒരു ഗ്രാഫിക്കൽ ടൂൾ ആണ്.

ഒരു ഇലക്ട്രിസിറ്റിയുടെ കോൺസെപ്റ്റ് മാപ്പ്, കോൺസെപ്റ്റ് മാപ്പിന്റ്റെ ഒരു ഉദാഹരണം

കോൺസെപ്റ്റ് മാപ്പ് പൊതുവെ ആശയങ്ങളെയും വിവരങ്ങളെയും അറകളിലും വട്ടങ്ങളിലും പ്രതിനിധാനം ചെയ്യുന്നു. അവയെ തമ്മിൽ ബന്ധിപ്പിക്കുന്നത് അടയാളപ്പെടുത്തിയ ആരോകളിലൂടെയാണ്. ഇവയെല്ലാം താഴേക്ക് ശിഖരങ്ങളായി വിഭജിക്കുന്ന ഒരു ക്രമത്തിൽ ബന്ധിപ്പിച്ചിരിക്കുന്നു. ആശയങ്ങൾ തമ്മിലുള്ള ബന്ധത്തെ കാരണത്താൽ, ആവശ്യമാക്കുന്ന, സംഭാവനയാൽ തുടങ്ങിയ സമുച്ചയ പദങ്ങളാൽ കൂട്ടിച്ചേർക്കപ്പെടുന്നു.[2]

വ്യത്യസ്ത ആശയങ്ങൾ തമ്മിലുള്ള ഈ ബന്ധങ്ങളെ വിഷ്വലൈസ് ചെയ്യാനുള്ള സാങ്കേതികത്വത്തെ കോൺസെപ്റ്റ് മാപ്പ് എന്നു വിളിക്കുന്നു. കോൺസെപ്റ്റ് മാപ്പുകൾ കമ്പ്യൂട്ടർ സിസ്റ്റങ്ങളുടെ സത്താമീമാംസയെ നിർവചിക്കുന്നു. ഉദാഹരണത്തിന് ഓബ്ജെക്റ്റ്-റോൾ മോഡലിങ് അഥവാ യൂണിഫൈഡ് മോഡലിങ് ലാങ്വേജ്.

അവലോകനം

തിരുത്തുക

കോൺസെപ്റ്റ് മാപ്പ് എന്നാൽ ആശയങ്ങളും ചിത്രങ്ങളും വാക്കുകളും തമ്മിലുള്ള ബന്ധങ്ങളെ ചിത്രീകരിക്കുന്നതിനുള്ള ഒരു മാർഗ്ഗമാണ്. എങ്ങനെയാണോ ഒരു സെന്റ്റൻസ് ഡയഗ്രം ഒരു വാക്യത്തിന്റെ വ്യാകരണത്തെ ചിത്രീകരിക്കുന്നത്, എങ്ങനെയാണോ ഒരു റോഡ് മാപ്പ് ഹൈവേകളേയും പട്ടണങ്ങളേയും ചിത്രീകരിക്കുന്നത്, എങ്ങനെയാണോ ഒരു സർക്യൂട്ട് ഡയഗ്രം ഒരു ഇലക്ട്രിക്കൽ ഉപകരണത്തിന്റ്റെ പ്രവർത്തനത്തെ ചിത്രീകരിക്കുന്നത്, അതു പോലെ. കോൺസെപ്റ്റ് മാപ്പിൽ ഓരോ വാക്കുകളും പദങ്ങളും തമ്മിൽ പരസ്പരം ബന്ധിപ്പിക്കുകയും പ്രഥമമായ ആശയത്തോടൊ വാക്കിനോടൊ പദത്തോടൊ തിരികെ ബന്ധിപ്പിക്കുകയും ചെയ്യുന്നു. കോൺസെപ്റ്റ് മാപ്പിലൂടെ ബന്ധങ്ങൾ വെളിപ്പെടുന്നതു വഴി യുക്തിസഹജമായി ചിന്തിക്കുവാനും പഠിക്കുവാനുള്ള ശേഷികൾ വികസിപ്പിക്കുവാനും, ഒറ്റയായ ആശയങ്ങൾ എങ്ങനെ ഒരു പൂർണ്ണമായ ആശയമാകുന്നു എന്നു വിദ്യാർഥികളെ ബോധ്യപ്പെടുത്തുവാനും സഹായിക്കുന്നു. പല തരത്തിലുള്ള ഇന്ധനങ്ങളെപ്പറ്റിയുള്ള പഠനത്തിനായുള്ള ഒരു സന്ദർഭത്തിലൂടെ കോൺസെപ്റ്റ് മാപ്പിന്റെ ഉപയോഗത്തിന്റെ ഉദാഹരണം ൻൽകിയിരിക്കുന്നു.[3]

കോൺസെപ്റ്റ് മാപ്പുകൾ അർഥവത്തായ ശാസ്ത്രപഠനത്തെ പരിപോഷിപ്പിക്കുവാനായി വികസിപ്പിച്ചവയാണ്. നന്നായി നിർമ്മിക്കപ്പെട്ട ഒരു കോൺസെപ്റ്റ് മാപ്പിന് ഒരു പ്രത്യേക ഫോക്കസ് ചോദ്യം നിശ്ചയിക്കുന്ന ആശയപരമായ ചട്ടക്കൂടിനുള്ളിൽ നിന്ന് വളരുവാൻ സാധിക്കും. എന്നാൽ ഒരു മൈൻഡ് മാപ്പിന് ഒരു കേന്ദ്രബിന്ദുവായ ചിത്രത്തിൽ നിന്ന് ചുറ്റിലും പ്രസരിക്കുന്ന ശിഖരങ്ങൾ മാത്രമേ ഉണ്ടാകുകയുള്ളൂ. ചില ഗവേഷണ ഫലങ്ങൾ സൂചിപ്പിക്കുന്നത് തലച്ചോർ വിജ്ഞാനം സൂക്ഷിക്കുന്നത് "നിർമ്മിതികൾ" (സിട്ട്വേഷൻ-റെസ്പ്പോൺസ് നിബന്ധനകൾ) ആയിട്ടാണ്. അവ ചങ്ക്സ്, പ്രിപ്പോസിഷ്ൻസ് എന്നീ പേരുകളിൽ അറിയപ്പെടുന്ന ഡിക്ലറേറ്റീവ് മെമ്മറി കണ്ടെന്റിൽ പ്രവർത്തിക്കുകയും ചെയ്യുന്നു.[4][5] ഡിക്ലറേറ്റീവ് മെമ്മറി വ്യവസ്ഥയുടെ ക്രമീകരണം പ്രതിഫലിപ്പിക്കുന്നതിനായി കോൺസെപ്റ്റ് മാപ്പുകൾ ഉപയോഗിക്കുന്നതിനാൽ, അവ അത് നിർമ്മിക്കുകയും ഉപയോഗിക്കുകയും ചെയ്യുന്ന വ്യക്തികളുടെ അവബോധപൂർണ്ണവും അർഥപൂർണ്ണവുമായ പഠനം സാധ്യമാക്കുന്നു.

മറ്റു വിഷ്വലൈസേഷൻസിൽ നിന്നുള്ള വ്യത്യാസങ്ങൾ

തിരുത്തുക

ടോപ്പിക് മാപ്പ് കോൺസെപ്റ്റ് മാപ്പുകളും ടോപ്പിക് മാപ്പുകളും ആശയങ്ങളും വിഷയങ്ങളും ഗ്രാഫുകൾ വഴി ബന്ധിപ്പിക്കുന്നതിനാൽ അവ രണ്ടും സാമ്യമുള്ളവയാണ്. ആശയങ്ങളും പ്രക്രിയകളും വ്യവസ്ഥകളും ചിത്രീകരിക്കുന്നതിനായി ജോസെഫ് നോവാക് വികസിപ്പിച്ച പലതരം സ്കീമകളിലും ടെക്നിക്കുകളിലും വച്ച്, കോൺസെപ്റ്റ് മാപ്പ് തന്റ്റെ ദാർശനികതയുടെ അടിസ്ഥാനത്തിൽ അദ്വിതീയമാണ്. "ഇത് ആശയങ്ങളേയും ആശയങ്ങളാൽ ഉണ്ടാക്കപ്പെട്ട പ്രിപ്പോസിഷ്ൻസുകളേയും, വിജ്ഞാന ഘടനയുടേയും പൊരുളുകളൂടെ നിർമ്മിതിക്കുമുള്ള കേന്ദ്ര ഘടകങ്ങളാകുന്നു".[6]

മൈൻഡ് മാപ്പ് കോൺസെപ്റ്റ് മാപ്പും ടോപ്പിക് മാപ്പും മൈൻഡ് മാപ്പുമായി താരതമ്യപ്പെടുത്താവുന്നതാണ്. ഇത് ഒരു കേന്ദ്രത്തിൽ നിന്ന് വ്യാപിക്കുന്ന ക്രമങ്ങളും ട്രീ സ്ട്രക്ച്ചറുമായി പരിമിതപ്പെടുത്തിയിരിക്കുന്നു. കോൺസെപ്റ്റ് മാപ്പും മൈൻഡ് മാപ്പും തമ്മിലുള്ള മറ്റൊരു വ്യത്യാസം മൈൻഡ് മാപ്പ് നിർമ്മിക്കുമ്പോഴുള്ള വേഗവും അനൈച്ച്ഛികത്വവുമാണ്. മൈൻഡ് മാപ്പ് ഒറ്റ ഒരു വിഷയത്തെപ്പറ്റിയുള്ള താങ്കളുടെ ചിന്തകളെ പ്രതിഫലിപ്പിക്കുന്നതു വഴി ഒരുമിച്ചുള്ള ബ്രെയിൻസ്റ്റോർമിങ്ങിനെ സഹായിക്കുന്നു. കോൺസെപ്റ്റ് മാപ്പ് ഒരു മാപ്പ്, വ്യാവസ്ഥികമായ വീക്ഷണം, ഒരു യഥാർത്ഥ (സംക്ഷിപ്തമായ) വ്യവസ്ഥ, ആശയങ്ങ്ലുടെ ഒരു സെറ്റ് എന്നിവ ആകാവുന്നതാണ്. കോൺസെപ്റ്റ് മാപ്പിന്റെ ഇരു കേന്ദ്ര സമീപനത്തെ അപേക്ഷിച്ച്, അനേക ഹബ്ബുകളും ക്ലസ്റ്ററുകളും സൃഷ്ടിക്കുന്നതു വഴി കോൺസെപ്റ്റ് മാപ്പ് ഒരു സ്വതന്ത്ര രൂപമാണ്.

ചരിത്രം

തിരുത്തുക

വിദ്യാർഥികളുടെ ഉയർന്നു വരുന്ന ശാസ്ത്ര വിജ്ഞാനത്തെ പ്രതിനിധീകരിക്കുന്നതിനായി ജോസെഫ് നോവാക്കും അദ്ദേഹത്തിന്റെ കോർണെൽ യൂണിവേഴ്സിറ്റിയിലുള്ള ഗവേഷണ സംഘവും 1970-ൽ വികസിപ്പിച്ചതാണ് കോൺസെപ്റ്റ് മാപ്പിന്റെ ടെക്നിക്ക്.[7] ഇതു പിന്നീട് ശാസ്ത്രങ്ങളുടെയും മറ്റു വിഷയങ്ങളുടെയും അർത്ഥപൂർണ്ണമായ പഠനത്തിനും, വിദ്യാഭ്യാസം, ഭരണം, വാണിജ്യം തുടങ്ങിയവയിലുള്ള സംഘങ്ങുടേയും വ്യക്തികളുടേയും വിദഗ്ദ്ധ ജ്ഞാനത്തെ പ്രതിനിധീകരിക്കുന്നതിനായും ഉപയോഗിച്ചു. കോൺസെപ്റ്റ് മാപ്പിന്റെ ഉത്ഭവം കൺസ്ട്രക്റ്റിവിസം എന്ന ഒരു പഠന പ്രസ്ഥാനത്തിൽ നിന്നാണ്. പ്രത്യേകിച്ചും കൺസ്ട്രക്റ്റിവിസ്റ്റുകൾ മുറുകെ പിടിക്കുന്ന ആശയം വിദ്യാർഥികൾ ഉത്സാഹപൂർവ്വം വിജ്ഞാനം നിർമ്മിക്കുന്നു എന്നാണ്.

നോവാക്കിന്റെ പ്രയത്നം ഡേവിഡ് ഓസ്ബെല്ലിന്റെ കോഗ്നിറ്റീവ് തിയറിയെ ആധാരമാക്കിയുള്ളതാണ്. അദ്ദേഹം പുതിയ ആശയങ്ങൾ പഠിക്കുന്നതിനായി മുൻ വിജ്ഞാനത്തിനുള്ള പ്രാധാന്യം ഊന്നിപ്പറഞ്ഞിരുന്നു. "പഠനത്തെ സ്വാധീനിക്കുന്ന ഏറ്റവും പ്രധാന ഘടകം പഠേതാവിന്റ്റെ മുൻപേ തന്നെ എന്ത് അറിയാം എന്നതാണ്. ഇത് ഉറപ്പിച്ചു അതിനനുസരിച്ച് പഠിപ്പിക്കുക."[8] ആറു വയസ്സു പ്രായമുള്ള വിദ്യാർഥികളെ പോലും കോൺസെപ്റ്റ് മാപ്പ് സൃഷ്ടിട്ടിക്കുവാനും, അതു വഴി "വെള്ളം എന്താണ്?", "ഋതുക്കൾ എന്തുകൊണ്ട് ഉണ്ടാകുന്നു?" തുടങ്ങിയ ഫോക്കസ് ചോദ്യങ്ങൾക്കുള്ള പ്രതികരണങ്ങൾ ചിത്രീകരിക്കുവാനും നോവാക്ക് പഠിപ്പിച്ചു. അദ്ദേഹത്തിന്റ്റെ "ലേർണിങ് ഹൗ ടു ലേർണ്" എന്ന പുസ്തകത്തിൽ "അർഥപൂർണ്ണവുമായ പഠനത്തിന് പുതിയ ആശയങ്ങളും പ്രിപ്പോസിഷ്ൻസുകളും നിലവിലുള്ള അറിവിന്റ്റെ ഘടനയിലേക്ക് ഉൾപ്പെടുത്തിക്കൊണ്ടുള്ളതായിരിക്കണം" എന്ന് നോവാക്ക് പ്രതിപാദിക്കുന്നു.

  1. Peter J. Hager,Nancy C. Corbin. Designing & Delivering: Scientific, Technical, and Managerial Presentations, 1997, . 163.
  2. Joseph D. Novak & Alberto J. Cañas (2006). "The Theory Underlying Concept Maps and How To Construct and Use Them", Institute for Human and Machine Cognition. Accessed 24 Nov 2008.
  3. CONCEPT MAPPING FUELS Archived 2011-07-21 at the Wayback Machine.. Accessed 24 Nov 2008.
  4. Anderson, J. R., & Lebiere, C. (1998). The atomic components of thought. Mahwah, NJ: Erlbaum.
  5. Anderson, J. R., Byrne, M. D., Douglass, S., Lebiere, C., & Qin, Y. (2004). An Integrated Theory of the Mind. Psychological Review, 111(4), 1036–1050.
  6. Novak, J.D. & Gowin, D.B. (1996). Learning How To Learn, Cambridge University Press: New York, p. 7.
  7. "Joseph D. Novak". Institute for Human and Machine Cognition (IHMC). Retrieved 2008-04-06.
  8. Ausubel, D. (1968) Educational Psychology: A Cognitive View. Holt, Rinehart & Winston, New York.

പുറത്തേയ്ക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=കോൺസെപ്റ്റ്_മാപ്പ്&oldid=3832572" എന്ന താളിൽനിന്ന് ശേഖരിച്ചത്