കോൺവെന്റ് ഓഫ് ക്രൈസ്റ്റ് (തോമാർ)
പോർച്ചുഗലിലെ തോമാർ നഗരസഭയിലെ തോമാർ (സാവോ ജൊവാവോ ബാപ്റ്റിസ്റ്റ) ഇ സാന്ത മരിയ ഡോസ് ഒലിവൈസ് സിവിൽ പാരിഷിൽ സ്ഥിതിചെയ്യുന്ന ഒരു മുൻകാല റോമൻ കത്തോലിക മൊണാസ്ട്രിയാണ് കോൺവെന്റ് ഓഫ് ക്രൈസ്റ്റ് (പോർചുഗീസ്: കോൺവെന്റോ ഡെ ക്രിസ്റ്റോ / മൊസ്റ്റെറിയോ ഡെ ക്രിസ്റ്റോ). ഇത് 12-ാം നൂറ്റാണ്ടിലെ ഒരു ടെംപ്ലാർ ദുർഗ്ഗമായിരുന്നു. 14-ാം നൂറ്റാണ്ടിൽ സംഘടന പിരിച്ചുവിട്ടപ്പോൾ പോർചുഗൽ ഘടകം നൈറ്റ്സ് ഓഫ് ദ ഓർഡർ ഓഫ് ക്രൈസ്റ്റ് ആയി മാറി. ഈ സംഘടനയാണ് 15-ാം നൂറ്റാണ്ടിലെ പോർചുഗലിന്റെ കപ്പലോട്ടകണ്ടുപിടിത്തങ്ങളുടെ ചുക്കാൻ പിടിച്ചത്. 1983 ൽ യുനെസ്കോ ഈ കോട്ടയെയും അതിന്റെ അടുത്തുള്ള കോൺവെന്റിനെയും ലോകപൈതൃക പട്ടികയിൽ ഉൾപ്പെടുത്തി. ഇത് ചരിത്രപരമായും സാംസ്കാരികപരമായും വളരെ പ്രാധാന്യമുള്ള സ്മാരകമാണ്
Convent of Christ (Convento de Cristo) | |
Monastery (Mosteiro) | |
A view of the Convent and Castle complex of Tomar
| |
Official name: Convento de Cristo/Mosteiro de Cristo | |
Named for: Jesus Christ | |
രാജ്യം | Portugal |
---|---|
Region | Centro |
Sub-region | Médio Tejo |
District | Santarém |
Municipality | Tomar |
Location | Tomar (São João Baptista) e Santa Maria dos Olivais |
- elevation | 11 മീ (36 അടി) |
- coordinates | 39°36′17″N 8°25′3″W / 39.60472°N 8.41750°W |
Styles | Manueline, Plateresque, Renaissance |
Origin | 1160 |
- Initiated | 12th century |
- Completion | 16th century |
Owner | Portuguese Republic |
For public | Public |
Easiest access | Terreiro de Gualdim Pais |
UNESCO World Heritage Site | |
Name | Convent of Christ in Tomar |
Year | 1983 (#7) |
Number | 265 |
Region | Europe and North America |
Criteria | i, vi |
Management | Instituto Gestão do Patrimonio Arquitectónico e Arqueológico |
Status | National Monument |
Listing | Decree 10 January 1907, DG, Série I, 14 (17 January 1907); Decree 16 June 1910, DG, Série, 136 (23 June 1910); ZEP/Zona "non aedificandi", Dispatch Série II, 265 (14 November 1946); UNESCO World Heritage Site (1983) |
Wikimedia Commons: Convent of Christ (Tomar) | |
ചരിത്രം
തിരുത്തുകടെംപ്ലാർസ്
തിരുത്തുക1118 ൽ ഓർഡർ ഓഫ് പുവർ നൈറ്റ്സ് ഓഫ് ദ ടെംപിൾ ആണ് ഈ കോൺവെന്റ് നിർമ്മിച്ചത്. 12-ാം നൂറ്റാണ്ടുമുഴുവനും ഇതിന്റെ നിർമ്മാണ പ്രവൃത്തികൾ നടന്നു. 1160 നോടടുപ്പിച്ചാണ് കോട്ടയുടെ ഒരു വിഭാഗത്തിലുള്ള ഇതിന്റെ ഓററി ഗ്രാന്റ് മാസ്റ്റർ ഗുലാഡിം പെയ്സ് നിർമ്മിച്ചത്.
ചിത്രശാല
തിരുത്തുക-
നൈറ്റ്സ് ഓഫ് ദ ടെംപ്ലാർ നിർമ്മിച്ച പ്രധാന പള്ളി.
-
റിനൈസൻ കാലഘട്ടത്തിലെ ക്ലോയിസ്റ്റേഴ്സില് കാണപ്പെടുന്ന തരത്തിലുള്ള മാനൂവെലൈൻ നാവ്
-
പള്ളിയുടെ തെക്കേ ചുമരിലുള്ള വലിയ പിന്നാക്കിൾ
-
ജോൺ മൂന്നാമന്റെ ക്ലോയിസ്റ്റർ
-
പ്രവേശനകവാടം
-
പള്ളിയുടെ അകത്തുള്ള ഗോഥിക് കാലഘട്ടത്തിലെ ചിത്രങ്ങളും പ്രതിമകളും
-
1510-1513ൽ നിർമ്മിച്ച പ്രശസ്തമായ ചാപ്റ്റർ ഹൗസ് ജനാല
-
പള്ളിയുടെ ഉൾവശത്തെ കാഴ്ച
-
15-ാംനൂറ്റാണ്ടിന്റെ ആദ്യം നിർമ്മിച്ച ഗോഥിക് മാതൃകയിലുള്ള ക്ലോയിസ്റ്റർ