ജീവകോശങ്ങളുടെ ഒരു പ്രധാന സവിശേഷതയാണ് കോശവിഭജനം. പൂർണവളർച്ചയെത്തിയ കോശം സ്വയം വിഭജിച്ച് പുതിയ രണ്ടു കോശങ്ങൾ ആയിത്തീരുന്ന പ്രക്രിയയാണ് കോശവിഭജനം[1]. മൈറ്റോസിസ് (mitosis)[2], മിയോസിസ് (meiosis) എന്നിങ്ങനെ രണ്ടുതരത്തിലുള്ള കോശവിഭജന രീതികൾ ഉണ്ട്.

കോശവിഭജനരീതികൾ

മൈറ്റോസിസ്തിരുത്തുക

ഏകകോശജീവികളിൽ പ്രത്യുത്പാദനം നടക്കുന്ന രീതിയാണ് മൈറ്റോസിസ്. ഓരോ കോശവും വിഭജിച്ച് മാതൃകോശത്തിന്റെ തനിപ്പകർപ്പായ രണ്ടു കോശങ്ങൾ ആയി മാറുന്ന പ്രക്രിയ. കോശമർമ്മവും (ന്യൂക്ലിയസ്) സൈറ്റോപ്ലാസവും മൈറ്റോസിസിൽ വിഭജിക്കപ്പെടുന്നു.

മിയോസിസ്തിരുത്തുക

ജീവികളുടെ ലൈംഗികപ്രത്യുൽപ്പാദനത്തിൽ കോശവിഭജനം നടക്കുന്ന രീതി. പെൺ- ആൺ കോശങ്ങളിലെ ന്യൂക്ലിയസുകൾ സംയോജിച്ചാണ് ഇവിടെ പുതിയ ജീവി ഉണ്ടാകുന്നത്. ഡിപ്ലോയിഡ് കോശങ്ങളിൽ നിന്ന് ബീജകോശങ്ങൾ ഉണ്ടാകുമ്പോൾ ക്രോമസോമുകളുടെ എണ്ണം പകുതിയായി കുറയും. പെൺ-ആൺ കോശങ്ങൾ കൂ‌ടിച്ചേരുമ്പോൾ ഇരുകോശങ്ങളിലും ഉള്ള പകുതിവീതം ക്രോമസോമുകൾ കൂടിച്ചേർന്ന് പൂർണ എണ്ണം ക്രോമസോം ആകുന്നു.

അവലംബംതിരുത്തുക

  1. ലുവ പിഴവ് ഘടകം:Citation/CS1-ൽ 4162 വരിയിൽ : attempt to index field 'url_skip' (a nil value)
  2. ലുവ പിഴവ് ഘടകം:Citation/CS1-ൽ 4162 വരിയിൽ : attempt to index field 'url_skip' (a nil value)
"https://ml.wikipedia.org/w/index.php?title=കോശവിഭജനം&oldid=3127485" എന്ന താളിൽനിന്ന് ശേഖരിച്ചത്