കുന്നുകൾക്കിടിയിലെ ഒതുങ്ങിയ ചെറിയ ഉൾക്കടലിനെ കോവ് (Cove) എന്ന് വിളിക്കുന്നു. ഇവ ഉൾക്കടലുകൾക്ക് സമീപമായി കാണപ്പെടുന്നു. ഉൾക്കടലുകളിലെ വെള്ളം കരയിലേക്കു കൂടുതൽ കടന്നു ചെല്ലുന്ന പ്രദേശമാണ് ഇവിടം.[1] കോവുകളുടെ കവാടം മിക്കതും ഇടുങ്ങിയതായിരിക്കും. ഈ ചെറിയ ഭാഗത്ത് കൂടി കടക്കുന്ന സമുദ്രജലം വൃത്താകൃതിയോ ദീർഘവൃത്താകൃതിയോ ആയ താരതമ്യേന വിസ്തൃതമായ സ്ഥലത്തിൽ എത്തുന്നു. [2]

ഫിലിപ്പീൻസ് ലെ ഒരു കോവ്
മാക് വേ കോവ് , കാലിഫോർണിയ , യു.എസ്.എ

ഉൾക്കടലുകൾക്ക് സമീപം ഉള്ള പാറകളിൽ കടുപ്പം കൂടിയ പാറകളാൽ ചുറ്റപ്പെട്ട മൃദു ആയ പാറകൾക്ക് വേഗത്തിൽ ജലപ്രവാഹം മൂലം ശിഥിലീകരണം സംഭവിക്കുന്നു. അങ്ങനെ സമുദ്രജലം ആ പ്രദേശങ്ങളിൽ കൂടുതൽ എത്തുന്നു.ഇങ്ങനെ കോവുകൾ ഉണ്ടാകുന്നു. ഇത്തരത്തിൽ ശിലകൾക്ക്‌ സംഭവിക്കുന്ന ശിഥിലീകരത്തെ Differential erosion എന്ന് വിളിക്കുന്നു. [3]



  1. Jackson, Julia A (1997). Glossary of Geology (4th ed.). Alexanadria, VA: American Geological Institute. pp. 146–147. ISBN 0-922152-34-9.
  2. http://olam.in/Dictionary/en_ml/cove
  3. Clark, John O. E.; Stiegler, Stella (2000). The Facts on File: Dictionary of Earth Science. New York: Market House Books Ltd.


"https://ml.wikipedia.org/w/index.php?title=കോവ്&oldid=3120372" എന്ന താളിൽനിന്ന് ശേഖരിച്ചത്