കോഴിക്കോട് ജില്ലാകളക്ടറായ എൻ. പ്രശാന്ത് വിഭാവനം ചെയ്ത ഒരു സംരംഭമാണ് കോഴിപീഡിയ (Kozhipedia). കോഴിക്കോടിനെപ്പറ്റി അറിയേണ്ടതെല്ലാം ഉൾപ്പെടുത്തി ഉണ്ടാക്കുന്ന വിജ്ഞാനകോശസ്വഭാവമുള്ള ഒരു നവീനസംരംഭമാണ് കോഴിപീഡിയ. കോഴിക്കോടിനെപ്പറ്റി ജനങ്ങൾക്കറിയുന്നതും പുതിയ കാര്യങ്ങളും ഇതിൽ പങ്കുവെയ്ക്കാം.[1] കോഴിക്കോടിനെപ്പറ്റി ജനങ്ങൾക്ക് അറിയാവുന്ന കാര്യങ്ങളും പുതുതായി കണ്ടുപിടിക്കുന്ന കാര്യങ്ങളും എല്ലാവരുമായി പങ്കു വെക്കാൻ ഒരു വേദി എന്നതാണ് കോഴിപീഡിയയുടെ അടിസ്ഥാന ആശയം. ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ ശേഖരിക്കുന്ന വിവരങ്ങൾ ക്രോഡീകരിക്കും. തുടർന്ന് വികസന പദ്ധതികളുടെ ആസൂത്രണം മുതൽ അവശ്യ വിവരങ്ങളുടെ പൊതുലഭ്യത, ടൂറിസം, പ്രകൃതി സംരക്ഷണം, അങ്ങനെ അങ്ങനെ പലതിലും കോഴിപീഡിയ വിവരങ്ങൾ ഉപയോഗപ്പെടുത്തുക എന്നതാണ് ജില്ലാ ഭരണകൂടം ഉദ്ദേശിക്കുന്നത്. [2] വികസനപദ്ധതികളുടെ ആസൂത്രണം മുതൽ അവശ്യവിഭവങ്ങളുടെ പൊതുലഭ്യത, ടൂറിസം, പ്രകൃതിസംരക്ഷണം തുടങ്ങി എല്ലാവരും ശേഖരിക്കുന്ന വിവരങ്ങളെല്ലാം കൈമാറാനുള്ള ഒരു വേദിയായി ആണ് ഈ പദ്ധതി വിഭാവനം ചെയ്യപ്പെട്ടിട്ടുള്ളത്.[3]

  1. http://www.marunadanmalayali.com/scitech/cyber-space/kozhikkode-collector-prashanth-nair-s-kozhipedia-29543
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2015-10-15. Retrieved 2015-12-18.
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2015-11-17. Retrieved 2015-12-18.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=കോഴിപീഡിയ&oldid=3629961" എന്ന താളിൽനിന്ന് ശേഖരിച്ചത്