കോഴിക്കോട് (കൊല്ലം)

കൊല്ലം ജില്ലയിലെ ഒരു ഗ്രാമം

കേരളത്തിലെ കൊല്ലം ജില്ലയിൽ കരുനാഗപ്പളളി മുൻസിപ്പാലിറ്റിയുടെ കീഴിലുളള അയണിവേലിക്കുളങ്ങര വില്ലേജിലെ ഒരു ഗ്രാമമാണ് കോഴിക്കോട്. കരുനാഗപ്പളളി ടൗണിൽ നിന്നും ഒരു കിലോമീറ്റർ പടിഞ്ഞാറായിട്ടും അറബിക്കടലിന്റെ തീരങ്ങൾക്കും മദ്ധ്യേ ആയിട്ടാണ് ഈ നാട് സ്ഥിതി ചെയ്യുന്നു.തീരപ്രദേശമായ വെളളനാതുരത്തിനെയും കോഴിക്കോടിനെയും ബന്ധിപ്പിക്കുന്ന എസ് വി മാർക്കറ്റ് ബോട്ട് ജെട്ടി ഇവിടുത്തെ പ്രശസ്തമായ തുറമുഖങ്ങളിൽ ഒന്നായിരുന്നു. കാലക്രമേണ റോഡ് ഗതാഗതം സുലഭിതമായത് കൊണ്ട് അധികമായുള്ള ജലമാർഗ്ഗം കാലാഹരണപ്പെട്ടിരിക്കുന്നു. കേരളത്തിലെ തന്നെ കോഴിക്കോട് ജില്ലയുമായി പ്രാദേശിക സാദർശ്യമുണ്ടായത് കൊണ്ടാണ് ഈ സ്ഥലനാമം ലഭ്യമായത്.

കോഴിക്കോട് (കൊല്ലം)
കൊല്ലം ജില്ലയിലെ ഗ്രാമം
രാജ്യം India
സംസ്ഥാനംകേരളം
ഗ്രാമംകോഴിക്കോട്
ഭരണസമ്പ്രദായം
 • ഭരണസമിതികരുനാഗപ്പള്ളി മുൻസിപ്പാലിറ്റി
ഉയരം
26 മീ(85 അടി)
സമയമേഖലUTC+5:30 (ഇന്ത്യൻ സ്റ്റാന്റേഡ് സമയം)
PIN
690573
Telephone codetemplatedata91 (0)471 XXX XXXX
വാഹന റെജിസ്ട്രേഷൻകെ എൽ 23
Civic agencyകരുനാഗപ്പള്ളി മുൻസിപ്പാലിറ്റി
കാലാവസ്ഥAm/Aw (Köppen)
Precipitation1,700 millimetres (67 in)
Avg. annual temperature27.2 °C (81.0 °F)
Avg. summer temperature35 °C (95 °F)
Avg. winter temperature24.4 °C (75.9 °F)

വിദ്യാഭ്യാസസ്ഥാപനങ്ങൾ തിരുത്തുക

  1. ജെ എഫ് കെ എം വി എച്ച് സ്കൂൂൾ
  2. എസ് കെ വി യു പി സ്കൂൾ
  3. എസ് എൻ വി എൽ പി സ്കൂൾ
  4. അന്തലസ്സ് പബ്ളിക് സ്കൂൾ

ആരാധനാലയങ്ങൾ തിരുത്തുക

  1. കോഴിക്കോട് മുസ്ലിം ജമാഅത്ത് പള്ളി
  2. ശാസ്താംനട ശ്രീ ധർമ്മശാസ്ത്രാ ക്ഷേത്രം
  3. ശ്രീ ദുർഗ്ഗാദേവീ ക്ഷേത്രം
  4. മാർത്തോമ കത്തോലിക്കേറ്റ് ചർച്ച്

സർക്കാർ സ്ഥാപനങ്ങൾ തിരുത്തുക

  1. എസ്.വി.മാർക്കറ്റ് പോസ്റ്റ് ഓഫീസ്
  2. ഗവ.ഹോമിയോ ആശുപത്രി
  3. അയണിവേലിക്കുളങ്ങര വില്ലജ് ഓഫീസ്
  4. ഗവ. മൃഗാശുപത്രി

ഗതാഗതം തിരുത്തുക

കരുനാഗപ്പള്ളി ടൗണിൽ നിന്നും എസ് വി മാർക്കറ്റ് റോഡിൽ കയറി ഒരു കിലോമീറ്റർ സഞ്ചരിച്ചാൽ ഇവിടെ എത്താം. അഴീക്കൽ-പണിക്കർകടവ് പാതയിലൂടെ സഞ്ചരിച്ചാലും ഇവിടെ എത്തിച്ചേരാം. തീരപ്രദേശമായ വെള്ളനാതുരുത്ത് നിന്നും ഇങ്ങോട്ടേക്കെത്താൻ ജല മാർഗ്ഗമായ കടത്ത് സൗകര്യവും സ്വീകരിക്കുന്നു.

"https://ml.wikipedia.org/w/index.php?title=കോഴിക്കോട്_(കൊല്ലം)&oldid=3405679" എന്ന താളിൽനിന്ന് ശേഖരിച്ചത്