കോഴിക്കോട് ഇരട്ട സ്ഫോടനങ്ങൾ (2006)
2006 മാർച്ച് 3-നു് കോഴിക്കോട് കെ.എസ്.ആർ.ടി.സി. ബസ്സ് സ്റ്റാൻഡിലും, കോഴിക്കോട് മൊഫ്യൂസൽ ബസ്സ് സ്റ്റാൻഡിലുമായി രണ്ട് ബോംബ് സ്ഫോടനങ്ങളുണ്ടായി[1] [2] . കോഴിക്കോട് കെ.എസ്.ആർ.ടി.സി. ബസ്സ്സ്റ്റാൻഡിൽ സ്ഫോടനം നടന്ന് പതിനഞ്ച് മിനുട്ടുകൾക്കു ശേഷമാണ് മൊഫ്യൂസൽ സ്റ്റാൻഡിൽ സ്ഫോടനമുണ്ടായത്[2] . സ്ഫോടനങ്ങളിൽ ആരും കൊല്ലപ്പെട്ടില്ലെങ്കിലും മൂന്ന് പേർക്ക് പരിക്കേറ്റു[3].
അന്വേഷണം
തിരുത്തുക2009 വരെ ക്രൈംബ്രാഞ്ചാണ് ഈ കേസിന്റെ അന്വേഷണം നടത്തിയിരുന്നത്. എന്നാൽ കേന്ദ്ര ആഭ്യന്തര വകുപ്പിന്റെ ഉത്തരവനുസരിച്ച് 2010-ൽ എൻ.ഐ.എ. അന്വേഷണച്ചുമതല ഏറ്റെടുത്തു[3]. അന്വേഷണത്തിനും വിചാരണയ്ക്കുമൊടുവിൽ കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയ തടിയന്റവിട നസീറിനും ഷഫാസിനും ജീവപര്യന്തം ശിക്ഷ എൻ.ഐ.എ. കോടതി വിധിച്ചിരുന്നു[3][4].
അവലംബം
തിരുത്തുക- ↑ "കോഴിക്കോട് ഇരട്ട സ്‌ഫോടനം: നസീറും ഷഫാസും കുറ്റക്കാർ". മാധ്യമം. Retrieved 12 ഓഗസ്റ്റ് 2011.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ 2.0 2.1 "കോഴിക്കോട് ഇരട്ട സ്‌ഫോടനം തീവ്രവാദി ആക്രമണമെന്ന് കോടതി". മാതൃഭൂമി. Archived from the original on 2011-08-12. Retrieved 12 ഓഗസ്റ്റ് 2011.
- ↑ 3.0 3.1 3.2 "നസീറിനും ഷഫാസിനും ജീവപര്യന്തം". മാതൃഭൂമി. Retrieved 12 ഓഗസ്റ്റ് 2011.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "കോഴിക്കോട് ഇരട്ട സ്ഫോടനം; തടിയന്റവിട നസീറിനും ഷഫാസിനും ജീവപര്യന്തം". epathram.com. 2011 ഓഗസ്റ്റ് 12. Retrieved 2014 ഫെബ്രുവരി 8.
{{cite news}}
: Check date values in:|accessdate=
and|date=
(help)