കോഴിക്കോട് (കൊല്ലം)
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
കേരളത്തിലെ കൊല്ലം ജില്ലയിൽ കരുനാഗപ്പളളി മുൻസിപ്പാലിറ്റിയുടെ കീഴിലുളള അയണിവേലിക്കുളങ്ങര വില്ലേജിലെ ഒരു ഗ്രാമമാണ് കോഴിക്കോട്. കരുനാഗപ്പളളി ടൗണിൽ നിന്നും ഒരു കിലോമീറ്റർ പടിഞ്ഞാറായിട്ടും അറബിക്കടലിന്റെ തീരങ്ങൾക്കും മദ്ധ്യേ ആയിട്ടാണ് ഈ നാട് സ്ഥിതി ചെയ്യുന്നു.തീരപ്രദേശമായ വെളളനാതുരത്തിനെയും കോഴിക്കോടിനെയും ബന്ധിപ്പിക്കുന്ന എസ് വി മാർക്കറ്റ് ബോട്ട് ജെട്ടി ഇവിടുത്തെ പ്രശസ്തമായ തുറമുഖങ്ങളിൽ ഒന്നായിരുന്നു. കാലക്രമേണ റോഡ് ഗതാഗതം സുലഭിതമായത് കൊണ്ട് അധികമായുള്ള ജലമാർഗ്ഗം കാലാഹരണപ്പെട്ടിരിക്കുന്നു. കേരളത്തിലെ തന്നെ കോഴിക്കോട് ജില്ലയുമായി പ്രാദേശിക സാദർശ്യമുണ്ടായത് കൊണ്ടാണ് ഈ സ്ഥലനാമം ലഭ്യമായത്.
കോഴിക്കോട് (കൊല്ലം) | |
---|---|
കൊല്ലം ജില്ലയിലെ ഗ്രാമം | |
രാജ്യം | India |
സംസ്ഥാനം | കേരളം |
ഗ്രാമം | കോഴിക്കോട് |
• ഭരണസമിതി | കരുനാഗപ്പള്ളി മുൻസിപ്പാലിറ്റി |
ഉയരം | 26 മീ(85 അടി) |
സമയമേഖല | UTC+5:30 (ഇന്ത്യൻ സ്റ്റാന്റേഡ് സമയം) |
PIN | 690573 |
Telephone codetemplatedata | 91 (0)471 XXX XXXX |
വാഹന റെജിസ്ട്രേഷൻ | കെ എൽ 23 |
Civic agency | കരുനാഗപ്പള്ളി മുൻസിപ്പാലിറ്റി |
കാലാവസ്ഥ | Am/Aw (Köppen) |
Precipitation | 1,700 മില്ലിമീറ്റർ (67 ഇഞ്ച്) |
Avg. annual temperature | 27.2 °C (81.0 °F) |
Avg. summer temperature | 35 °C (95 °F) |
Avg. winter temperature | 24.4 °C (75.9 °F) |
വിദ്യാഭ്യാസസ്ഥാപനങ്ങൾ
തിരുത്തുക- ജെ എഫ് കെ എം വി എച്ച് സ്കൂൂൾ
- എസ് കെ വി യു പി സ്കൂൾ
- എസ് എൻ വി എൽ പി സ്കൂൾ
- അന്തലസ്സ് പബ്ളിക് സ്കൂൾ
ആരാധനാലയങ്ങൾ
തിരുത്തുക- കോഴിക്കോട് മുസ്ലിം ജമാഅത്ത് പള്ളി
- ശാസ്താംനട ശ്രീ ധർമ്മശാസ്ത്രാ ക്ഷേത്രം
- ശ്രീ ദുർഗ്ഗാദേവീ ക്ഷേത്രം
- മാർത്തോമ കത്തോലിക്കേറ്റ് ചർച്ച്
സർക്കാർ സ്ഥാപനങ്ങൾ
തിരുത്തുക- എസ്.വി.മാർക്കറ്റ് പോസ്റ്റ് ഓഫീസ്
- ഗവ.ഹോമിയോ ആശുപത്രി
- അയണിവേലിക്കുളങ്ങര വില്ലജ് ഓഫീസ്
- ഗവ. മൃഗാശുപത്രി
ഗതാഗതം
തിരുത്തുകകരുനാഗപ്പള്ളി ടൗണിൽ നിന്നും എസ് വി മാർക്കറ്റ് റോഡിൽ കയറി ഒരു കിലോമീറ്റർ സഞ്ചരിച്ചാൽ ഇവിടെ എത്താം. അഴീക്കൽ-പണിക്കർകടവ് പാതയിലൂടെ സഞ്ചരിച്ചാലും ഇവിടെ എത്തിച്ചേരാം. തീരപ്രദേശമായ വെള്ളനാതുരുത്ത് നിന്നും ഇങ്ങോട്ടേക്കെത്താൻ ജല മാർഗ്ഗമായ കടത്ത് സൗകര്യവും സ്വീകരിക്കുന്നു.