കോഴിക്കല്ലുമൂടൽ
കൊടുങ്ങല്ലൂർ ക്ഷേത്രത്തിലെ ഉത്സവവുമായി ബന്ധപ്പെട്ട ഒരു പ്രധാന ചടങ്ങാണ് കോഴിക്കല്ലുമൂടൽ.[1]. ചെറുഭരണി കൊടിയേറിക്കഴിഞ്ഞാൽ നടത്തപ്പെടുന്ന ചടങ്ങാണിത്.
സ്ഥാനം
തിരുത്തുകക്ഷേത്രത്തിന്റെ വടക്കേനടയിൽ ദീപസ്തംഭത്തിനു താഴെയാണ് ഈ കല്ലുകൾ. വൃത്താകൃതിയിലുള്ള ഭാഗം മാത്രമേ വെളിയിൽ കാണുന്നുള്ളൂ. ചടങ്ങിനു മുൻപായി അല്പം താഴ്ത്തി ഒരു കുഴിയുണ്ടാക്കി ഈ കല്ലുകൾ മറിച്ചിടുന്നു. അവയ്ക്കുമുകളിൽ ചെമ്പട്ടു വിരിച്ച് കോഴിയെ സമർപ്പിയ്ക്കുന്നു. മൃഗബലി നിരോധിയ്ക്കുന്നതു വരെ ഇവിടെ കോഴികളെ കുരുതിനൽകിയിരുന്നു.[2] മീനമാസത്തിലെ തിരുവോണനാളിലാണ് ഈ ചടങ്ങുനടക്കുന്നത്[3].
അവകാശം
തിരുത്തുകകൊടുങ്ങല്ലൂരിലുള്ള ഭഗവതിവീട്ടുകാർക്കാണ് കോഴിക്കല്ലുകൾ മൂടുന്നതിനുള്ള അവകാശം. ആദ്യം വെട്ടാനുള്ള കോഴികൾ വടക്കൻ കേരളത്തിലെ തച്ചോളിത്തറവാട്ടുകാർക്കും കാരമ്പിള്ളി കുറുപ്പിന്റെ തറവാട്ടുകാർക്കുമായി നൽകിയിട്ടുണ്ട്.[4].
അവലംബം
തിരുത്തുക- ↑ കൊടുങ്ങല്ലൂരിന്റെ വ്യാവഹാരിക ഭൂമിശാസ്ത്രം. വള്ളത്തോൾ വിദ്യാപീഠം.2013 പേജ് 153,154
- ↑ കൊടുങ്ങല്ലൂരിന്റെ വ്യാവഹാരിക ഭൂമിശാസ്ത്രം. വള്ളത്തോൾ വിദ്യാപീഠം.2013 പേജ് 153,154
- ↑ "ദീപിക - കൊടുങ്ങല്ലൂരിൽ ഇനി ഭരണിനാളുകൾ". Archived from the original on 2016-03-04. Retrieved 2015-03-14.
- ↑ കൊടുങ്ങല്ലൂരിന്റെ വ്യാവഹാരിക ഭൂമിശാസ്ത്രം. വള്ളത്തോൾ വിദ്യാപീഠം.2013 പേജ് 153,154 .ഡോ: ആദർശ് .സി .
കൂടുതൽ വായനയ്ക്ക്
തിരുത്തുക- കൊടുങ്ങല്ലൂരിന്റെ വ്യാവഹാരിക ഭൂമിശാസ്ത്രം. വള്ളത്തോൾ വിദ്യാപീഠം.2013 .ഡോ.ആദർശ്.സി