കോള അക്യൂമിനാറ്റ
ഉഷ്ണമേഖലാ ആഫ്രിക്കൻ സ്വദേശിയായ മാൽവേസീ കുടുംബത്തിലെ കോള ജീനസിൽപ്പെട്ട ഒരു സ്പീഷീസ് കോള അക്യൂമിനാറ്റ (Cola acuminata).
Cola acuminata | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Division: | |
Class: | |
Order: | |
Family: | |
Genus: | |
Species: | Cola acuminata
|
Binomial name | |
Cola acuminata | |
Synonyms | |
Sterculia macrocarpa G. Don |
പഴങ്ങൾ
തിരുത്തുകപഴങ്ങൾ പരുപരുത്തതും, 8 ഇഞ്ച് നീളമുള്ളതുമാണ്. ഇവ സാധാരണയായി കോള നട്സ് എന്ന് അറിയപ്പെടുന്നു.
ഉപയോഗങ്ങൾ
തിരുത്തുകകോംഗോ ഡെമോക്രാറ്റിക് റിപ്പബ്ലിക്കിലെ കാടുകളിൽ നിന്ന് കോള പഴങ്ങളുടെ വിളവെടുക്കുന്നു. പഴങ്ങളിൽ 2% കാറ്റെകിൻ-കഫെയ്ൻ (catechin-caffeine (colanine)) എന്നിവ അടങ്ങിയിരിക്കുന്നു. ഉയർന്ന അളവിൽ ആൽക്കയോയിഡുകൾ (കാഫയിൻ) ഉണ്ടെന്ന് വിശ്വസിക്കുന്നു. അതിലൂടെ ഉത്തേജക അനുഭൂതി വർദ്ധിക്കുന്നു. അവ വറുത്ത് പൊടിച്ചോ, അല്ലെങ്കിൽ ചവച്ചരച്ചോ കഴിക്കാം. ടീ, പാൽ എന്നിവ പോലുള്ള പാനീയങ്ങളിലോ സെറീയലിലോ പോറിഡ്ജിലോ ചേർത്തുപയോഗിക്കാവുന്നതാണ്.
പടിഞ്ഞാറേ ആഫ്രിക്കയിൽ ഇതിന്റെ ഉത്പന്നം എറക്റ്റൈൽ ഡിസ്ഫങ്ഷനുള്ള ചികിത്സയ്ക്കായി ഉപയോഗിക്കുന്നു.[1]എന്നിരുന്നാലും ഫലപ്രാപ്തിക്ക് തെളിവുകൾ ഇല്ല.
അവലംബം
തിരുത്തുക- ↑ Maud Kamatenesi-Mugisha and Hannington Oryem-Origa (Mar 2005). "Traditional herbal remedies used in the management of sexual impotence and erectile dysfunction in western Uganda". Afr Health Sci. 5 (1): 40–49. PMC 1831906 Freely accessible. PMID 15843130.