കോളേജ് ഓഫ് എഞ്ചിനീയറിംഗ്, മൂന്നാർ
കേരള സർക്കാറിന്റെ കീഴിലുള്ള സെന്റർ ഫോർ കണ്ടിന്യൂയിങ് എഡ്യുക്കേഷന്റെ കീഴിൽ 2000-ത്തിൽ നിലവിൽ വന്ന സർക്കാർ നിയന്ത്രിത സ്വാശ്രയ ഉന്നത വിദ്യാഭ്യാസ സ്ഥാപനമാണ് കോളേജ് ഓഫ് എഞ്ചിനീയറിംഗ് മൂന്നാർ.[1]
സ്ഥാപിതം | 2000 |
---|---|
സ്ഥലം | മൂന്നാർ, കേരളം, ഇന്ത്യ |
വെബ്സൈറ്റ് | വെബ്സൈറ്റ് |
മൂന്നാറിന്റെ ഹൃദയ ഭാഗത്ത് ഇരുപത്താറു ഏക്കറിൽ ആണ് അന്താരാഷ്ട്രനിലവാരമുള്ള ഈ സ്ഥാപനം സ്ഥിതി ചെയ്യുന്നത്. അകാദമിക് ബ്ലോക്ക് മുപ്പതായിരം സ്ക്വയർ ഫീറ്റിലാണ് സ്ഥിതി ചെയ്യുന്നത് . ഓൾ ഇന്ത്യ കൌൺസിൽ ഫോർ ടെക്നിക്കൽ എഡ്യുക്കേഷന്റെ അംഗീകാരമുള്ള ഈ കോളേജ് കൊച്ചിൻ യുണിവേഴ്സിറ്റിയുടെ കീഴിലാണ് പ്രവർത്തിക്കുന്നത്. നിലവിൽ കംബ്യൂട്ടർ സയൻസ്, ഇലക്ട്രൊണിക്സ് & കമ്മ്യൂണിക്കേഷൻ, ഇലക്ടിക്കൽ & ഇലക്ട്രൊണിക്സ് മൂന്നു വിഭാഗങ്ങളിലായി ബി.ടെക് കോഴ്‌സുകളാണ് ഇവിടെ നടത്തുന്നത്. നിലവിൽ പ്രിൻസിപൽ ഡോ കെ.ജി ബാലക്രിഷ്ണൻ ആൺ.
കോഴ്സുകൾ
തിരുത്തുകബിരുദ കോഴ്സുകൾ
തിരുത്തുകറെഗുലർ ബി.ടെക് കോഴ്സുകൾ
തിരുത്തുക- മെക്കാനിക്കൽ എൻജിനീയറിംഗ്
- ഇലക്ട്രിക്കൽ ആന്റ് ഇലക്ട്രൊണിക്സ് എൻജിനീയറിംഗ്
- ഇലക്ട്രോണിക്സ് ആന്റ് കമ്മ്യൂണികേഷ്ൻ എൻജിനീയറിംഗ്
- കമ്പ്യൂട്ടർ സയൻസ് ആന്റ് എൻജിനീയറിംഗ്
ബിരുദാനന്തര ബിരുദ കോഴ്സുകൾ
തിരുത്തുകഎം.ടെക് കോഴ്സുകൾ
തിരുത്തുക- വി.എൽ.എസ്.ഐ ആൻഡ് എമ്ബെട്ടെദ് സിസ്റ്റംസ്
- കമ്പ്യൂട്ടർ ആന്റ് ഇൻഫർമേഷൻ സയൻസ്
ബിരുദാനന്തര ബിരുദ കോഴ്സുകൾ
തിരുത്തുകഎം.ടെക് കോഴ്സുകൾ
തിരുത്തുക- സിവിൽ ഇഞ്ചിനീയറിംഗ് (5 കോഴ്സുകൾ)
- മെക്കാനിക്കൽ എൻജിനീയറിംഗ് (5 കോഴ്സുകൾ)
- ഇലക്ട്രിക്കൽ എൻജിനീയറിംഗ് (4 കോഴ്സുകൾ)
- ഇലക്ട്രോണിക്സ് ആന്റ് ടെലികമ്യൂണിക്കേഷൻ എൻജിനീയറിംഗ് (3 കോഴ്സുകൾ)
- കമ്പ്യൂട്ടർ സയൻസ് ആന്റ് എഞ്ചിനീയറിംങ്ങ് (2 കോഴ്സുകൾ)
പ്രവേശനം
തിരുത്തുകകോളേജിലേയ്കുള്ള പ്രവേശനം ഈ പ്രവേശന പരീക്ഷകളുടെ അടിസ്ഥാനത്തിലാണ്.
ബിരുദ കോഴ്സുകൾ
തിരുത്തുകകേരള സർക്കാർ നടത്തുന്ന പ്രവേശന പരീക്ഷയായ [കെ.ഇ.എ.എം] (Kerala Engineering Agricultural Medical) വഴി പ്രവേശനം. തിരുവനന്തപുരത്തെ പ്രവേശന പരീക്ഷാ കണ്ട്രോളർ ആണിത് സംഘടിപ്പിക്കുന്നത്.[2]
ബിരുദാനന്തര ബിരുദ കോഴ്സുകൾ
തിരുത്തുകഇന്ത്യൻ ഇൻസ്റ്റിറ്റൂട്ട് ഓഫ് ടെക്നോളജി (ഐ.ഐ.റ്റി) നടത്തുന്ന GATE പരീക്ഷ വഴി പ്രവേശനം.[3]