കോലാലമ്പൂർ സിറ്റി സെന്റർ (KLCC) എന്നത് മലേഷ്യയിലെ കൊലാലമ്പൂരിലെ ഒരു വിവിധോദ്ദേശ വികസന പ്രദേശമാണ്. Jalan Ampang, Jalan P. Ramlee, Jalan Binjai, Jalan Kia Peng, Jalan Pinang എന്നിവയുടെ പരിസരത്താണ് ആ പ്രദേശം. ആവിടെ Suria KLCC, Avenue K തുടങ്ങിയ കട സമുച്ചയങ്ങളുണ്ട്. ജി-ടവർ, മണ്ടാരിൻ ഓറിയന്റൽ ഹോട്ടൽ, ഗ്രാന്റ് ഹ്യാത്ത് കോലാലമ്പൂർ, ഇന്റർ കോണ്ടിനെന്റൽ കോലലമ്പൂർ ഹോട്ടൽ തുടങ്ങി കുറേ ഹോട്ടലുകൾ നടക്കാവുന്ന ദൂരത്തുണ്ട്. പട്ടണത്തിലെ പട്ടണമായി നിർദ്ദേശിക്കപ്പെട്ടിട്ടുള്ള 100 ഏക്കർ പ്രദേശത്ത് ലോകത്തിലെ ഉയരം കൂടിയ കെട്ടിടമായ റ്റ്വിൻ ടവർ, വ്യാലാര സമുച്ചയങ്ങൾ, ഓഫീസ് കെട്ടിറ്റങ്ങൾ, അനേകം ഹോട്ടലുകൾ എന്നിവയുണ്ട്. ആർക്കും പ്രവേശിക്കാവുന്ന ഒരു പൊതു പാർക്കും മുസ്ലീം പള്ളിയും ഈ പ്രദേശത്തുണ്ട്. മുഴുവൻ പദ്ധതിയും സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഡിസ്ട്രിൿറ്റ് കൂളിങ്ങാണ്, തണുപ്പിക്കുന്നത്.

കോലാലമ്പൂർ സിറ്റി സെന്റർ
അടിസ്ഥാന വിവരങ്ങൾ
സ്ഥാനംകോലാലമ്പൂർ, മലേഷ്യ
പദ്ധതി തുടക്കംക്കുറിച്ച ദിവസംമാർച്ച് 1993
നിർമ്മാണം ആരംഭിച്ച ദിവസം1 ജനുവരി 1996
പദ്ധതി അവസാനിച്ച ദിവസം1 ജനുവരി 1997
ഉദ്ഘാടനം31 ഓഗസ്റ്റ് 1999; 25 വർഷങ്ങൾക്ക് മുമ്പ് (1999-08-31)
നവീകരിച്ചത്1 ജനുവരി 1998

ചരിത്രം

തിരുത്തുക

കോലാലമ്പൂർ സിറ്റി സെന്ററിന്റെ സ്ഥലം ചരിത്രപരമായി പഴയ കോലലമ്പൂർ പട്ടണത്തിന്റെ വടക്കായുള്ള സമ്പന്ന പാർപ്പിട മേഖലയാണ്. പ്രദേശത്തിന്റെ കേന്ദ്രഭാഗത്ത് സെലങൊർ ടർഫ് ക്ലബ്ബിന്റെ യഥാർത്ഥ പ്രസദേശമാണ്. [1] പന്തയ സ്ഥപത്തിന്റെ കാഴ്ചകൾ കാണുന്നതിനു അതിനു ചുറ്റും ധാരാളം വീടുകൾ പണിതിട്ടുണ്ട്. 1950നു ശേഷം വൻകിട വികസങ്ങൾ കോളാലമ്പൂരിന്റെ വടക്കോട്ട് മാറി. വികസനം വീടുകളുടെ കുറഞ്ഞ സാന്ദ്രതയിൽ നിന്ന് ഉയർന്ന സാന്ദ്രതയുള്ള വ്യവസായ സമുച്ചയങ്ങളിലേക്കും ഓഫോസുകളിലേക്കും മാറി, നഗര പ്രാന്ത വികസനത്തിൽ നിന്നും പുതിയ കോലാലമ്പൂർ കൊമേഴ്സ്യൽ കെന്റരിലേക്ക് മാറി. 1988ൽ klcc പദ്ധതിക്കു വേണ്ടി ടർഫ് ക്ലബ്ബും അതിനോടനുബന്ധിച്ച വീടുകളും വിറ്റു. ടർഫ് ക്ലബ്ബ് സുങൈ ബെസിയിലേക്ക് മാറ്റി സ്ഥാപിച്ചു. തുടർന്നുള്ള വർഷങ്ങളിൽ klcc പദ്ധതിയുടെ വികസനത്തിനു കൂടുതൽ താമസസ്ഥലങ്ങൾ ഏറ്റെടുത്തു.

വികസന മേഖല

തിരുത്തുക

KLCC ഒരു നൂറ് ഏക്കർ വിസ്തീർണ്ണമുള്ള പദ്ധതിയാണ്.വിവിധ ഘട്ടങ്ങളുള്ള മിശ്രിത വികസന പദ്ധതിയാണ്. പ്രദേശത്തെ ഭൂമിയെ വിവിധ ഉദ്ദേശങ്ങൾക്കായുള്ള പല പ്ലോട്ടുകൾ ആയി തിരിച്ചിരിക്കുന്നു.

Lot Development Type Name Notes
A ഓഫീസ് പെറ്റ്രോണാസ് ട്വിൻ ടവേഴ്സ് ടവറിന്റെ ഏറ്റവും താഴെ
B ഓഫീസ് മെനാറ മാക്സിസ്
C ഓഫീസ്/ വ്യാവസായികം മെനാറ 3 പെട്രോണാസ് Suria KLCC Extension
R വ്യാവസായികം Suria KLCC
P പാർപ്പിടം ബിൻജായി on the Park
F വ്യാവസായികം Kuala Lumpur Convention Centre
D ഹോട്ടൽ Mandrian Orential Hotel
D1 അറിയാത്തത് Unknown Currently a work site, but tunnel from Lot C to here has been built
G ഹോട്ടൽ Traders Hotel
178 പൊതു വിഭാഗം As Syakirin Mosque
177 Utility KLCC District Cooling
K വ്യാവസായികം Lot K, KLCC Currently under construction, Mall at the bottom will be done by 2017.
H വ്യാവസായികം Menara Exxon Mobil
- പൊതു ഉപയോഗ ഭാഗം KLCC Park
L ഗാർഹികം/ വ്യാവസായികം - Currently a Car Park
L1 ഗാർഹികം/ വ്യാവസായികം - Currently a Car Park
M വ്യാവസായികം - Currently a Car Park
N സമ്മിശ്ര വികസനം - Currently Binjai on the Park showroom
P2 ഓഫീസ് - Currently a Car Park
J1 ഓഫീസ് - Currently a Car Park
J ഓഫീസ് - Currently a Car Park
E വ്യാവസായികം Kuala Lumpur Convention Centre

KLCCമാസ്റ്റർ പ്ലാനിനെ അടിസ്ഥാനമാക്കിയാണ് സോയിങ്ങ്. [2]

ഓഫീസുകൾ

തിരുത്തുക

KLCC മേഖലയിലെ ഓഫീസുകൾ മലേഷ്യയിലെ വലിയ കമ്പനികളുടെ ആസ്ത്താനമാണ്, പെട്രോണാസ് ഇരട്ട സ്തൂപമാണ് കേന്ദ്ര സ്ഥാനം.

പെട്രോണാസ് ഇരട്ട സ്തൂപം

തിരുത്തുക

1992 ജനുവരി ഒന്നിനു നിർമ്മിച്ച ഇത് 1994 ഡിസംബർ 31നു വരെ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിറ്റമായിരുന്നു. ഇന്നുംലോകത്തിലെ എറ്റവും ഉയരം കൂടിയ ഇരട്ട കെട്ടിടവും ഇതു തന്നെ. തെക്കുകിഴ്ക്കൻ ഏഷ്യയിലെ ഏറ്റവും വലിയ എണ്ണക്കമ്പനിയായ പെട്രോണാസിന്റെ ആസ്ഥാനം ഇവിടെയാണ്. സ്തൂപവും അതിനു താഴെയുള്ള മാളും രൂപകൽപ്പന ചെയ്തത് അരജന്റീനക്കാരനായ ആർക്കിടെക്റ്റ് സീസർ പെല്ലി ആണ്. 1991ൽ നിർമ്മാണം തുടങ്ങി 7 വർഷത്തിനുശേഷം ഏഷ്യൻ സാമ്പത്തിക മാന്ദ്യ കാലത്ത്പൂർത്തിയാക്കി. മണ്ണിന്റെ അവസ്ഥ കാരണം കോകത്തിലെ ഏറ്റവും താഴ്ചയുഌഅ അടിത്തറ ഇതാണ്. 88 നിലകളുള്ള കെട്ടിടം റീ-ഇൻഫോഴ്സ്ഡ് കോൺക്രീറ്റും ഉരുക്കും ഉപയോഗിച്ചാണ് നിനർമ്മിച്ചിരിക്കുന്നത്.

മെനേറ എക്സോൺ മൊബിൽ

തിരുത്തുക

മെനേറ എക്സോൺ മൊബിൽ നിർമ്മിച്ചത് 1997 ജനുവരി 1 നാണ് നിർമ്മിച്ചത്. ലോകത്തിലെ ഏറ്റവും വലിയ ലിസ്റ്റഡ് കമ്പനിയായ എക്സോൺ മൊബിലിന്റെ മലേഷ്യൻ സബിസിഡിയറിയാണ്.

30-നിലകളുള്ള ദീർഘ ചതുരാകൃതിയായ കെട്ടിടമാണ്. തീരെ ഉള്ളിൽ തൂണുകളില്ലാത്ത നിർമിതിയാണ്.

മെനറ കരിഗലി

തിരുത്തുക

ഔദ്യോഗികമായി മെനാറ3 പെട്രോണാസ് 60 നിലകളുള്ള കെട്ടിടം 2012 ൽ പൂർത്തിയാക്കി. ഈ സ്തൂപം സുരിയ കെഎൽ എന്ന ഷോപ്പിങ്ങ് മാളുമായി ബന്ധപ്പെടുത്തിയിരുന്നു.

ഈ സ്തൂപം രൂപകൽപ്പന ചെയ്തതും സീസർ പെല്ലിയാണ്. നിർമ്മാണം 2006ൽ തുടങ്ങി 2012ൽ മുഴുവനാക്കി. സ്തൂപത്തിനു മണ്ടാരിൻ ഓറിയന്റിലേക്കു പ്രവേശന കവാടവും ലോട്ട് ഡി1 ലേക്ക് ഭൂഗർഭ പാതയുണ്ട്.. കെഎൽസിസി പ്രോപ്പർട്ടീസിന്റെ ഭാവി വികസനത്തിനു വേണ്ടിയുള്ളതാണ് ലോട്ട്1. സ്തൂപത്തിന്റെ ചേദം ദീർഘ ചതുരവും സമചതുരവും കൂടിയതാണ്. താഴത്തെ നില മുതൽ 40 നിലവരെ ദീർഘ ചതുരാകൃതിയാണ്.

ഇതും കൂടി കാണുക

തിരുത്തുക
  1. Žaknić, Ivan; Smith, Matthew; Rice, Doleres B. (1998). 100 of the World's Tallest Buildings. Mulgrave, Victoria: Images Publishing. p. 208. ISBN 9781875498321.
  2. "KLCC Master Plan". KLCC Properties. KLCC Properties. Archived from the original on 2013-02-21. Retrieved 2017-11-25.

പുറത്തേക്കുള്ളകണ്ണികൾ

തിരുത്തുക