കോലാനി ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
തൊടുപുഴ നഗരസഭാ പരിധിയിൽ കോലാനി ജംഗ്ഷന് സമീപം സ്ഥിതിചെയ്യുന്ന പുരാതന ക്ഷേത്രമാണ് കോലാനി ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം. ഭീമസേനനാൽ പ്രതിഷ്ഠിതം എന്ന് വിശ്വസിക്കുന്ന ക്ഷേത്രത്തിൽ കിഴക്കോട്ട് ദർശനമായി ചതുർബാഹുവായ വിഗ്രഹത്തിൽ ഭഗവാൻ ശ്രീകൃഷ്ണൻ നിലകൊള്ളുന്നു.വന ക്ഷേത്രമായ അമരംകാവിൻ്റെ സമീപമാണ് ക്ഷേത്രം.വിശാലമായ ക്ഷേത്രക്കുളത്തിന് സമീപം ചുറ്റമ്പലം,ആനകൊട്ടിൽ,കൊടിമരം എന്നിവയോട് കൂടി മഹാക്ഷേത്ര പരിവേഷത്തോട് കൂടി സ്ഥിതി ചെയ്യുന്ന ക്ഷേത്രത്തിലെ പ്രധാന ഉത്സവം വിഷുവിളക്ക് മഹോത്സവം ആണ്.